23
February 2020 - 10:19 am IST

Download Our Mobile App

Flash News
Archives

National

annular-solar

ഡിസംബറിലെ വലയ സൂര്യഗ്രഹണം നേരിട്ട് കണ്ട 15 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു

Published:21 January 2020

സൂര്യരശ്മികളേറ്റ് ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങൾ കരിഞ്ഞു പോയ നിലയിലാണ്. ജയ്പൂരിലെ സവായ് മാൻ സിങ് സർക്കാർ മെഡിക്കൽ കോളെജിലാണ് ഇവർ ചികിത്സ തേടിയിരിക്കുന്നത്.

ജയ്പൂർ: വലയ സൂര്യഗ്രഹണം നേരിട്ട് കണ്ട 15 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. രാജസ്ഥാനിൽ നിന്നാണ് റിപ്പോർട്ട് പുറത്തുവന്നത്. 10 നും 20 നും ഇടയിൽ പ്രായമുള്ളവരാണ് ഡിസംബർ 26 ന് നടന്ന വലയ സൂര്യഗ്രഹണം കണ്ടതിനെ തുടർന്ന് കാഴ്ചയ്ക്ക് ഗുരുതരമായ വൈകല്യം നേരിട്ട് ചികിത്സ തേടിയിരിക്കുന്നത്. ജയ്പൂരിലെ സവായ് മാൻ സിങ് സർക്കാർ മെഡിക്കൽ കോളെജിലാണ് ഇവർ ചികിത്സ തേടിയിരിക്കുന്നത്.

ഇവരുടെ കാഴ്ച പൂർണമായും വീണ്ടെടുക്കാൻ സാധിക്കില്ലെന്നാണ് ഡോക്റ്റർമാർ പറയുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം ദർശിച്ച ഇവർക്ക് സോളാർ റെറ്റിനൈറ്റിസ് എന്ന കാഴ്ച വൈകല്യമാണ് സംഭവിച്ചിരിക്കുന്നത്.

സൂര്യരശ്മികളേറ്റ് ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങൾ കരിഞ്ഞു പോയ നിലയിലാണ്. ഇത്തരം അവസ്ഥക്ക് പ്രത്യേകം ചികിത്സയില്ലെന്നും ആറ് ആഴ്ചയോളം നടത്തുന്ന ചികിത്സയിലൂടെ ഭാഗികമായി മാത്രമേ കാഴ്ച വീണ്ടെടുക്കാൻ കഴിയൂ എന്നും ഡോക്റ്റർ‌മാർ പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top