24
February 2020 - 12:49 am IST

Download Our Mobile App

Flash News
Archives

National

sc1

പൗരത്വ നിയമത്തിൽ സ്റ്റേ ഇല്ല; മറുപടി നൽകാൻ കേന്ദ്രത്തിന് നാലാഴ്ചത്തെ സമയം

Published:22 January 2020

80 ഹർജികളിൽ മറുപടി നൽകാൻ നാലാഴ്ചത്തെ സമയം വേണമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച്ക്കൊണ്ടാണ് സുപ്രീം കോടതി നാലാഴ്ചത്തെ സമയം നൽകിയത്.

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജികളിൽ കേന്ദ്രത്തിന് മറുപടി നൽകാൻ സുപ്രീം കോടതി നാലാഴ്ചത്തെ സമയം നൽകി.140 ഹർജികളാണ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. 60 ഹർജികളിൽ മാത്രമാണ് കേന്ദ്രം എതിർ സത്യവാങ്മൂലം നൽകിയത്. 80 ഹർജികളിൽ മറുപടി നൽകാൻ നാലാഴ്ചത്തെ സമയം വേണമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ആവശ്യപ്പെട്ടു.

ഇത് പരിഗണിച്ച്ക്കൊണ്ടാണ് സുപ്രീം കോടതി നാലാഴ്ചത്തെ സമയം നൽകിയത്. നാലാഴ്ചക്ക് ശേഷം ഉത്തരവുകൾ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ അബ്ദുൾ നസീർ സഞ്ജീവ് ഖന്ന എന്നിവരും അംഗങ്ങളായിരുന്നു.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ ഹൈക്കോടതികൾ വാദം കേൾക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. സ്റ്റേ വേണമെന്ന് ആവശ്യപ്പെടുന്നില്ല. ഇതിനിടെ അസം, ത്രിപുര വിഷയങ്ങൾ പ്രത്യേകമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top