25
February 2020 - 11:03 am IST

Download Our Mobile App

Flash News
Archives

Kerala

maoist

അമ്പായത്തോടിൽ മാവോയിസ്റ്റുകളുടെ പ്രകടനം; പോസ്റ്റർ പതിപ്പിച്ചു

Published:20 January 2020

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റു​മ​ണി​യോ​ടെ അ​മ്പാ‍യ​ത്തോ​ട് ടൗ​ണി​ലാ​യി​രു​ന്നു പ്ര​ക​ട​നം. സ്ത്രീ ​ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​യു​ധ​രാ​യ നാ​ലം​ഗ മാ​വോ​വാ​ദി ​സംഘമാണ് പ്ര​ക​ട​നം ന​ട​ത്തി​യ​തെ​ന്നാ​ണു വി​വ​രം. ഇ​വ​ർ പോ​സ്റ്റ​റു​ക​ൾ പ​തി​ക്കു​ക​യും ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ മാ​വോ​യി​സ്റ്റ് സം​ഘം സാ​യു​ധ പ്ര​ക​ട​നം ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റു​മ​ണി​യോ​ടെ അ​മ്പാ‍യ​ത്തോ​ട് ടൗ​ണി​ലാ​യി​രു​ന്നു പ്ര​ക​ട​നം. സ്ത്രീ ​ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​യു​ധ​രാ​യ നാ​ലം​ഗ മാ​വോ​വാ​ദി ​സംഘമാണ് പ്ര​ക​ട​നം ന​ട​ത്തി​യ​തെ​ന്നാ​ണു വി​വ​രം. ഇ​വ​ർ പോ​സ്റ്റ​റു​ക​ൾ പ​തി​ക്കു​ക​യും ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം വ​ഴി​യാ​ണ് ഇ​വ​ർ ടൗ​ണി​ലെ​ത്തി​യ​തെ​ന്നാ​ണു വി​വ​രം. പ്ര​ക​ട​നം ന​ട​ത്തി​യ മാ​വോ​വാ​ദി​ക​ൾ വ​ന​ത്തി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു​പോ​യി. ഇവരുടെ കൈയിൽ തോക്കുകളുണ്ടായിരുന്നെന്നാണ് വിവരം. അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, രക്തത്തിന് മോദിയും പിണറായിയും കണക്ക് പറയേണ്ടി വരും തുടങ്ങിയുള്ള ആഹ്വാനങ്ങളാണ് പോസ്റ്ററുകളിലുള്ളത്.

മുൻപും സായുധ മാവോയിസ്റ്റ് സംഘം  എത്തുകയും പ്രകടനം നടത്തുകയും ചെയ്‍തിരുന്ന പ്രദേശമാണ് അമ്പായത്തോട്.


വാർത്തകൾ

Sign up for Newslettertop