23
February 2020 - 8:58 am IST

Download Our Mobile App

Flash News
Archives

Kerala

aditya-k

കുട്ടികളുടെ ധീരതയക്കുള്ള പരമോന്നത ബഹുമതി ആദിത്യയ്ക്ക്

Published:21 January 2020

ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയിട്ടുള്ള ധീരത പുരസ്കാരത്തിന്‍റെ ഏറ്റവും ഉയർന്ന ബഹുമതിയായ ഭരത് പുരസ്കാരത്തിന് കോഴിക്കോട് രാമനാട്ടുകര തോട്ടുങ്ങലിൽ ആദിത്യ. കെ അർഹനായി.

ന്യൂഡൽഹി: 2019 ലെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന ദേശീയ ധീരത അവാർഡിനായി 22 കുട്ടികളെ തെരഞ്ഞെടുത്തു. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയിട്ടുള്ള ധീരത പുരസ്കാരത്തിന്‍റെ ഏറ്റവും ഉയർന്ന ബഹുമതിയായ ഭരത് പുരസ്കാരത്തിന് കോഴിക്കോട് രാമനാട്ടുകര തോട്ടുങ്ങലിൽ ആദിത്യ. കെ അർഹനായി.

മൂന്ന് കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനിടെ സ്വന്തം ജീവൻ ത്യജിക്കേണ്ടി വന്ന പതിനാറുകാരൻ മുഹമ്മദ് മുഹ്സിന് മരണാനന്തര ബഹുമതി നൽകി ആദരിക്കും. റിപബ്ലിക്ക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ധീരത അവാര്‍ഡുകള്‍ സമ്മാനിക്കും. ഇത്തവണ എട്ട് ആണ്‍കുട്ടികള്‍ക്കും 13 പെണ്‍കുട്ടികള്‍ക്കുമാണ് പുരസ്‌കാരം.


വാർത്തകൾ

Sign up for Newsletter



top