23
February 2020 - 9:20 am IST

Download Our Mobile App

Flash News
Archives

Mollywood

lissy

35 വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച; ചിത്രം പങ്കുവച്ച് ലിസി

Published:20 January 2020

35 വർഷങ്ങൾക്ക് മുൻപ് ഒന്നിങ്ങ് വന്നെങ്കിൽ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഞങ്ങൾ ഒരുമിച്ചത്.

ഒരു കാലത്ത് മലയാള സിനിമയിൽ നായികയായും സഹോദരിയായുമൊക്കെ നിറഞ്ഞു നിന്നിരുന്ന താരമാണ് ലിസി ലക്ഷ്മി. സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹത്തെത്തുടർന്ന് സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു ലിസി. കുറച്ചു നാളുകൾക്ക് മുൻപ് ഇരുവരും വേർപിരിയുകയും ചെയ്തു. ലിസിയുടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.

അന്നും ഇന്നും, ജോഷി സാറിനെ വർഷങ്ങൾക്ക് ശേഷമാണ് കണ്ടത്. മണിയൻപിള്ള രാജു ചേട്ടന്‍റെ മകന്‍റെ വിവാഹ സത്ക്കാരത്തിൽ വെച്ചാണ് അദ്ദേഹത്തെ കണ്ടത്. നാദിയയേയും ജോഷി സാറിനെയും ഒന്നിച്ച് കണ്ടത് അന്നാണ്.

35 വർഷങ്ങൾക്ക് മുൻപ് ഒന്നിങ്ങ് വന്നെങ്കിൽ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഞങ്ങൾ ഒരുമിച്ചത്. ആ സിനിമയുടെ ലൊക്കേഷനിലെ ചിത്രവും പുതിയ ഫോട്ടൊയും ഒരുമിച്ചാണ് ലിസി പോസ്റ്റ് ചെയ്തിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top