23
February 2020 - 9:36 am IST

Download Our Mobile App

Flash News
Archives

Mollywood

tovino1

ക്രൈം ത്രില്ലറുമായി ടൊവിനോ; ഫൊറൻസിക് ടീസർ

Published:21 January 2020

സാമുവല്‍ ജോണ്‍ കാട്ടൂര്‍ക്കാരന്‍ എന്ന ഫൊറന്‍സിക് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ നായിക.

ടൊവിനോ നായകനായെത്തുന്ന ഫൊറൻസിക് എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നു. നടൻ പൃഥ്വിരാജാണ് ടീസർ പുറത്തുവിട്ടത്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫൊറന്‍സിക് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ നായിക. റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് മംമ്ത എത്തുന്നത്. ദ് സയൻസ് ഓഫ് എ ക്രൈം എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ.

ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നതും അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ്. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്‍റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റീബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജെയ്ക്സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top