23
February 2020 - 10:05 am IST

Download Our Mobile App

Flash News
Archives

Football

isl-2020-kerala-blasters-match-preview-by-shaiju-damodaran

ജം​ഷ​ഡ്പു​രി​ൽ ജീ​വ​ന്മ​ര​ണ​പ്പോ​രാ​ട്ടം

Published:19 January 2020

# ഷൈ​ജു ദാ​മോ​ദ​ര​ൻ

പ​ന്ത്ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് മൂ​ന്നു വി​ജ​യ​വും അ​ഞ്ചു സ​മ​നി​ല​യും ഉ​ൾ​പ്പെ​ടെ പ​തി​ന്നാ​ലു പോ​യി​ന്‍റ്. ശേ​ഷി​ക്കു​ന്ന​ത് നാ​ല് എ​വേ മാ​ച്ചു​ക​ളോ​ടെ ആ​റു മ​ത്സ​ര​ങ്ങ​ൾ മാ​ത്രം. ഇ​നി​യു​ള്ള ക​ളി​ക​ളെ​ല്ലാം നി​ർ​ണാ​യ​കം. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ജീ​വ​ന്മ​ര​ണ​പ്പോ​രാ​ട്ടം.

പ​ന്ത്ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് മൂ​ന്നു വി​ജ​യ​വും അ​ഞ്ചു സ​മ​നി​ല​യും ഉ​ൾ​പ്പെ​ടെ പ​തി​ന്നാ​ലു പോ​യി​ന്‍റ്. ശേ​ഷി​ക്കു​ന്ന​ത് നാ​ല് എ​വേ മാ​ച്ചു​ക​ളോ​ടെ ആ​റു മ​ത്സ​ര​ങ്ങ​ൾ മാ​ത്രം. ഇ​നി​യു​ള്ള ക​ളി​ക​ളെ​ല്ലാം നി​ർ​ണാ​യ​കം. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ജീ​വ​ന്മ​ര​ണ​പ്പോ​രാ​ട്ടം. എ​ല്ലാം ജ​യി​ക്കേ​ണ്ട സ്ഥി​തി അ​ഥ​വാ ആ​റു ക​ളി​ക​ളി​ൽ കി​ട്ടാ​വു​ന്ന​ത്ര മാ​ക്‌​സി​മം പോ​യി​ന്‍റ് നേ​ട​ണം. ഐ​എ​സ്എ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ലെ ഐ​സി​യു വി​ൽ നി​ന്ന് കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ക​ര​ക​യ​റി വ​ര​ണ​മെ​ങ്കി​ൽ ഇ​നി അ​ത്ഭു​ത​ങ്ങ​ൾ ത​ന്നെ സം​ഭ​വി​ക്ക​ണം. എ​ന്നാ​ൽ ടീ​മി​ന്‍റെ പു​ത്ത​നു​ണ​ർ​വും ഏ​റ്റ​വു​മൊ​ടു​വി​ലെ മ​ത്സ​ര​ഫ​ല​ങ്ങ​ളും വി​ല​യി​രു​ത്തി​യാ​ൽ അ​ത്ഭു​തം അ​സാ​ധ്യ​മ​ല്ല താ​നും.
   
ജ​നു​വ​രി അ​ഞ്ചി​ന് കൊ​ച്ചി​യി​ൽ ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ 5-1 ന്‍റെ ജ​യം. ജ​നു​വ​രി 12 ന് ​കോ​ൽ​ക്ക​ത്ത​യി​ൽ എ​ടി​കെ യ്‌​ക്കെ​തി​രേ 1-0 ജ​യം. തു​ട​ർ​ച്ച​യാ​യ ര​ണ്ടു വി​ജ​യ​ങ്ങ​ൾ. അ​തും തു​ട​ർ ഞാ​യ​റാ​ഴ്ച​ക​ൾ. പു​തു​വ​ർ​ഷ​ത്തി​ൽ ഐ​എ​സ്എ​ല്ലി​ൽ തോ​ൽ​വി​യ​റി​യാ​തെ മു​ന്നേ​റു​ന്ന കേ​ര​ളാ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് എ​ഫ്സി​ക്കു മു​ന്നി​ൽ വീ​ണ്ടു​മൊ​രു ഞാ​യ​ർ. ഹാ​ട്രി​ക് വി​ജ​യം മാ​ത്രം ല​ക്ഷ്യ​മി​ട്ടാ​വും ജം​ഷ​ഡ്പു​രി​നെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ ഇ​ന്ന് കെ​ബി​എ​ഫ്സി നേ​രി​ടു​ക. ജം​ഷ​ഡ്പു​രി​ലെ ജെ​ആ​ർ​ഡി ടാ​റ്റ സ്‌​പോ​ർ​ട്‌​സ് കോം​പ്ല​ക്‌​സ് സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കി​ട്ട് 7.20 നാ​ണ് കി​ക്കോ​ഫ്.
   
പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണി​പ്പോ​ൾ ബ്ലാ​സ്‌​റ്റേ​ഴ്‌​സ്. തൊ​ട്ടു​താ​ഴെ എ​ട്ടാ​മ​ത് നി​ൽ​ക്കു​ന്നു ജെ​എ​ഫ്സി. കേ​ര​ള​ത്തെ​ക്കാ​ൾ ഒ​രു മാ​ച്ച് കു​റ​വേ (11 ) ക​ളി​ച്ചി​ട്ടു​ള്ളു​വെ​ന്ന​ത് അ​വ​ർ​ക്ക് ചെ​റി​യൊ​രു മു​ൻ​തൂ​ക്കം ന​ൽ​കു​ന്നു. ഗോ​ൾ സ്‌​ക്കോ​റി​ങ്ങി​ലും ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നു പി​റ​കി​ലാ​ണ​വ​ർ. കേ​ര​ള നി​ല​വി​ൽ 16 ഗോ​ള​ടി​ച്ചു​വെ​ങ്കി​ൽ ജം​ഷ​ഡ്പൂ​രി​ന​ത് 13 മാ​ത്രം. കെ​ബി​എ​ഫ്‌​സി യെ​പ്പോ​ലെ ത​ന്നെ പ്ലേ ​ഓ​ഫ് സ്വ​പ്‌​ന​ങ്ങ​ൾ താ​ലോ​ലി​ക്കു​ന്ന ജം​ഷ​ഡ്പൂ​രി​നും വി​ജ​യം കൊ​ണ്ടു മാ​ത്ര​മെ ഗു​ണ​മു​ണ്ടാ​കൂ എ​ന്ന തി​രി​ച്ച​റി​വ് ക​ളി​യു​ടെ ര​സ​മാ​പി​നി ഉ​യ​ർ​ത്തി നി​ർ​ത്തും. ലീ​ഗി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ കൊ​ച്ചി​യി​ൽ ഇ​രു​ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ 2-2 സ​മ​നി​ല​യാ​യി​രു​ന്നു മ​ത്സ​ര​ഫ​ലം. ര​ണ്ടു ഗോ​ളി​ന് പി​ന്നി​ട്ടു നി​ന്ന ശേ​ഷ​മാ​ണ് അ​ന്ന് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് മെ​സ്സി ബോ​ളി​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളി​ൽ ആ​വേ​ശ സ​മ​നി​ല പി​ടി​ച്ചു വാ​ങ്ങി​യ​ത്. ക​ളി​യു​ടെ അ​വ​സാ​ന 15 മി​നു​ട്ടി​ലാ​യി​രു​ന്നു അ​വി​ശ്വ​സ​നീ​യ​മാ​യ ആ ​തി​രി​ച്ചു​വ​ര​വ്.
 
