25
February 2020 - 8:59 am IST

Download Our Mobile App

Flash News
Archives

Kerala

cabinet

സംസ്ഥാനത്ത് എൻപിആറും എൻആർസിയും നടപ്പാക്കില്ല; സെൻസസുമായി സഹകരിക്കും

Published:20 January 2020

എൻപിആർ ഇല്ലാതെ സെൻസസ് നടപടികളുമായി സഹകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശ വാർഡ് വിഭജന ബില്ലിന്‍റെ കരടിന് ഇന്നു ചേർന്ന പ്രത്യേക മന്ത്രിസഭ യോഗം അംഗീകാരം നൽകി.

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററും (എൻപിആർ), പൗരത്വ രജിസ്റ്ററും (എൻആർസി)  നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. ഇക്കാര്യം സെൻസസ് ഡയറക്ടറെ അറിയിക്കും. എൻപിആർ ഇല്ലാതെ സെൻസസ് നടപടികളുമായി സഹകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശ വാർഡ് വിഭജന ബില്ലിന്‍റെ കരടിന് ഇന്നു ചേർന്ന പ്രത്യേക മന്ത്രിസഭ യോഗം അംഗീകാരം നൽകി.

വാർഡ് വിഭജന ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചതോടെയുള്ള പ്രതിസന്ധി മറികടക്കാനാണ് ബിൽ കൊണ്ടുവന്നത്. ജനസംഖ്യാ കണക്കെടുപ്പും (സെൻസസ്) ദേശീയ ജനസംഖ്യാ രജിസ്റ്ററും ഒരുമിച്ചു നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് എൻപിആറിൽ നിന്നു വിട്ടുനിൽക്കുമെന്ന് സെൻസസ് ഡയറക്ടറെ അറിയിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

സെൻസസ് ചോദ്യാവലിയിൽ നിന്ന് രണ്ടു ചോദ്യങ്ങൾ ഒഴിവാക്കിയാരിക്കും സംസ്ഥാനത്ത് വിവര ശേഖരണം നടത്തുക. മാതാപിതാക്കളുടെ ജനനതീയതി, ജനന സ്ഥലം എന്നീ ചോദ്യങ്ങളാണ് ഒഴിവാക്കുക. ഇവ അനാവശ്യമാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. കഴിഞ്ഞ ദിവസം സെൻസസ് കമ്മിഷണർ വിളിച്ചുചേർത്ത സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കപ്പെട്ടിരുന്നു. ഈ ചോദ്യങ്ങൾ നിർബന്ധമുള്ളതല്ലെന്നും മറുപടി രേഖപ്പെടുത്താതെ വിടാവുന്നതാണെന്നും സെൻസസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുകയും ചെയ്തു.


വാർത്തകൾ

Sign up for Newsletter



top