23
February 2020 - 10:14 am IST

Download Our Mobile App

Flash News
Archives

National

nepal

നേപ്പാളിലെ റിസോർട്ടിൽ എട്ട് മലയാളികൾ മരിച്ച നിലയിൽ

Published:21 January 2020

ത​ണു​പ്പ​ക​റ്റാ​ൻ ഇ​വ​ർ റൂ​മി​ൽ ഗ്യാ​സ് ഹീ​റ്റ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നും ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ ശ്വാസംമുട്ടലിനാലാണ് മ​ര​ണം സം​ഭ​വി​ച്ച​തെന്നാണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ ദ​മ​നി​ൽ എ​ട്ടം​ഗ മ​ല​യാ​ളി സം​ഘ​ത്തെ ഹോട്ടൽ മുറിയിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ദമനി​ലെ റി​സോ​ർ​ട്ടി​ലാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ക്‌​വ​ൻ​പു​ർ എ​സ്പി സു​ശീ​ൽ സിം​ഗ് റാ​ത്തോ​ർ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്.

മ​രി​ച്ച​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ‌ അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പറ​ഞ്ഞു. ത​ണു​പ്പ​ക​റ്റാ​ൻ ഇ​വ​ർ റൂ​മി​ൽ ഗ്യാ​സ് ഹീ​റ്റ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നും ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ ശ്വാസംമുട്ടലിനാലാണ് മ​ര​ണം സം​ഭ​വി​ച്ച​തെന്നാണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് മരിച്ച എട്ടു പേരും. രണ്ട് സ്ത്രീകളും രണ്ട് പുരുഷൻമാരും നാല് കുട്ടികളുമാണ് മരിച്ചത്. വിനോദ സഞ്ചാരത്തിനായാണ് സംഘം നേപ്പാളിലെത്തിയത്. പ്രവീൺ കുമാർ (39), ശരണ്യ (34), ടി.ബി രഞ്ജിത്ത് കുമാർ(39), ഇന്ദു രഞ്ജിത്ത് (35), ശ്രീഭദ്ര (ഒൻപത്), അഭിനബ് സൊരയ (ഒൻപത്), അബി നായർ (ഏഴ്), വൈഷ്ണവ് രഞ്ജിത്ത് (രണ്ട്) എന്നിവരാണ് മരിച്ചത്. ഒരു മുറിയിൽ രണ്ട് ഭാഗത്തായാണ് ഇവർ താമസിച്ചത്.

വാതിലുകളും ജനാലകളും അടച്ചാണ് ഇവർ താമസിച്ചത്. രാവിലെ ഒപ്പമുണ്ടായിരുന്നവർ ഇവരെ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇവർ ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടത്. മുറികൾ തുറന്ന് നോക്കിയപ്പോഴാണ് നാല് പേരും അബോധാവസ്ഥയിലാണെന്ന് കണ്ടത്. ദമാനിലെ ഹോട്ടലിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് ഇവരെ എച്ച്എഎംഎസ് ആശുപത്രിയിലെത്തിച്ചത്.


വാർത്തകൾ

Sign up for Newsletter



top