അ​ത്ത​ര​മൊ​രു മാ​ജി​ക് ഇ​ന്നും ബ്ലാ​സ്റ്റേ​ഴ്‌​സ് പു​റ​ത്തെ​ടു​ക്കു​മെ​ന്ന് ആ​രാ​ധ​ക​ർ വി​ശ്വ​സി​ക്കു​ന്നു. ന​ഷ്ട​പ്പെ​ടാ​ൻ ഒ​ന്നു​മി​ല്ലാ​ത്ത​വ​രു​ടെ ശ​രീ​ര​ഭാ​ഷ​യും ക​ളി​യോ​ടു​ള്ള സ​മീ​പ​ന​വും ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും മ​ത്സ​ര​ങ്ങ​ളാ​യി കെ​ബി​എ​ഫ്‌​സി​യു​ടെ മാ​ച്ചു​ക​ളെ ആ​വേ​ശോ​ജ്വ​ല​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​രി​ക്കു​ക​ൾ വീ​ണ്ടും ബ്ലാ​സ്റ്റേ​ഴ്‌​സി​നു മു​ന്നി​ൽ വി​ല്ല​നാ​വു​ന്നു എ​ന്നാ​ണ് ഉ​രു​ക്കു ന​ഗ​ര​ത്തി​ൽ നി​ന്നു​ള്ള വാ​ർ​ത്ത​ക​ൾ. ക​ഴി​ഞ്ഞ ക​ളി​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ സെ​യ്ത്യാ​സെ​ൻ സി​ങ് ഇ​ന്ന് ക​ളി​ക്കി​ല്ല. പേ​ശി​ക്കേ​റ്റ പ​രു​ക്കാ​ണ് പ്ര​ശ്‌​നം. പ​രി​ശീ​ല​ന​ത്തി​നി​ടെ കാ​ൽ​മു​ട്ടി​നേ​റ്റ പ​രു​ക്കു മൂ​ലം കെ.​പ്ര​ശാ​ന്തും ഇ​ന്ന് പ​തി​നെ​ട്ടം​ഗ ടീ​മി​ലു​ണ്ടാ​കി​ല്ല.
 
കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് വ്യാ​ഴാ​ഴ്ച ട്രെ​യി​നി​ലാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ടീം ​ജം​ഷ​ഡ്പു​രി​ൽ എ​ത്തി​യ​ത്. യാ​ത്രാ​മ​ധ്യേ ഭ​ക്ഷ്യ​വി​ഷ​ബാ​ധ നേ​രി​ട്ട് അ​വ​ശ​നാ​യി​രു​ന്ന കോ​ച്ച് എ​ൽ​കോ ഷ​ട്ടോ​രി ഇ​പ്പോ​ൾ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു ക​ഴി​ഞ്ഞു. ര​ണ്ടു വി​ങ്ങ​ർ​മാ​രെ പ​രു​ക്കു മൂ​ലം ന​ഷ്ട​പ്പെ​ട്ട ഷ​ട്ടോ​രി​യു​ടെ പ്ര​തീ​ക്ഷ ജീ​ക്‌​സ​ൺ സിം​ഗി​ന്‍റെ തി​രി​ച്ചു​വ​ര​വാ​ണ്. ഹോ​ളി​ച്ച​ര​ണും ജീ​ക്‌​സ​ണും ആ​വും വിം​ഗ​ർ​മാ​രു​ടെ ചു​മ​ത​ല. വ​ല​തു ഭാ​ഗ​ത്ത് ഓ​വ​ർ​ലാ​പ്പി​ന് റാ​ക്കി​പ്പും ഇ​ട​ത്തു വിം​ഗി​ൽ മു​ന്നി​ലേ​ക്കു ക​യ​റി വ​ന്ന് ക്രോ​സു​ക​ൾ ന​ൽ​കാ​ൻ ജെ​സ്സ​ലും ഉ​ണ്ടാ​വും. ജെ​സ്സ​ലി​ന്‍റെ മി​ക​ച്ച പ്ര​ക​ട​നം അ​ദ്ദേ​ഹ​ത്തി​ന് വ​രും സീ​സ​ണി​ൽ വ​മ്പ​ൻ ഓ​ഫ​റു​ക​ൾ സ​മ്മാ​നി​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. ബെം​ഗ​ളു​രു എ​ഫ് സി 60 ​ല​ക്ഷം വാ​ദ്ഗാ​ന​വു​മാ​യി ജെ​സ​ലി​നെ നോ​ട്ട​മി​ടു​ന്നു എ​ന്ന് വാ​ർ​ത്ത​ക​ളു​ണ്ട്.
 
