25
February 2020 - 8:00 am IST

Download Our Mobile App

Flash News
Archives

National

aditya

മംഗളൂരു വിമാനത്താവളത്തിൽ സ്ഫോടകവസ്തു വച്ച ആൾ കീഴടങ്ങി

Published:22 January 2020

വിമാനത്താവളത്തിലും റെയ്ൽവെ സ്റ്റേഷനിലും ബോംബ് ഭീഷണി മുഴക്കിയതിന്‍റെ പേരിൽ 2018 ൽ ഇയാൾ അറസ്റ്റിലായിരുന്നു. വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ലഭിക്കാത്തതുകൊണ്ടായിരുന്നു അന്ന് ഭീഷണി മുഴക്കിയത്.

മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ ബോംബ് നിർമാണ സാമഗ്രികൾ വെച്ചയാൾ പിടിയിൽ. ഉഡുപ്പി സ്വദേശി ആദിത്യ റാവുവാണ് പിടിയിലായത്. ബംഗളൂരു ഡിജിപി ഓഫിസിലെത്തിയ ഇയാൾ കീഴടങ്ങുകയായിരുന്നു. യൂ ട്യൂബ് നോക്കിയാണ് സ്ഫോടക വസ്തുക്കൾ നിർമിച്ചതെന്നാണ് ആദിത്യ റാവു പറയുന്നത്.

വിമാനത്താവളത്തിൽ സ്ഥിരം ബോംബ് ഭീഷണി മുഴക്കിയിരുന്ന വ്യക്തിയാണ് ആദിത്യയെന്ന് പൊലീസ് വ്യക്തമാക്കി. വിമാനത്താവളത്തിലും റെയ്ൽവെ സ്റ്റേഷനിലും ബോംബ് ഭീഷണി മുഴക്കിയതിന്‍റെ പേരിൽ 2018 ൽ ഇയാൾ അറസ്റ്റിലായിരുന്നു. വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ലഭിക്കാത്തതുകൊണ്ടായിരുന്നു അന്ന് ഭീഷണി മുഴക്കിയത്.

ഇതിന്‍റെ വൈരാഗ്യത്തിലായിരിക്കാം ബോംബ് നിർമിക്കുന്ന വസ്തുക്കൾ വിമാനത്താവളത്തിൽ സ്ഥാപിച്ചത് എന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ഇരുപതിനാണ് വിമാനത്താവളത്തിൽ നിന്ന് ബോംബ് നിർമാണ സാമഗ്രികൾ കണ്ടെടുത്തത്. ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു.

കണ്ടെത്തിയത് ഐഇഡി ബോംബ് നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാണെന്ന് സിഐഎസ്എഫ് സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളത്തിൽ വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബാഗ് കണ്ടെത്തിയത്. ഇതിലാണ് ടൈമറിന്‍റെ രൂപത്തിൽ സ്ഫോടകവസ്തു ഉണ്ടായിരുന്നത്.


വാർത്തകൾ

Sign up for Newsletter



top