25
February 2020 - 10:41 am IST

Download Our Mobile App

Flash News
Archives

Kerala

divya

മ​ല​യാ​ളം മൂ​ന്നാം റാ​ങ്ക് ഇ​തു 'അ​മ്മു​ടു'​വി​നു​ള്ള ഒ​ന്നാം സ​മ്മാ​നം

Published:20 January 2020

# റീ​ന വ​ർ​ഗീ​സ് ക​ണ്ണി​മ​ല

അ​താ​ണ് ഇ​ത്ത​വ​ണ​ത്തെ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​ല​യാ​ള സാ​ഹി​ത്യം ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ൽ മൂ​ന്നാം റാ​ങ്ക് നേ​ടാ​ൻ ഈ ​പെ​ൺ​കി​ടാ​വി​നാ​യ​ത്.

അ​കാ​ല​ത്തി​ൽ പ​റ​ന്ന​ക​ന്ന അ​മ്മ​യെ ഊ​ർ​ജ​മാ​ക്കി, കു​തി​ച്ചു കു​തി​ച്ച് ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കു​ന്ന കൊ​ച്ചു​മി​ടു​ക്കി-​പാ​ല​ക്കാ​ട് പ​ട്ടാ​മ്പി കോ​ളെ​ജി​ന്‍റെ അ​ഭി​മാ​ന​മാ​യ ദി​വ്യ ടി.​എ​സ്. നെ​ന്മാ​റ തേ​ക്കി​ൻ​കാ​ട് വീ​ട്ടി​ലെ സു​ധാ​ക​ര​ൻ-​ശോ​ഭ​ന ദ​മ്പ​തി​ക​ളു​ടെ കൊ​ഞ്ചി​പ്പൊ​ട്ട്.​പ​ക്ഷേ,കാ​ര്യ​ത്തോ​ട​ടു​ക്കു​മ്പോ​ൾ ദി​വ്യ​യ്ക്കു കൊ​ഞ്ച​ലി​ല്ല..​അ​ള​ന്നു കു​റി​ച്ച കാ​ര്യ​മാ​ത്ര പ്ര​സ​ക്ത​മാ​യ ..നി​ഷ്ക​ള​ങ്ക​ത നി​റ​ഞ്ഞ ചു​വ​ടു​വ​യ്പ്പു​ക​ൾ.​ഓ​രോ ചു​വ​ടു​വ​യ്പി​ലും അ​വ​ൾ കോ​റു​ന്നു-​അ​മ്മ​യു​ടെ സ്വ​പ്ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ഞാ​ൻ..​അ​തേ,ദി​വ്യ​യ്ക്ക് അ​മ്മ​യെ​ന്ന വി​കാ​ര​മാ​ണെ​ല്ലാം.​

അ​മ്മ മ​ല​യാ​ള​ത്തി​ന്‍റെ അ​രി​കു ചേ​ർ​ന്ന​വ​ൾ ന​ട​ന്ന​തും ക്യാ​ൻ​സ​ർ ക​ര​ണ്ട അ​മ്മ​യു​ടെ ജീ​വ​നി​ൽ അ​വ​ശേ​ഷി​ച്ച സ്വ​പ്ന​ബാ​ക്കി​ക്കാ​യി ആ​ശു​പ​ത്രി മു​റി​യി​ലി​രു​ന്നു യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യ്ക്കു ത​യാ​റെ​ടു​ത്ത​തും മ​റ്റൊ​ന്നു​കൊ​ണ്ടു​മ​ല്ല.​അ​മ്മ​യെ​ന്ന പ്ര​ചോ​ദ​നം..​ദി​വ്യ​യു​ടെ അ​മ്മി​ക്കു​ട്ടി​യു​ടെ --അ​മ്മു​ടു​വി​ന്‍റെ സ്നേ​ഹ​നി​ർ​ധ​രി.​അ​താ​ണ് ഇ​ത്ത​വ​ണ​ത്തെ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​ല​യാ​ള സാ​ഹി​ത്യം ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ൽ മൂ​ന്നാം റാ​ങ്ക് നേ​ടാ​ൻ ഈ ​പെ​ൺ​കി​ടാ​വി​നാ​യ​ത്.

