25
February 2020 - 10:51 am IST

Download Our Mobile App

Flash News
Archives

National

sc

നിർഭയ കേസ്: പവൻ ഗുപ്തയുടെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Published:20 January 2020

2012 ൽ കേസിൽ അറസ്റ്റിലാകുമ്പോൾ 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് പവൻ ഗുപ്തയുടെ വാദം. അതിനാൽ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റണമെന്നും ഹർജി ആവശ്യപ്പെടുന്നു. നേരത്തെ ഈ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.

ന്യൂഡൽഹി: നിർഭയ കേസിലെ കുറ്റവാളിയായ പവൻ ഗുപ്ത നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 2012 ൽ കേസിൽ അറസ്റ്റിലാകുമ്പോൾ 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് പവൻ ഗുപ്തയുടെ വാദം. അതിനാൽ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റണമെന്നും ഹർജി ആവശ്യപ്പെടുന്നു. നേരത്തെ ഈ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.

ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ മൂന്നംഗബെഞ്ചാണ് കേസ് രാവിലെ പത്തരക്ക് പരിഗണിക്കുന്നത്. കേസിലെ മറ്റൊരു കുറ്റവാളിയായ മുകേഷ് സിംഗിന്‍റെ ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. ഫെബ്രുവരി1 ന് രാവിലെ 6 മണിക്ക് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ഡൽഹി കോടതി ഇറക്കിയിരിക്കുന്ന പുതിയ മരണവാറണ്ട്.

അതേസമയം രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളി നളിനിയോട് സോണിയ ഗാന്ധി ക്ഷമിച്ചത് നിര്‍ഭയയുടെ അമ്മ മാതൃകയാക്കണം എന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‍സിംഗ് ട്വീറ്റ് ചെയ്തിരുന്നു. ഇന്ദിരാ ജയ്‍സിംഗിനെ പോലുള്ളവര്‍ കുറ്റവാളികൾക്കൊപ്പം നിൽക്കുന്നു എന്നായിരുന്നു അതിന് നിര്‍ഭയയുടെ അമ്മയുടെ മറുപടി.


വാർത്തകൾ

Sign up for Newsletter



top