25
February 2020 - 11:45 am IST

Download Our Mobile App

Flash News
Archives

Other news

national-women-hockey-championship-started-in-kollam

ഇനി ഹോക്കി കനവുകൾ

Published:23 January 2020

പ​ത്താ​മ​ത് ദേ​ശീ​യ സീ​നി​യ​ര്‍ വനിതാ ഹോ​ക്കി ചാ​ംപ്യന്‍ഷി​പ്പി​ന് കൊ​ല്ല​ത്ത് തു​ട​ക്ക​മാ​യി.​സം​സ്ഥാ​ന വ​നം​വ​കു​പ്പ് മ​ന്ത്രി അ​ഡ്വ. കെ ​രാ​ജു ചാംപ്യൻ​ഷി​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു

കൊ​ല്ലം: പ​ത്താ​മ​ത് ദേ​ശീ​യ സീ​നി​യ​ര്‍ വനിതാ ഹോ​ക്കി ചാ​ംപ്യന്‍ഷി​പ്പി​ന് കൊ​ല്ല​ത്ത് തു​ട​ക്ക​മാ​യി.​സം​സ്ഥാ​ന വ​നം​വ​കു​പ്പ് മ​ന്ത്രി അ​ഡ്വ. കെ ​രാ​ജു ചാംപ്യൻ​ഷി​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. കേ​ര​ള​ത്തി​ന്‍റെ​യും കൊ​ല്ല​ത്തി​ന്‍റെ​യും അ​ന്ത​സ്സ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ഈ ​ചാ​ംപ്യ​ൻ​ഷി​പ്പി​ലൂ​ടെ സാ​ധി​ക്ക​ണ​മെ​ന്ന് മ​ന്ത്രി രാ​ജു പ​റ​ഞ്ഞു.​സം​സ്ഥാ​ന​ത്തെ ഹോ​ക്കി​യു​ടെ ത​ല​സ്ഥാ​ന​മാ​യി കൊ​ല്ലം മാ​റി​ക്ക​ഴി​ഞ്ഞെ​ന്നും മ​ന്ത്രി കൂ​ടി​ച്ചേ​ർ​ത്തു. ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ തീം ​സോ​ങ്ങി​ന്‍റെ പ്ര​കാ​ശ​ന​വും മ​ന്ത്രി കെ ​രാ​ജു നി​ർ​വ്വ​ഹി​ച്ചു.​
     
കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വി. ​സു​നി​ല്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി. മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സു​വ​നീ​ർ പ്ര​കാ​ശ​നം എം.​പി നി​ർ​വഹി​ച്ചു. ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ മെ​മ്പ​ര്‍ ഭോ​ലാ​നാ​ഥ് സി​ങ്ങി​ന്‍റെ സാ​നി​ധ്യ​ത്തി​ൽ പ​ട്യാ​ല ഹോ​ക്കി ടീം ​മാ​നേ​ജ​ർ റീ​തീ​ന്ദ​ർ കൗ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഹോ​ക്കി ഇ​ന്ത്യ പ്ര​സി​ഡ​ണ്ട് മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് അ​ഹ​മ്മ​ദ്, ക​ന​റാ ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ എ​ൻ അ​ജി​ത് കൃ​ഷ്ണ​ൻ, കേ​ര​ള ഹോ​ക്കി ട്ര​ഷ​റ​ര്‍ സി.​ടി. സോ​ജി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. 
   
കേ​ര​ള ഹോ​ക്കി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്‍. അ​യ്യ​പ്പ​ന്‍ സ്വാ​ഗ​ത​വും ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​വി​നോ​ദ് ലാ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.​നേ​ര​ത്തെ സ്റ്റേ​ഡി​യ​ത്തി​ൽ ടീ​മു​ക​ളെ അ​ണി​നി​ര​ത്തി വി​പു​ല​മാ​യ മാ​ർ​ച്ച് പാ​സ്റ്റ് ന​ട​ന്നു. ഹോ​ക്കി ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് അ​ഹ​മ്മ​ദ് പ​താ​ക ഉ​യ​ർ​ത്തി.​ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ ബി ​ഡി​വി​ഷ​ൻ മ​ത്സ​ര​ങ്ങ​ള്‍ക്ക് ഇ​ന്ന്  രാ​വി​ലെ 7.30- യോ​ടെ തു​ട​ക്ക​മാ​കും. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഹോ​ക്കി കൂ​ര്‍ഗും ഹോ​ക്കി ഉ​ത്ത​രാ​ഖ​ണ്ഡും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടും.  ബി ​ഡി​വി​ഷ​ന്‍ ഫൈ​ന​ൽ ഫെ​ബ്രു​വ​രി ഒ​ന്നി​ന് ന​ട​ക്കും.​ഈ മാ​സം 30 മു​ത​ലാ​ണ് എ ​ഡി​വി​ഷ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക. കേ​ര​ള ടീം ​മ​ത്സ​രി​ക്കു​ന്ന ടൂ​ർ​ണ​മെ​ൻ​റി​ന്‍റെ കി​രീ​ട​പ്പോ​രാ​ട്ടം അ​ടു​ത്ത മാ​സം 9ന് ​ന​ട​ക്കും.


വാർത്തകