23
February 2020 - 10:54 am IST

Download Our Mobile App

Flash News
Archives

Cricket

india-australia-third-odi-match-preview

ചി​ന്ന​സ്വാ​മി പ​റ​യ​ട്ടെ, ആ​രാ​ണ് കേ​മ​ൻ

Published:18 January 2020

# സി.​കെ.​രാ​ജേ​ഷ് കു​മാ​ർ

മേ​ഘം ക​റു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ചി​ന്ന​സ്വാ​മി​യു​ടെ മു​ഖം തെ​ളി​ഞ്ഞു​ത​ന്നെ​യാ​ണ്. ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ഏ​ക​ദി​ന പ​ര​മ്പ​ര​യാ​ർ​ക്കെ​ന്ന് ചി​ന്ന​സ്വാ​മി ഇ​ന്നു പ​റ​യും. മൂ​ന്നു മ​ത്സ​ര പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ൽ പ്ര​ശ​സ്ത​മാ​യ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

ബം​ഗ​ളൂ​രൂ: മേ​ഘം ക​റു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ചി​ന്ന​സ്വാ​മി​യു​ടെ മു​ഖം തെ​ളി​ഞ്ഞു​ത​ന്നെ​യാ​ണ്. ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ഏ​ക​ദി​ന പ​ര​മ്പ​ര​യാ​ർ​ക്കെ​ന്ന് ചി​ന്ന​സ്വാ​മി ഇ​ന്നു പ​റ​യും. മൂ​ന്നു മ​ത്സ​ര പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ൽ പ്ര​ശ​സ്ത​മാ​യ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.  മും​ബൈ​യി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ പ​ത്തു വി​ക്ക​റ്റി​ന് ഇ​ന്ത്യ​യെ ത​റ​പ​റ്റി​ച്ച​പ്പോ​ൾ രാ​ജ് കോ​ട്ട് ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച് വി​ജ​യം നേ​ടി. അ​തു കൊ​ണ്ടു ത​ന്നെ ഇ​ത് ഫൈ​ന​ലാ​ണ്.
   
ഇ​ന്ന​ലെ ഉ​ച്ച​യോ​ടു കൂ​ടി​യാ​ണ് ടീ​മു​ക​ൾ ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. അ​തു കൊ​ണ്ടു ത​ന്നെ ഇ​രു ടീ​മും പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യി​ല്ല. പ​തി​വ് വാ​ർ​ത്താ സ​മ്മേ​ള​ന​വു​മി​ല്ലാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലെ ഇ​രു​ണ്ടു മൂ​ടി​യ അ​ന്ത​രീ​ക്ഷം ക​ളി പ്രേ​മി​ക​ളെ നി​രാ​ശ​രാ​ക്കി​യി​ട്ടു​ണ്ട്. എ​ങ്കി​ലും ഇ​ന്ന് മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ട്. 

രോ​ഹി​തി​ന് പ​രു​ക്ക്

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​നി​ടെ ഓ​പ്പ​ണ​ർ രോ​ഹി​ത് ശ​ർ​മ​യു​ടെ തോ​ളി​ന് പ​രു​ക്കേ​റ്റി​രു​ന്നു. വേ​ദ​ന​യോ​ടെ​യാ​ണ് രോ​ഹി​ത് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. രോ​ഹി​തി​ന്‍റെ പ​രു​ക്ക് ഇ​ന്ത്യ​ൻ ക്യാം​പി​ൽ അ​ങ്ക​ലാ​പ്പു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ന്നു ക​ളി​ക്കു​മെ​ന്നാ​ണ് ഒ​ടു​വി​ൽ കി​ട്ടു​ന്ന വി​വ​രം. മ​റ്റൊ​രു ഓ​പ്പ​ണ​റാ​യ ശി​ഖ​ർ ധ​വാ​നും പ​രു​ക്കി​ന്‍റെ പി​ടി​യി​ലാ​ണ്.
   
കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ മി​ന്നും ഫോ​മാ​ണ് ഇ​ന്ത്യ​ൻ ക്യാം​പി​ൽ നി​ന്നു​ള്ള ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ വാ​ർ​ത്ത. രാ​ജ്കോ​ട്ടി​ൽ അ​ഞ്ചാ​മ​നാ​യി ഇ​റ​ങ്ങി ത​ക​ർ​ത്ത​ടി​ച്ച രാ​ഹു​ലാ ണ് ​ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്. സ്വ​ന്തം മൈ​താ​ന​ത്തി​റ​ങ്ങു​ന്ന രാ​ഹു​ലി​നാ​യി ആ​രാ​ധ​ക​ർ ആ​ർ​പ്പു​വി​ളി​ക്കും. പ​രു​ക്കി​ൽ നി​ന്നും മു​ക്ത​നാ​യി ടീ​മി​ലെ​ത്തി​യ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ബൗ​ള​ർ ജ​സ്പ്രീ​ത് ബു​മ്ര ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ റ​ൺ വ​ഴ​ങ്ങു​ന്ന​തി​ൽ പി​ശു​ക്കു കാ​ണി​ച്ചെ​ങ്കി​ലും നി​ർ​ണാ​യ​ക വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്താ​തെ പി​ന്തി​രി​യു​ക​യാ​ണ്.  ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച അ​തേ ഇ​ല​വ​നെ​യാ​കും വി​രാ​ട് കോ​ഹ്ലി  ഇ​ന്ത്യ​ക്കാ​യി ക​ള​ത്തി​ലി​റ​ക്കു​ന്ന​ത്. മാ​റ്റം സം​ഭ​വി​ച്ചാ​ൽ  അ​ത് യു​സ് വേ​ന്ദ്ര ചാ​ഹ​ലി​ന്റെ കാ​ര്യ​ത്തി​ലാ​കും. ചാ​ഹ​ലി​നു പ​ക​രം കു​ൽ​ദീ​പി​ന് അ​വ​സ​രം ന​ൽ​കി​യേ​ക്കാം. 