എ​ഫ്ബി​യി​ൽ അ​വ​ൾ ഇ​ങ്ങ​നെ കോ​റി-"​വീ​ണു​പോ​കു​മെ​ന്നു തോ​ന്നി​യി​ട​ത്തു നി​ന്ന് പി​ന്നെ​യും ഓ​ടാ​ൻ പ്രേ​രി​പ്പി​ച്ച ഒ​രാ​ളു​ണ്ട്....​അ​മ്മ' ഇ​നി ദി​വ്യ​യു​ടെ വാ​ക്കു​ക​ൾ ക​ട​മെ​ടു​ക്കാം...
"പ​ട്ടാ​മ്പി കോ​ളെ​ജി​ലെ മ​ല​യാ​ളം ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ എ​ല്ലാ മാ​ഷ്മാ​ർ​ക്കും ടീ​ച്ച​ർ​മാ​ർ​ക്കും പ്ര​ത്യേ​കം ന​ന്ദി....
കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ എം​എ മ​ല​യാ​ള​ത്തി​ന്‍റെ റാ​ങ്ക് പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ പ​ത്തി​ൽ ആ​ദ്യ​ത്തെ 7 റാ​ങ്കും മ്മ​ടെ പ​ട്ടാ​മ്പി കോ​ളെ​ജി​ന് ജീ​വി​ത​മാ​കെ മാ​റി​മ​റി​ഞ്ഞ ര​ണ്ട് വ​ർ​ഷാ​യി​രു​ന്നു ക​ട​ന്നു​പോ​യ​ത്. പ​ട്ടാ​മ്പി എ​ന്നും എ​നി​ക്ക് സ​ന്തോ​ഷ​വും പ്ര​തീ​ക്ഷ​ക​ളും മാ​ത്ര​മേ ന​ൽ​കി​യി​ട്ടു​ള്ളൂ. നേ​ട്ട​ങ്ങ​ളു​ടെ നി​ര​യാ​ണ് ഞ​ങ്ങ​ൾ​ക്ക് പ​ട്ടാ​മ്പി ന​ൽ​കി​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​നെ​റ്റും ദേ ​ഇ​പ്പോ റാ​ങ്കും.

പ​ട്ടാ​മ്പി​ലെ മാ​ഷ്മാ​രും ടീ​ച്ചേ​ഴ്സു​മൊ​ക്കെ​യാ​ണ് ഞ​ങ്ങ​ളു​ടെ പി​ന്നി​ൽ. അ​മ്മേ​ടെ സ​ർ​ജ​റി സ​മ​യ​ത്ത് 2nd semester പ​രീ​ക്ഷ​യും മ​ര​ണ​സ​മ​യ​ത്ത് 3rd sem പ​രീ​ക്ഷ​യും. ഇ​പ്പ​ഴും അ​റീ​ല്ല അ​തൊ​ക്കെ എ​ങ്ങ​നെ നേ​രി​ട്ടു എ​ന്ന്. കൂ​ട്ടു​കാ​രൊ​ക്കെ ക്ലാ​സ്സ് മു​റി​യി​ലും ഹോ​സ്റ്റ​ൽ റൂ​മി​ലു​മൊ​ക്കെ ഇ​രു​ന്ന് പ​ഠി​ച്ചി​രു​ന്ന​പ്പോ​ൾ ഹോ​സ്പി​റ്റ​ലി​ലാ​യി​രു​ന്നു ഞാ​ൻ വാ​യ​നാ​സ​മ​യം ക​ണ്ടെ​ത്തി​യ​ത്.​ക​യ്യി​ൽ ഒ​രു ബു​ക്കു​പോ​ലും ഇ​ല്ലാ​തി​രു​ന്ന അ​ന്നെ​നി​ക്ക് അ​ലി​ക്കു​ട്ടി മാ​ഷും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് നോ​ട്ട് അ​യ​ക്ക​ലും ഞ​ങ്ങ​ളു​ടെ M.Learn ആ​പ്പും ഒ​ക്കെ​യാ​ണ് സ​ഹാ​യ​ത്തി​നെ​ത്തി​യ​ത്.

