24
February 2020 - 12:51 am IST

Download Our Mobile App

Flash News
Archives

National

ranjan-gogoi

മുൻ ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം: പിരിച്ചുവിട്ട യുവതിയെ സുപ്രീം കോടതി പുനർനിയമിച്ചു

Published:22 January 2020

പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് കോടതി റദ്ദാക്കി. ഇവർക്ക് ജോലി നഷ്ടമായ കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നൽകിക്കൊണ്ടാണ് പുനർനിയമിച്ചത്.

ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ പിരിച്ചുവിട്ട ജീവനക്കാരിയെ സുപ്രീം കോടതി പുനർനിയമിച്ചു. പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് കോടതി റദ്ദാക്കി. ഇവർക്ക് ജോലി നഷ്ടമായ കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നൽകിക്കൊണ്ടാണ് പുനർനിയമിച്ചത്.

2018 ൽ കോർട്ട് അസിസ്റ്റന്‍റായി ജോലി ചെയ്യുമ്പോൾ രഞ്ജൻ ഗൊഗോയ് തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു യുവതിയുടെ പരാതി. തൊട്ടുപിന്നാലെ ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പരാതി അന്വേഷിച്ച സമിതി ആരോപണങ്ങൾ തള്ളുകയും ഗൊഗോയ്ക്ക് ക്ലീൻചിറ്റ് നൽകുകയും ചെയ്തു.

ചീഫ് ജസ്റ്റിസിനെതിരെ പരാതി നൽകിയതിനെത്തുടർന്ന് യുവതിക്കെതിരെ വലിയ വിവാദങ്ങളുയർന്നിരുന്നു. യുവതിയുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. യുവതി പരാതി നൽകിയതിന് പിന്നാലെ ഡൽഹി പൊലീസിലുണ്ടായിരുന്ന അവരുടെ രണ്ട് സഹോദരങ്ങളെ സസ്പെന്‍റ് ചെയ്തിരുന്നു. രണ്ടു മാസം മുമ്പ് ഇവരുടെ സസ്പെൻഷൻ പിൻവലിച്ചു.


വാർത്തകൾ

Sign up for Newsletter



top