23
February 2020 - 10:21 am IST

Download Our Mobile App

Flash News
Archives

Special

elephant

കൊതി വന്നിട്ടു വയ്യ, പാപ്പാന്‍റെ പൊതിച്ചോറിൽ കൈയിട്ടുവാരി ഒരാന; വിഡിയോ വൈറൽ

Published:20 January 2020

ഇപ്പോഴിത പാപ്പാനൊപ്പം പൊതിച്ചോറുണ്ണുന്ന ഒരാനയാണ് സോഷ്യൽ മീഡിയയിലെ താരം.

പലപ്പോഴും ആനയും പാപ്പാനും തമ്മിലുള്ള സൗഹൃദം നമ്മളെ അമ്പരിപ്പിക്കാറുണ്ട്. കൊച്ചുക്കുട്ടിയെപ്പോലെ പാപ്പാന് മുന്നിൽ കൊഞ്ചിയും കുസൃതി കാണിച്ചും സ്നേഹിച്ചുമൊക്കെയുള്ള ഗജവീരൻമാരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിത പാപ്പാനൊപ്പം പൊതിച്ചോറുണ്ണുന്ന ഒരാനയാണ് സോഷ്യൽ മീഡിയയിലെ താരം.

ആനയെ തളച്ചിരിക്കുന്നതിനു സമീപം പായ വിരിച്ചു നിലത്തിരുന്നു ചോറുണ്ണുന്ന പാപ്പാനൊപ്പമാണ് ആനയും ചോറുണ്ണുന്നത്. ആനയ്ക്ക് കഴിക്കാൻ പനംപട്ടയൊക്കെ നൽകിയിട്ടുണ്ടെങ്കിലും കണ്ണ് പാപ്പാന്‍റെ പൊതിച്ചോറിലാണ്.

തുമ്പിക്കൈ നീട്ടി പാപ്പാന്‍റെ പൊതിയിൽ നിന്നും ചോറുണ്ണുന്ന ആനയാണ് വിഡിയോയിൽ. ആന ചോറുവാരിയെടുക്കുന്നത് കാര്യമാക്കാതെ പാപ്പാനും ചോറ് ഉണ്ണുകയാണ്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.


വാർത്തകൾ

Sign up for Newsletter



top