ഞ​ങ്ങ​ളു​ടെ മ​ല​യാ​ളം ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ എ​ച്ച്ഒ​ഡി സ​ന്തോ​ഷ് മാ​ഷ്, തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ക്ലാ​സി​ലേ​ക്ക് ക​യ​റി വ​രു​ന്ന മാ​ഷു​ടെ  കു​റ​ച്ച് ക്ലാ​സു​ക​ൾ കൊ​ണ്ടു ത​ന്നെ ഞ​ങ്ങ​ൾ പി​ജി ടെ ​ലെ​വ​ലി​ലേ​ക്കു​യ​രു​ന്നു​ണ്ടാ​യി​രു​ന്നു. ഗൗ​ര​വ​ത്തി​ന്‍റെ മു​ഖം മൂ​ടി അ​ണി​ഞ്ഞ് ന​ട​ന്നി​രു​ന്ന ഞ​ങ്ങ​ളു​ടെ അ​നി​ൽ മാ​ഷ്, (ര​ണ്ടാം വ​ർ​ഷ​മാ​യ​പ്പോ​ഴേ​ക്കും ഞ​ങ്ങ​ളു​ടെ കു​ട്ടു​കാ​ര​നാ​യി മാ​റി). ഞ​ങ്ങ​ൾ ക്ലാ​സി​ൽ വ​രാ​ത്ത​തി​ന്‍റെ, ക്ലാ​സ് ടൈ​മി​ൽ സി​നി​മ​ക്ക് പോ​കു​ന്ന​തി​ന്‍റെ ...അ​ങ്ങ​നെ ഞ​ങ്ങ​ളു​ടെ എ​ല്ലാ ത​ല്ലു​കൊ​ള്ളി​ത്ത​ര​ങ്ങ​ൾ​ക്കും പ​ഴി​കേ​ൾ​ക്കു​ന്ന ഞ​ങ്ങ​ളു​ടെ ട്യൂ​ട്ട​ർ.​ഷൂ​ബ സാ​ർ (ഉ​ത്ത​രാ​ധു​നി​ക​ത എ​ന്താ​ണെ​ന്ന് മ​ന​സ്സി​ലാ​വ​ത്തോ​ർ മാ​ഷു​ടെ  ക്ലാ​സി​ൽ ഒ​രു പ്രാ​വ​ശ്യം കേ​റി​യാ​ൽ മ​തി. മാ​ഷ് ത​ന്നെ​യാ​ണ് അ​തി​നു​ത്ത​മു​ദാ​ഹ​ര​ണം!) മാ​ഷേ ..ദേ ​മാ​ഷ് ടെ​മ​ക്ക​ൾ പ​റ​ഞ്ഞ വാ​ക്ക് പാ​ലി​ച്ചി​ട്ടു​ണ്ട് ട്ടാ.

​പി​ന്നെ ഞ​ങ്ങ​ളു​ടെ ടീ​ച്ചേ​ഴ്സ്, ത​നൂ​ജ​ടീ​ച്ച​ർ,ബി​ന്ദു​ടീ​ച്ച​ർ, ക​ല​ടീ​ച്ച​ർ... സു​ഹൃ​ത്തു​ക്ക​ളോ​ടെ​ന്ന പോ​ലെ സെ​ൽ​ഫി എ​ടു​ക്ക​ലും റെ​ഫ​റ​ൻ​സ് ബു​ക്ക് കൈ​മാ​റ​ലും അ​മ്മ​യെ​പോ​ലെ ശ​കാ​രി​ക്ക​ലും ലാ​ളി​ക്ക​ലും..​വ്യാ​ക​ര​ണം പ​ഠി​പ്പി​ക്കാ​നാ​യി നി​യോ​ഗി​ച്ച പോ​ലെ പ​ട്ടാ​മ്പി​യി​ലെ​ത്തി​യ ഞ​ങ്ങ​ളു​ടെ ഉ​ണ്ണി​മാ​ഷും ശ്രീ​ക​ല ടീ​ച്ച​റും.. ന്‍റെ അ​ലി​ക്കു​ട്ടി മാ​ഷ്. മാ​ഷോ​ടൊ​ക്കെ ന​ന്ദി പ​റ​ഞ്ഞാ​ലും തീ​രാ​ത്ത​ത്ര ക​ട​പ്പാ​ടാ​ണ് അ​മ്മേ​ടെ അ​വ​സാ​ന നാ​ളു​ക​ളി​ൽ ഹോ​സ്പി​റ്റ​ലി​ൽ വ​ന്ന് അ​മ്മ​യെ ക​ണ്ട​തൊ​ന്നും ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല.

