25
February 2020 - 11:40 am IST

Download Our Mobile App

Flash News
Archives

National

pawan.jpg

നിർഭയ കേസ്: പവൻ ഗുപ്തയുടെ ഹർജി സുപ്രീം കോടതി തള്ളി

Published:20 January 2020

നിർഭയ കേസിലെ കുറ്റവാളിയായ പവൻ ഗുപ്ത നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 2012 ൽ കേസിൽ അറസ്റ്റിലാകുമ്പോൾ 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് പവൻ ഗുപ്തയുടെ വാദം.

ന്യൂഡൽഹി: നിർഭയ കേസിലെ കുറ്റവാളിയായ പവൻ ഗുപ്ത നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 2012 ൽ കേസിൽ അറസ്റ്റിലാകുമ്പോൾ 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് പവൻ ഗുപ്തയുടെ വാദം. അതിനാൽ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഈ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.

കൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പവന്‍റെ  പ്രായം കണക്കാക്കിയത് ജനന സർട്ടിഫിക്കറ്റ് ആധാരമാക്കിയാണെന്ന  സോളിസിറ്റർ ജനറലിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കൂട്ടബലാത്സംഗം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പവന്‍ ഗുപ്തക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചത്. പവന്‍റെ കാര്യത്തിൽ നീതിപൂർവമായ വിചാരണ നടന്നില്ലെന്നും  അഭിഭാഷകൻ എ.പി സിംഗ് പറഞ്ഞു.

കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ജനന രേഖകൾ ഡൽഹി പൊലീസ് മറച്ചു വച്ചു. മാധ്യമ വിചാരണ നടന്നുവെന്നും എ.പി സിംഗ് പറഞ്ഞു. പുന:പരിശോധന ഹർജിയിൽ പരിഗണിച്ച കാര്യം വീണ്ടും എങ്ങിനെ പരിഗണിക്കുമെന്ന് വാദം കേള്‍ക്കവേ ജസ്റ്റിസ് അശോക് ഭൂഷൺ ചോദിച്ചു. കേസ് അനന്തമായി നീട്ടാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി പരിഗണിച്ച കാര്യങ്ങൾ വീണ്ടും കേൾക്കേണ്ടെന്ന് കോടതി പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top