23
February 2020 - 10:17 am IST

Download Our Mobile App

Flash News
Archives

Trends

priyanka-jhanvi

സാരിയിൽ സ്റ്റാറായി പ്രിയങ്കയും ജാൻവിയും

Published:20 January 2020

പ്രിയങ്ക ചോപ്രയും, ജാൻവി കപൂറുമെല്ലാം സാരിയുടെ പിന്നാലെയാണിപ്പോൾ. ഉമാംഗ് പൊലീസിന്‍റെ അവാർഡ് നിശയിൽ നീല സാരിയിലാണ് പ്രിയങ്ക ചോപ്ര തിളങ്ങിയത്.
പുതുവർഷത്തിൽ സാരികളോടാണ് ബോളിവുഡ് താരങ്ങൾക്ക് പ്രിയം. ദീപിക പദുക്കോണും, പ്രിയങ്ക ചോപ്രയും, ജാൻവി കപൂറുമെല്ലാം സാരിയുടെ പിന്നാലെയാണിപ്പോൾ. ഉമാംഗ് പൊലീസിന്‍റെ അവാർഡ് നിശയിൽ നീല സാരിയിലാണ് പ്രിയങ്ക ചോപ്ര തിളങ്ങിയത്.
 
 
നീലയിൽ സിൽവർ ബോർഡറും ഡിസൈനുകളുമുള്ള ബനാറസ് സിൽക്ക് സാരിയാണ് പ്രിയങ്ക ധരിച്ചത്. സ്ലീവ്‌ലസ് ബ്ലൗസാണ് സാരിക്കൊപ്പം പ്രിയങ്ക തെരഞ്ഞെടുത്തത്. നീല വളകളും ഗോൾഡൻ കമ്മലുകളും പ്രിയങ്കയെ കൂടുതൽ സുന്ദരിയാക്കി. 
 
 
കുറച്ചു സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും വസ്ത്രധാരണത്തിൽ വളരെയധികം ശ്രദ്ധപുലർത്താറുണ്ട് നടി ജാൻവി കപൂർ. പിങ്ക് നിറത്തിലെ സ്റ്റോൺ വർക്കും എംബ്രോയിഡറിയും നിറഞ്ഞ സാരി ലുക്ക് അടുത്തിടെ ജാൻവി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
 
 
നെറ്റിച്ചുട്ടിയും ട്രെഡീഷണൽ സ്റ്റൈൽ വളകളുമാണ് പ്രധാനമായും ജാൻവി അണിഞ്ഞത്. കഴിഞ്ഞ ദിവസം ഒരു അവാർഡ് നിശയിൽ ചുവപ്പ് നിറമുള്ള സാരിയണിഞ്ഞും താരമെത്തി. ആഭരണങ്ങൾ ഒഴിവാക്കി വേവ് മോഡലിൽ മുടി അഴിച്ചിട്ടാണ് ജാൻവിയെത്തിയത്.

വാർത്തകൾ

Sign up for Newsletter



top