ത​ള​ർ​ന്നു​വീ​ണ ആ ​സ​മ​യ​ത്ത് സ്വ​ന്തം ന്ന് ​പ​റ​യാ​ൻ ആ​രൊ​ക്കെ​യോ ഉ​ണ്ടെ​ന്നൊ​രു തോ​ന്ന​ലാ​യി​രു​ന്നു ആ ​നി​മി​ഷം. പി​ന്നെ ഞ​ങ്ങ​ളു​ടെ സ്വ​ന്തം ഡൊ​മി​നി​ക് മാ​ഷ്, ക​വി​ത​യി​ലൂ​ടെ ഞ​ങ്ങ​ളെ ക​യ്യി​ലെ​ടു​ത്ത് കൃ​ത്യ​സ​മ​യ​ത്ത് ക്ലാ​സ് തീ​ർ​ത്തി​രു​ന്ന എ​ന്‍റെ പ്രൊ​ജ​ക്റ്റി​ന്‍റെ മാ​ർ​ഗ്ഗ​നി​ർ​ദേ​ശി. ര​സ​വും വ​ക്രോ​ക്തി​യും പ​ഠി​പ്പി​ച്ച് ഞ​ങ്ങ​ളു​ടെ കൂ​ട്ടു​കാ​ര​നാ​യി മാ​റി​യ ബാ​ന​ർ​ജി​മാ​ഷ് ...

പി​ന്നെ ഞ​ങ്ങ​ളു​ടെ സ്വ​ന്തം റോ​യ്മാ​ഷ്, ര​ജി​ത​ടീ​ച്ച​ർ, ശി​വ​ൻ മാ​ഷ്, ക​ലാ​ധ​ര​ൻ​മാ​ഷ് സം​സ്കൃ​തം പ​ഠി​പ്പി​ച്ച ല​ത​ടീ​ച്ച​ർ, പ്ര​ജ്ജ്വ​ല ടീ​ച്ച​ർ, യൂ​ണി​വേ​ഴ്സി​റ്റി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ബു​ദ്ധി​മു​ട്ടി​ക്കാ​റു​ള്ള സ​ത്യ​ൻ​മാ​ഷ്... ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നു​മ​പ്പു​റ​വും അ​ധ്യാ​പ​ക​രു​മാ​യി ന​ല്ലൊ​രു സൗ​ഹൃ​ദം ഉ​ണ്ടാ​യി​രു​ന്നു---​അ​തേ അ​താ​ണീ റാ​ങ്കി​ന്‍റെ ഉ​ത്തോ​ല​കം.​ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന​പ്പു​റ​മു​ള്ള ഇ​ത്ത​രം വ​ഴി​കാ​ട്ടി​ക​ളാ​യ അ​ധ്യാ​പ​ക​രാ​ണ് കു​ട്ടി​ക​ളെ ഭാ​വി​യു​ടെ  വാ​ഗ്ദാ​ന​ങ്ങ​ളാ​യി വാ​ർ​ത്തെ​ടു​ക്കു​ന്ന യ​ഥാ​ർ​ഥ ഗു​രു​ഭൂ​ത​ർ.​അ​ധ്യാ​പ​നം ഏ​റെ അ​ധ:​പ​തി​ച്ച ഒ​രു കാ​ല​ത്താ​ണ് ഈ ​മൂ​ന്നാം​റാ​ങ്കു​കാ​രി​യു​ടെ ഹൃ​ദ​യാ​വ​ർ​ജ​ക​മാ​യ കു​റി​പ്പ് പ്ര​സ​ക്ത​മാ​കു​ന്ന​ത്. 