സെ​ൻ​ട്ര​ൽ ഡി​ഫ​ൻ​സി​ൽ ദ്രോ​ബ​റോ​വ് , ഡി​ഫ​ൻ​സി​വ് മി​ഡ് ഫീ​ൽ​ഡി​ൽ മു​സ്ത​ഫ​യും മാ​രി​യോ​യും അ​റ്റാ​ക്കി​ങ്ങി​ഗി​ൽ ഓ​ഗ്‌​ബെ​ച്ചെ - മെ​സ്സി ബോ​ളി സ​ഖ്യം. ഇ​ന്നും ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ പ്ലെ​യി​ങ് ഇ​ല​വ​നി​ലെ അ​ഞ്ചു വി​ദേ​ശ​താ​ര​ങ്ങ​ൾ ഇ​വ​ർ ത​ന്നെ​യാ​കും. പ​രു​ക്ക് ഭേ​ദ​മാ​യ സി​ഡോ സൈ​ഡ് ബെ​ഞ്ചി​ൽ ഉ​ണ്ടാ​കും. ജി​യാ​നി സു​യി​ർ​വ​ർ​ലൂ​ൺ പ​തി​നെ​ട്ടി​ൽ​പ്പോ​ലും ഉ​ണ്ടാ​കി​ല്ല. പ​രു​ക്ക് ത​ന്നെ വി​ല്ല​ൻ. അ​ത് ക​ന​ത്ത ന​ഷ്ടം ത​ന്നെ​യാ​ണ്. സു​യി​വ​ർ​ലൂ​ണി​ന്‍റെ​യും രാ​ജു ഗെ​യ്ക് വാ​ദി​ന്‍റെ​യും അ​ഭാ​വം നി​ക​ത്തു​ന്ന അ​ബ്ദു​ൾ ഹ​ക്കു ക​ഴി​ഞ്ഞ ക​ളി​യി​ൽ കോ​ൽ​ക്ക​ത്ത​യ്‌​ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു. സെ​ൻ​ട്ര​ൽ മി​ഡ്ഫീ​ൽ​ഡി​ൽ സ​ഹ​ലി​ന് വീ​ണ്ടു​മൊ​രു സ്റ്റാ​ർ​ട്ട് ന​ൽ​കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. 12 ക​ളി​ക​ളി​ൽ അ​ഞ്ചെ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണ് ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ സ​ഹ​ൽ സ​മ​ദ് പ്ലെ​യി​ങ് ഇ​ല​വ​നി​ൽ ക​ളി​ച്ച​ത്.
 
മ​റു​ഭാ​ഗ​ത്ത് പി​റ്റി​യു​ടെ​യും സെ​ർ​ജി​യോ കാ​സ്റ്റ​ലി​ന്‍റെ​യും പ​രു​ക്ക് ഭേ​ദ​മാ​കാ​ത്ത​ത് ജം​ഷ​ഡ്പു​രി​ന് ഈ ​സീ​സ​ൺ ത​ന്നെ ന​ഷ്ട​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. ഫാ​റൂ​ഖ് ചൗ​ധ​രി​യു​ടെ ചു​മ​ത​ല​യി​ലാ​ണ് ഇ​പ്പോ​ൾ ആ​ക്ര​മ​ണം. അ​നി​കേ​ത് യാ​ദ​വ് , ജി​തേ​ന്ദ്ര​സി​ങ് , ഗൗ​ര​വ് മു​ഖി തു​ട​ങ്ങി പ​രി​ച​യ​സ​മ്പ​ന്ന​ര​ല്ലാ​ത്ത യു​വ​താ​ര​ങ്ങ​ളെ വെ​ച്ച് പ്ലെ​യി​ങ് ഇ​ല​വ​നെ ഫീ​ൽ​ഡ് ചെ​യ്യെ​ണ്ട സ്ഥി​തി​യി​ലാ​ണ് കോ​ച്ച് അ​ന്‍റോ​ണി​യോ ഇ​റി​യോ​ണ്ടോ. 


വാർത്തകൾ

Sign up for Newsletter



top