23
February 2020 - 10:08 am IST

Download Our Mobile App

Flash News
Archives

National

zomato

യൂബർ ഈറ്റ്സ് ഇനി ഇന്ത്യയിലില്ല; ഏറ്റെടുത്ത് സൊമാറ്റോ

Published:21 January 2020

ഇന്ത്യയിലെ യൂബർ ഈറ്റ്സിന്‍റെ എല്ലാ പ്രവർത്തനങ്ങളും ഇനി സൊമാറ്റോയുടെ പ്ലാറ്റ്ഫോം വഴിയായിരിക്കും. യൂബർ ഈറ്റ്സിന്‍റെ ആപ്പും ഇതിനോടകം സൊമാറ്റോയിലേക്ക് മാറി. യൂബർ ഈറ്റ്സിനു ദക്ഷിണേന്ത്യയിൽ വൻ നഷ്ടമാണുള്ളത്.

ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോ യൂബർ ടെക്നോളജിയുടെ യൂബർ ഈറ്റ്സ് ഇന്ത്യ ഏറ്റെടുത്തു. യൂബർ ടെക്നോളജിയുടെ ഇന്ത്യയിലെ ഭക്ഷണ വിതരണ ശൃംഖല പൂർണമായും വാങ്ങിയതായി സൊമാറ്റോ അറിയിച്ചു. സൊമാറ്റോയിൽ യൂബറിന് 10 ശതമാനം ഓഹരി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

35 കോടി ഡോളറിന്‍റെ ഇടപാടാണ് സൊമാറ്റോ യൂബർ ഈറ്റ്സിനെ സ്വന്തമാക്കിയതിലൂടെ നടന്നതെന്നാണ് റിപ്പോർട്ടുകൾ. യൂബർ ടെക്നോളജിയുടെ ഭക്ഷണ വിതരണ സംരഭം 2017-ലാണ് ഇന്ത്യയിൽ ആരംഭിച്ചത്. എന്നാൽ സൊമാറ്റോയും സ്വിഗ്ഗി പോലുള്ള പ്രാദേശിക കമ്പനികളും ഇന്ത്യൻ വിപണിയിൽ സ്ഥാപിച്ച ആധിപത്യം മറികടക്കാൻ യൂബർ ഈറ്റ്സിന് കഴിഞ്ഞില്ല.

ഇന്ത്യയിലെ യൂബർ ഈറ്റ്സിന്‍റെ എല്ലാ പ്രവർത്തനങ്ങളും ഇനി സൊമാറ്റോയുടെ പ്ലാറ്റ്ഫോം വഴിയായിരിക്കും. യൂബർ ഈറ്റ്സിന്‍റെ ആപ്പും ഇതിനോടകം സൊമാറ്റോയിലേക്ക് മാറി. യൂബർ ഈറ്റ്സിനു ദക്ഷിണേന്ത്യയിൽ വൻ നഷ്ടമാണുള്ളത്. നഷ്ടം നികത്തുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ വർഷം 6 ബില്യൺ ഡോളറിന് തെക്കുകിഴക്കൻ ഏഷ്യ ആസ്ഥാനമായുള്ള ബിസിനസ് ഗ്രാബിന് വിറ്റു.

 


വാർത്തകൾ

Sign up for Newsletter



top