ക്യാ​ൻ​സ​ർ ബാ​ധി​ത​യാ​യ അ​മ്മ​യെ കു​റി​ച്ചു​ള്ള ആ​കു​ല​ത​ക​ളും വീ​ട്ടി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളു​മൊ​ക്കെ​യാ​യി ത​ള​ർ​ന്നു പോ​കാ​മാ​യി​രു​ന്ന ഒ​രു പാ​വം പെ​ൺ​കു​ട്ടി​യെ ശ​ക്ത​യാ​യ അ​ധ്യാ​പി​ക​യാ​യി വാ​ർ​ത്തെ​ടു​ക്കാ​ൻ അ​വ​ളു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം നി​ന്ന ഈ ​അ​ധ്യാ​പ​ക​ർ​ക്കും പ​ത്ത​ര​മാ​റ്റാ​ണ്. മ​ല​യാ​ളം ദി​വ്യ​യ്ക്ക് ജീ​വ​ര​ക്ത​ത്തി​ല​ലി​ഞ്ഞ വി​കാ​രം കൂ​ടി​യാ​ണ്.

എ​ൻ.​എ​സ്.​എ​സ് നെ​ന്മാ​റ​യി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ.​ഇ​പ്പോ ഇ​താ ചി​റ്റൂ​ർ ഗ​വ കോ​ളെ​ജി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ.
0.33 പോ​യ​ന്‍റി​നാ​ണ് ആ​ദ്യ ത​വ​ണ ദി​വ്യ​യ്ക്കു നെ​റ്റ് പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യം നേ​രി​ട്ട​ത്-​അ​മ്മ​യു​ടെ സ​ർ​ജ​റി​യു​ടെ പി​റ്റേ​ദി​വ​സ​മാ​ണ് ആ​ദ്യ​മ​വ​ൾ നെ​റ്റ് പ​രീ​ക്ഷ​യ്ക്കു പോ​യ​ത്.​അ​തു ന​ഷ്ട​പ്പെ​ട്ട​പ്പോ​ൾ നെ​ഞ്ചോ​ടു ചേ​ർ​ത്ത ആ ​മാ​തൃ​വാ​ൽ​സ​ല്യം മ​ര​ണ​ക്കി​ട​ക്ക​യി​ലും  അ​വ​ളോ​ടു പ​റ​ഞ്ഞു-
" സാ​ര​ല്യ, അ​ടു​ത്ത ത​വ​ണ ന​മു​ക്ക് എ​ഴു​തി​യെ​ടു​ക്കാം'. 

ര​ണ്ടാ​മ​ത്തെ നെ​റ്റ് പ​രീ​ക്ഷ​യു​ടെ സ​മ​യ​ത്തും ആ ​അ​മ്മ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യി​രു​ന്നു.​ഇ​ത്ത​വ​ണ ക​ര​ഞ്ഞ് നി​ർ​ബ​ന്ധി​പ്പി​ച്ചാ​ണ്  ശോ​ഭ​ന വീ​ണ്ടും ത​ന്‍റെ മ​ക​ളെ നെ​റ്റ് പ​രീ​ക്ഷ​യെ​ഴു​തി​ച്ച​ത്.​അ​ങ്ങ​നെ ദി​വ്യ​യു​ടെ അ​മ്മയു​ടെ ആ​ഗ്ര​ഹം അ​നു​ഗ്ര​ഹ​മാ​യി-​ദി​വ്യ മോ​ൾ യു​ജി​സി നെ​റ്റ് പാ​സാ​യി. ഇ​തി​നെ​ല്ലാ​മൊ​ടു​വി​ൽ മാ​തൃ​ദു:​ഖ​മെ​ന്ന അ​ണ​യാ​ക്ക​ന​ലു​ള്ളി​ലെ​രി​യി​ച്ചാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി ഇ​ക്കു​റി മൂ​ന്നാം റാ​ങ്ക് നേ​ടി​യ​ത്.​നി​സാ​ര കാ​ര്യ​ങ്ങ​ൾ​ക്ക് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി ലോ​ക​ത്തി​നു മു​മ്പി​ലീ കു​ട്ടി​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യം വ​ഴി വി​ള​ക്കാ​കു​ന്നു, ഒ​പ്പം അ​വ​ളെ വ​ഴി​ന​യി​ച്ച​വ​രു​ടെ ജീ​വി​ത​പാ​ത ഇ​നി​യും ന​ഷ്ട​പ്പെ​ടാ​ത്ത മ​ല​യാ​ള ഗു​രു​ത്വ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യും....

 


വാർത്തകൾ

Sign up for Newsletter



top