25
February 2020 - 11:36 am IST

Download Our Mobile App

Flash News
Archives

National

jp-nadda

എതിരില്ലാതെ ജെ.പി നഡ്ഡ; ബിജെപി ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു

Published:20 January 2020

ബു​ധ​നാ​ഴ്ച ബി​ജെ​പി​യു​ടെ കേ​ന്ദ്ര ആ​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ന​ഡ്ഡ ചു​മ​ത​ല​യേ​ൽ​ക്കും. നി​ല​വി​ൽ ബി​ജെ​പി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു അദ്ദേഹം.

ന്യൂ​ഡ​ൽ​ഹി: ജെ.​പി ന​ഡ്ഡ​യെ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി പ്ര​ഖ്യാ​പി​ച്ചു. എ​തി​രി​ല്ലാ​തെ​യാ​ണ് ന​ഡ്ഡ​യെ തെരഞ്ഞെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച ബി​ജെ​പി​യു​ടെ കേ​ന്ദ്ര ആ​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ന​ഡ്ഡ ചു​മ​ത​ല​യേ​ൽ​ക്കും. നി​ല​വി​ൽ ബി​ജെ​പി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു അദ്ദേഹം. അ​മി​ത് ഷാ, ​രാ​ജ്നാ​ഥ് സിം​ഗ്, നി​തി​ൻ ഗ​ഡ്ക​രി എന്നിവരാ​ണ് ന​ഡ്ഡ​യു​ടെ പേ​ര് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു നി​ർ​ദേ​ശി​ച്ച​ത്.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ജ​യം നേ​ടു​ക​യും അ​മി​ത് ഷാ ​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​വു​ക​യും ചെയ്തതോ​ടെ​യാ​ണ് ന​ഡ്ഡ​യെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ചത്. അ​ഞ്ചു​ വ​ര്‍​ഷ​ത്തി​നു​ ശേ​ഷ​മാ​ണ് അ​മി​ത് ഷാ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് നി​ന്നും ഒ​ഴി​യു​ന്ന​ത്. മോ​ദി ഷാ ​കൂ​ട്ടു​കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ ന​ഡ്ഡ നി​ശ്ബ്ദ​നാ​യ സം​ഘാ​ട​ക​ന്‍ എന്നാ​ണ് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്.

ഒന്നാം മോദി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു നഡ്ഡ. അധ്യക്ഷപദവിയൊഴിയുമെങ്കിലും പാർട്ടിയുടെ കടിഞ്ഞാൺ അമിത് ഷായുടെ കൈകളിൽത്തന്നെയായിരിക്കുമെന്നാണ് റിപ്പോർട്ട്. നാലു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന അനുമോദന സമ്മേളനം നടക്കും. 


വാർത്തകൾ

Sign up for Newsletter



top