25
February 2020 - 11:43 am IST

Download Our Mobile App

Flash News
Archives

Kerala

new-union-for-retail-business-sector

വ്യാ​പാ​ര മേ​ഖ​ല​യി​ലേ​ക്ക് പു​തി​യൊ​രു സം​ഘ​ട​ന കൂ​ടി

Published:19 January 2020

# പി.​ബി. ബി​ച്ചു

സം​സ്ഥാ​ന​ത്തെ വ്യാ​പാ​രി- വ്യ​വ​സാ​യി സം​ഘ​ട​നാ മേ​ഖ​ല​യി​ലേ​ക്ക് ഭാ​ര​തീ​യ വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘം (ബി​വി​വി​എ​സ്) എ​ന്ന പു​തി​യൊ​രു സം​ഘ​ട​ന കൂ​ടി വ​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വ്യാ​പാ​രി- വ്യ​വ​സാ​യി സം​ഘ​ട​നാ മേ​ഖ​ല​യി​ലേ​ക്ക് ഭാ​ര​തീ​യ വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘം (ബി​വി​വി​എ​സ്) എ​ന്ന പു​തി​യൊ​രു സം​ഘ​ട​ന കൂ​ടി വ​രു​ന്നു. നി​ല​വി​ലു​ള്ള മോ​ശം പ്ര​വ​ണ​ത​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പു​തി​യ കൂ​ട്ടാ​യ്മ എ​ന്നാ​ണു വി​ശേ​ഷ​ണം. വ്യാ​പാ​രി​ക​ളു​ടെ എ​ല്ലാ​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം കാ​ണു​മെ​ന്നും വാ​ഗ്ദാ​നം. അ​ടു​ത്ത​മാ​സം 20ന് ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.

കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം മേ‌​ഖ​ല​ക​ളി​ലാ​യി ആ​ദ്യം തു​ട​ക്ക​മി​ടു​ന്ന സം​ഘ​ട​ന എ​ല്ലാ ജി​ല്ല​ക​ളി​ലും വ്യാ​പി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. ഗ്രാ​മ മാ​ർ​ക്ക​റ്റ് ത​ല​ത്തി​ൽ തു​ട​ങ്ങി ടൗ​ൺ, പ​ഞ്ചാ​യ​ത്ത്, മ​ണ്ഡ​ലം, താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ലൂ​ടെ വി​ക​സി​ക്കു​ന്ന സം​ഘ​ട​നാ സം​വി​ധാ​ന​മാ​ണു ല​ക്ഷ്യം. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​രു​പ​തോ​ളം യൂ​ണി​റ്റു​ക​ളു​ടെ രൂ​പീ​ക​ര​ണം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി. 

നി​ല​വി​ൽ വ്യാ​പാ​ര മേ​ഖ​ല​യി​ൽ രാ​ഷ്‌​ട്രീ​യ​മി​ല്ലാ​ത്ത വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യും സി​പി​എം നി​യ​ന്ത്രി​ക്കു​ന്ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​മു​ണ്ട്. ഇ​വ​രു​ടെ ന​യ​ങ്ങ​ളെ ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ചു​കൊ​ണ്ടാ​ണ് പു​തി​യ സം​ഘ​ട​ന​യു​ടെ ഉ​ദ​യം. രാ​ഷ്‌​ട്രീ​ത്തി​ന്‍റെ പേ​രി​ൽ മി​ന്ന​ൽ പ​ണി​മു​ട​ക്കു ന​ട​ത്തി ക​ട​ക​ള​ട​പ്പി​ച്ച് ജ​ന​ങ്ങ​ളെ ബു​ന്ധി​മു​ട്ടി​ക്കു​ന്ന​ത് ഇ​നി​യും ക​ണ്ടു​നി​ൽ​ക്കാ​നാ​വി​ല്ലെ​ന്നും, 2014ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത സം​ഘ​ട​ന പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യാ​ണെ​ന്നും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ മെ​ട്രൊ വാ​ർ​ത്ത​യോ​ട് പ​റ​ഞ്ഞു. 

നി​ല​വി​ലെ വ്യാ​പാ​രി സം​ഘ​ട​ന​ക​ളെ മു​ന്ന​ണി​ക​ളു​ടെ തൊ​ഴു​ത്തി​ൽ കെ​ട്ടു​ന്ന​തു ശ​രി​യ​ല്ല. ഒ​രു പാ​ർ​ട്ടി​യു​ടെ​യും കീ​ഴി​ല​ല്ല പു​തി​യ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ ക​ട​ക​ള്‍ ബ​ഹി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നും അ​വ​ര്‍ക്ക് തൊ​ഴി​ല്‍ നി​ഷേ​ധി​ക്ക​ണ​മെ​ന്നും സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​ര​ണം ന​ട​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ചാ​ര​ത്തി​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള​ട​ക്കം ബ​ഹി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​ഹ്വാ​നം. ഇ​തൊ​ക്കെ ബാ​ധി​ക്കു​ന്ന​തു പാ​വം ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ​യും സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ​യു​മാ​ണ്. അ​ത്ത​ര​ക്കാ​ർ​ക്ക് സം​ര​ക്ഷ​ണം കൂ​ടി​യാ​ണ് പു​തി​യ സം​ഘ​ട​ന- കോ​ഴി​ക്കോ​ട് മേ​ഖ​ല​യു​ടെ ചു​മ​ത​ല​ക്കാ​ര​നാ​യ സി.​കെ. ബാ​ല​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി. 

അ​തേ​സ​മ​യം, ആ​ർ​എ​സ്എ​സി​ന്‍റെ​യോ ബി​ജെ​പി​യു​ടേ​യോ മേ​ൽ​നോ​ട്ട​ത്തി​ല​ല്ല സം​ഘ​ട​ന​യെ​ന്നും എ​ല്ലാ പാ​ർ​ട്ടി​യി​ലു​ള്ള​വ​രു​ടെ​യും പി​ന്തു​ണ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​റ്റു വ്യാ​പാ​രി സം​ഘ​ട​ന​ക​ളി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്കും ബി​വി​വി​എ​സി​ലേ​ക്ക് ധൈ​ര്യ​മാ​യി ക​ട​ന്ന് ‌വ​രാ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. ചാ​ല മ​ണി​യാ​ണ് തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യു​ടെ ചു​മ​ത​ല​ക്കാ​ര​ൻ. ഈ ​മാ​സം ത​ന്നെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സം​ഘാ​ട​ക​രേ​യും കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ​യും നി​യ​മി​ക്കും.


വാർത്തകൾ

Sign up for Newsletter



top