25
February 2020 - 11:57 am IST

Download Our Mobile App

Flash News
Archives

Mollywood

prithviraj-look

പുതിയ ലുക്കിൽ പൃഥ്വി; വിക്രമിനെപ്പോലെയെന്ന് ആരാധകർ

Published:20 January 2020

ഇപ്പോഴിത താടിയും മുടിയും വളർത്തി മെലിഞ്ഞ രൂപത്തിലുള്ള താരത്തിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആരാധക പിന്തുണ ഏറെയുള്ള നടനാണ് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്‍റെ അവസാന ഷെഡ്യൂളിനായുള്ള മേക്കോവറിനായി സിനിമയില്‍ നിന്നും 3 മാസത്തെ ഇടവവേളയെടുത്തിരിക്കുകയാണ് താരം ഇപ്പോള്‍. സിനിമയുടെ അവസാനഭാഗമാണ് ഇനി ചിത്രീകരിക്കാനുള്ളത്.

ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമേ മറ്റ് സിനിമകളിൽ അഭിനയിക്കൂ എന്ന് താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിത താടിയും മുടിയും വളർത്തി മെലിഞ്ഞ രൂപത്തിലുള്ള താരത്തിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആടുജീവിതത്തിലെ നജീബാകാനുള്ള തയാറെടുപ്പുകളുടെ ഭാഗമായി മൂന്ന് മാസത്തേക്ക് മറ്റു തിരക്കുകൾ മാറ്റി വച്ചിരിക്കുകയാണ് താരം. കഥാപാത്രത്തിനായി പരമാവധി മെലിയാൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനുള്ള ശ്രമത്തിലാണ് താനെന്നും പൃഥിരാജ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

താരത്തിന്‍റെ പുതിയ ഗെറ്റപ്പ് ആരാധകർ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു. പുതിയ സിനിമയായ അയ്യപ്പനും കോശിയും പ്രിവ്യൂ കാണാനെത്തിയതായിരുന്നു താരം. 


വാർത്തകൾ

Sign up for Newsletter



top