25
February 2020 - 12:21 pm IST

Download Our Mobile App

Flash News
Archives

Kerala

nepal-death.

നേപ്പാളിൽ മരിച്ചവരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Published:23 January 2020

തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹങ്ങൾ രാവിലത്തെ വിമാനത്തിൽ ഡൽഹിയിലെത്തിച്ച് വൈകുന്നേരത്തോടെ നാട്ടിലെത്തിക്കും. കോഴിക്കോട് സ്വദേശികളുടെ മൃതദേഹങ്ങൾ ഉച്ചയ്ക്ക് കാഠ്മണ്ഡുവിൽ നിന്ന് വിമാനത്തിൽ ഡൽഹിയിലെത്തിച്ചു സൂക്ഷിക്കും.

കാഠ്മണ്ഡു: നേപ്പാളിലെ ദ മനിൽ ഹോട്ടൽമുറിയിൽ ശ്വാസംമുട്ടി മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രണ്ടു ഘട്ടമായി ഇന്ന് എത്തിക്കും. തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹങ്ങൾ രാവിലത്തെ വിമാനത്തിൽ ഡൽഹിയിലെത്തിച്ച് വൈകുന്നേരത്തോടെ നാട്ടിലെത്തിക്കും. കോഴിക്കോട് സ്വദേശികളുടെ മൃതദേഹങ്ങൾ ഉച്ചയ്ക്ക് കാഠ്മണ്ഡുവിൽ നിന്ന് വിമാനത്തിൽ ഡൽഹിയിലെത്തിച്ചു സൂക്ഷിക്കും.

തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്കുള്ള വിമാനത്തിൽ കോഴിക്കോട്ടേക്കു കൊണ്ടു പോകാനാണ് ആലോചന. മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം കാഠ്മണ്ഡുവിലെ ത്രിഭുവന്‍ ടീച്ചിങ് ആശുപത്രിയില്‍ ഇന്നലെ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top