23
February 2020 - 10:13 am IST

Download Our Mobile App

Flash News
Archives

Special

snow-car

മഞ്ഞ് കൊണ്ടൊരു കാർ; കശ്മീരിലെ കുളിരേകുന്ന കാഴ്ച

Published:21 January 2020

സുബൈർ അഹമ്മദ് എന്ന കശ്മീരി യുവാവാണിപ്പോൾ മഞ്ഞിൽ കരവിരുത് തീർത്ത് ഏവരുടെയും കൈയടി നേടിയിരിക്കുന്നത്.

ശ്രീ​ന​ഗ​ർ: ജമ്മു കശ്മീരിലിപ്പോൾ മഞ്ഞു വീഴ്ചയാണ്. എന്നാൽ പെയ്തിറങ്ങുന്ന മഞ്ഞിലും കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾക്ക് ഒട്ടും കുറവുമില്ല. മഞ്ഞു മൂടി കിടക്കുന്ന താഴ്വരകളിലേക്ക് നിരവധി പേരാണ് സന്ദർശനത്തിനെത്തുന്നത്. സുബൈർ അഹമ്മദ് എന്ന കശ്മീരി യുവാവാണിപ്പോൾ മഞ്ഞിൽ കരവിരുത് തീർത്ത് ഏവരുടെയും കൈയടി നേടിയിരിക്കുന്നത്.

വീ​ടി​നു മു​ന്നി​ൽ കുമിഞ്ഞ് കൂ​ടി​യ മ​ഞ്ഞ്​ കൊ​ണ്ട് അ​ദ്ദേ​ഹം മനോഹര​മാ​യ ഒ​രു കാ​റാണ് നിർമിച്ചിരിക്കുന്നത്. നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​തു കാ​ണാ​ൻ ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്.

തന്‍റെ കുട്ടിക്കാലത്തും മഞ്ഞു കൊണ്ട് പലതും നിർമിക്കുമായിരുന്നു. താ​ജ്മ​ഹ​ൽ പോ​ലും ത​നി​ക്ക് ഇ​തു​പോ​ലെ മഞ്ഞു കൊ​ണ്ട് നി​ർ​മി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാണ് സു​ബൈ​ർ അ​ഹ​മ്മ​ദ് പ​റയുന്നത്.

നി​ല​വി​ൽ മൈ​ന​സ് മൂ​ന്നു ഡി​ഗ്രി വ​രെ​യാ​ണ് കശ്മീ​രി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ലെ താ​പ​നി​ല. ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച​യെ തു​ട​ർ​ന്ന് ജ​മ്മു-​ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

 


വാർത്തകൾ

Sign up for Newsletter



top