10
April 2020 - 2:14 pm IST

Download Our Mobile App

Flash News
Archives

Cricket

india-vs-australia-highlights

മുന്നിലും പിന്നിലും രാഹുൽ

Published:18 January 2020

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 341 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ 49.1 ഓ​വ​റി​ൽ 304ന് ​പു​റ​ത്താ​യി. ജ​യ​ത്തോ​ടെ പ​ര​മ്പ​ര പ്ര​തീ​ക്ഷ​ക​ൾ ഇ​ന്ത്യ സ​ജീ​വ​മാ​ക്കി (1–1). നാ​ളെ ബം​ഗ​ളൂ​രു​വി​ലാ​ണ് നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം മ​ത്സ​രം

രാ​ജ്കോ​ട്ട്: വി​ക്ക​റ്റി​നും മു‌​ന്നി​ലും പി​ന്നാ​ലെ വി​ക്ക​റ്റി​ന് പി​ന്നി​ലും കെ.​എ​ൽ. രാ​ഹു​ൽ നി​റ​ഞ്ഞാ​ടി​യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ ഇ​ന്ത്യ 36 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചു. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 341 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ 49.1 ഓ​വ​റി​ൽ 304ന് ​പു​റ​ത്താ​യി. ജ​യ​ത്തോ​ടെ പ​ര​മ്പ​ര പ്ര​തീ​ക്ഷ​ക​ൾ ഇ​ന്ത്യ സ​ജീ​വ​മാ​ക്കി (1–1). നാ​ളെ ബം​ഗ​ളൂ​രു​വി​ലാ​ണ് നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം മ​ത്സ​രം. 

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ 50 ഓ​വ​റി​ൽ 6 വി​ക്ക​റ്റ് ന​ഷ്ട​ത്താ​ലാ​ണ് 340 റ​ൺ​സെ​ടു​ത്ത​ത്. ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ൻ (90 പ​ന്തി​ൽ 96), ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി (76 പ​ന്തി​ൽ 78), കെ.​എ​ൽ. രാ​ഹു​ൽ (52 പ​ന്തി​ൽ 80) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി മി​ക​വി​ലാ​ണ് ഇ​ന്ത്യ വ​മ്പ​ൻ സ്കോ​റി​ലെ​ത്തി​യ​ത്. രോ​ഹി​ത് ശ​ർ​മ (42), ശ്രേ​യ​സ് അ​യ്യ​ർ (7), മ​നീ​ഷ് പാ​ണ്ഡെ (2) എ​ന്നി​ങ്ങ​നെ​യാ​ണു പു​റ​ത്താ​യ മ​റ്റ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ സ്കോ​റു​ക​ൾ. ര​വീ​ന്ദ്ര ജ‍ഡേ​ജ (20), മു​ഹ​മ്മ​ദ് ഷാ​മി (1) എ​ന്നി​വ​ര്‍ പു​റ​ത്താ​കാ​തെ നി​ന്നു. രാ​ജ്കോ​ട്ടി​ലെ ബാ​റ്റി​ങ് അ​നു​കൂ​ല പി​ച്ചി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ക്യാ​പ്റ്റ​ൻ ആ​ര​ൺ ഫി​ഞ്ച് ഇ​ന്ത്യ​യെ ബാ​റ്റി​ങ്ങി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ആ​ദം സാം​പ മൂ​ന്നും കെ​യ്ൻ റി​ച്ചാ​ർ‌​ഡ്സ​ന്‍ ര​ണ്ടും വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി സ്റ്റീ​വ് സ്മി​ത്ത് (102 പ​ന്തി​ൽ 98), ല​ബു​ഷെ​യ്ൻ (47 പ​ന്തി​ൽ 46), ക്യാ​പ്റ്റ​ൻ ആ​ര​ണ്‍ ഫി​ഞ്ച് (48 പ​ന്തി​ൽ 33) എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​ണു കാ​ര്യ​മാ​യ ബാ​റ്റി​ങ് പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് വീ​ഴ്ത്തി​യും വാ​ല​റ്റ​ത്തെ ഒ​ന്നാ​കെ ചു​രു​ട്ടി​ക്കെ​ട്ടി​യും ഇ​ന്ത്യ​ൻ ബോ​ള​ർ​മാ​ർ ഓ​സീ​സി​നെ എ​റി​ഞ്ഞൊ​തു​ക്കി. 
   മു​ഹ​മ്മ​ദ് ഷ​മി എ​റി​ഞ്ഞ പ​ന്തി​ൽ ഡേ​വി​ഡ് വാ​ർ​ണ​റു​ടെ ഷോ​ട്ട് ഉ​യ​ർ​ന്നു ചാ​ടി ഒ​റ്റ​ക്കൈ​കൊ​ണ്ടു പി​ടി​ച്ചെ​ടു​ത്താ​ണ് മ​നീ​ഷ് പാ​ണ്ഡെ ഇ​ന്ത്യ​യ്ക്ക് ആ​ദ്യ വി​ക്ക​റ്റ് സ​മ്മാ​നി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ ഓ​സീ​സ് ക്യാ​പ്റ്റ​നെ ഇ​ന്ത്യ പു​റ​ത്താ​ക്കി​യ​തും അ​ദ്ഭു​ത​ക​ര​മാ​യ സ്റ്റം​പി​ങ്ങി​ലു​ടെ. ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ പ​ന്ത് പി​ടി​ച്ചെ​ടു​ത്ത് വി​ക്ക​റ്റ് കീ​പ്പ​ർ കെ.​എ​ല്‍. രാ​ഹു​ൽ സ്റ്റം​പ് ചെ​യ്യു​ക​യാ​യി​രു​ന്നു. എം.​എ​സ്. ധോ​ണി സ്റ്റൈ​ലി​ലു​ള്ള മി​ന്ന​ല്‍ സ്റ്റം​പി​ങ്ങി​ൽ ആ​ര​ൺ ഫി​ഞ്ച് പു​റ​ത്ത്. തു​ട​ർ​ന്ന് സ്റ്റീ​വ് സ്മി​ത്തും ല​ബു​ഷെ​യ്നും ചേ​ർ​ന്നു ന​ട​ത്തി​യ ര​ക്ഷാ പ്ര​വ​ർ​ത്ത​നം ഓ​സ്ട്രേ​ലി​യ​ന്‍ സ്കോ​ർ ഉ​യ​ർ​ത്തി. സ്കോ​ർ 171ൽ ​നി​ൽ​ക്കെ ല​ബു​ഷെ​യ്നെ ര​വീ​ന്ദ്ര ജ​ഡേ​ജ പു​റ​ത്താ​ക്കി. 