ത​ല​പു​ക​ച്ച് ഓ​സീ​സ്

ആ​ദ്യ മ​ത്സ​ര​ത്തി​ലെ അ​നാ​യാ​സ വി​ജ​യ​ത്തി​ൽ മ​തി​മ​റ​ന്ന ഓ​സീ​സി​ന് ഓ​ർ​ക്കാ​പ്പു​റ​ത്തു കി​ട്ടി​യ പ്ര​ഹ​ര​മാ​യി​രു​ന്നു രാ​ജ്കോ​ട്ടി​ലേ​ത്. ലോ​ക​ത്തെ മി​ക​ച്ച ഓ​പ്പ​ണി​ങ് ജോ​ടി​യാ​ണ് വാ​ർ​ണ​റും നാ​യ​ക​ൻ ഫി​ഞ്ചും. സ്മി​ത്ത്, ലാ​ബു​ഷാ​ൻ എ​ന്നി​വ​രും ഉ​ജ്വ​ല ഫോ​മി​ൽ​ത്ത​ന്നെ. എ​ന്നാ​ൽ ആ​ഷ്ട​ൻ ട​ർ​ണ​റും അ​ല​ക്സ് കാ​രി​യും അ​വ​സ​ര​ത്തി​നൊ​ത്തു​യ​രു​ന്നി​ല്ല. എ​ന്നാ​ൽ മ​ധ്യ​നി​ര​യി​ൽ അ​വ​സ​രം കാ​ത്തി​രി​ക്കു​ന്ന ഗ്ലെ​ൻ മാ​ക്സ് വെ​ല്ലി​ന് ഇ​ന്ന​വ​സ​രം കൊ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. ബൗ​ളി​ങ്ങി​ൽ കെ​യ്ൻ റി​ച്ചാ​ർ​ഡ്സ​നു പ​ക​രം ജോ​ഷ് ഹെ​യ്സ​ൽ​വു​ഡ് എ​ത്താം. സ്റ്റാ​ർ​ക്കും സാം​പ​യും ക​മി​ൻ​സും തു​ട​രും.

ക​ണ​ക്കു​ക​ളി​ൽ രോ​ഹി​ത് 

രോ​ഹി​ത് ശ​ർ​മ​യു​ടെ പ്രി​യ​പ്പെ​ട്ട ഗ്രൗ​ണ്ടു​ക​ളി​ലൊ​ന്നാ​ണ് ബം​ഗ​ളു​രു  ചി​ന്ന​സ്വാ​മി. അ​വ​സാ​ന​ത്തെ മൂ​ന്ന് ഇ​ന്നി​ങ്സു​ക​ളി​ൽ നി​ന്നാ​യി 318 റ​ൺ​സാ​ണ് രോ​ഹി​ത് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഇ​തി​ൽ ഒ​രു ഡ​ബി​ൾ സെ​ഞ്ചു​റി​യു​മു​ണ്ടാ​യി​രു​ന്നു. സ​ച്ചി​നും സെ​വാ​ഗും മാ​ത്ര​മാ​ണ് ഈ ​വേ​ദി​യി​ൽ രോ​ഹി​തി​നെ​ക്കാ​ൾ റ​ൺ​സ് നേ​ടി​യി​ട്ടു​ള്ള​ത്.  ഇ​രു ടീ​മും ഇ​വി​ടെ അ​വ​സാ​നം ഏ​റ്റു​മു​ട്ടി​യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 709, 647 എ​ന്നി​ങ്ങ​നെ റ​ൺ​സ് പി​റ​ന്നു. ടോ​സ് നേ​ടു​ന്ന ടീം ​ബാ​റ്റ് ചെ​യ്യാ​നാ​കും തീ​രു​മാ​നി​ക്കു​ക.

സാ​ധ്യ​താ ടീം

​ഇ​ന്ത്യ: രോ​ഹി​ത് ശ​ർ​മ, ശി​ഖ​ർ ധ​വാ​ൻ, വി​രാ​ട് കോ​ഹ്‌​ലി, കെ.​എ​ൽ. രാ​ഹു​ൽ, ശ്രേ​യ​സ്അ​യ്യ​ർ മ​നീ​ഷ് പാ​ണ്ഡെ, ജ​ഡേ​ജ, ചാ​ഹ​ൽ, സൈ​നി, ഷ​മി, ബു​മ്ര.
ഓ​സ്ട്രേ​ലി​യ: ഫി​ഞ്ച്, വാ​ർ​ണ​ർ, ല​ബു​ഷ​നെ, സ്മി​ത്ത് , ട​ർ​ണ​ർ, അ​ല​ക്സ് കാ​രി, ആ​ഗ​ർ, ക​മി​ൻ​സ് , ഹെ​യ്സ​സ​ൽ​വു​ഡ്, സ്റ്റാ​ർ​ക്ക്, സാം​പ.


വാർത്തകൾ

Sign up for Newsletter



top