23
February 2020 - 10:03 am IST

Download Our Mobile App

Flash News
Archives

Mollywood

tovino

യാത്രയിൽ ഇല്ലാതാവുന്ന ദൂരങ്ങൾ; കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ടീസർ

Published:21 January 2020

ടൊവിനോയുടെ പിറന്നാൾ ദിനമായ ഇന്ന് നടൻ ദുൽഖർ സൽമാൻ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.

ടൊവിനോ നായകനായെത്തുന്ന റോഡ് മൂവി കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന്‍റെ ടീസർ പുറത്തുവിട്ടു. ടൊവിനോയുടെ പിറന്നാൾ ദിനമായ ഇന്ന് നടൻ ദുൽഖർ സൽമാൻ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ടൊവിനോ നിർമാണത്തിലേക്ക് കടക്കുന്ന ചിത്രം കൂടിയാണിത്. യാത്രയിൽ ഇല്ലാതാവുന്ന ദൂരങ്ങൾ എന്ന ടാഗ്‌ലൈനോടെയാണ് ടീസർ പുറത്തുവന്നിരിക്കുന്നത്.

ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ടൊവിനോക്കൊപ്പം റംഷി അഹമ്മദ്, ആന്‍റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സംവിധായകന്‍റേത് തന്നെയാണ് തിരക്കഥ. സിനു സിദ്ധാർഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പാണ് നിർവഹിച്ചിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top