38–ാം ഓ​വ​റി​ൽ 2 വി​ക്ക​റ്റ് വീ​ഴ്ത്തി കു​ൽ​ദീ​പ് യാ​ദ​വ് ക​ളി ഇ​ന്ത്യ​യ്ക്ക് അ​നു​കൂ​ല​മാ​ക്കി. അ​ല​ക്സ് കാ​രി​യെ കോ​ലി​യു​ടെ കൈ​ക​ളി​ല്‍ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ച് കു​ൽ​ദീ​പ് ആ​ദ്യ വി​ക്ക​റ്റെ​ടു​ത്തു. സ്റ്റീ​വ് സ്മി​ത്തി​നെ 98 റ​ണ്‍സി​ൽ നി​ൽ​ക്കെ ബോ​ൾ​ഡാ​ക്കി ഓ​സ്ട്രേ​ലി​യ​യ്ക്കു വീ​ണ്ടും പ്ര​ഹ​ര​മേ​ൽ​പി​ച്ചു. ഇ​തോ​ടെ ഓ​സീ​സ് പ​രു​ങ്ങ​ലി​ലാ​യി. പാ​റ്റ് ക​മ്മി​ൻ​സി​നെ പൂ​ജ്യ​ത്തി​നും ആ​ഷ്ട​ൻ ടേ​ണ​റെ 13 റ​ൺ​സി​നും 44–ാം ഓ​വ​റി​ലെ തു​ട​ർ പ​ന്തു​ക​ളി​ൽ മു​ഹ​മ്മ​ദ് ഷാ​മി പു​റ​ത്താ​ക്കി. 47–ാം ഓ​വ​റി​ൽ ന​വ്ദീ​പ് സെ​യ്നി​യും വീ​ഴ്ത്തി ര​ണ്ട് വി​ക്ക​റ്റ്. പു​റ​ത്താ​യ​ത് ആ​ഷ്ട​ൻ ആ​ഗ​റും മി​ച്ച​ൽ സ്റ്റാ​ർ​ക്കും. ആ​ദം സാം​പ​യെ വി​ക്ക​റ്റ് കീ​പ്പ​ർ രാ​ഹു​ലി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച് ബു​മ്ര ഓ​സീ​സ് പ​ത​നം പൂ​ര്‍ത്തി​യാ​ക്കി. ഇ​ന്ത്യ​യ്ക്കാ​യി പ​ന്തെ​റി​ഞ്ഞ​വ​ർ​ക്കെ​ല്ലാം വി​ക്ക​റ്റ് കി​ട്ടി. മു​ഹ​മ്മ​ദ് ഷ​മി മൂ​ന്നും ന​വ്ദീ​പ് സെ​യ്നി, ര​വീ​ന്ദ്ര ജ​ഡേ​ജ, കു​ൽ​ദീ​പ് യാ​ദ​വ് എ​ന്നി​വ​ർ ര​ണ്ടു വീ​ത​വും വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ജ​സ്പ്രീ​ത് ബു​മ്ര ഒ​രു വി​ക്ക​റ്റ് നേ​ടി.


വാർത്തകൾ

Sign up for Newslettertop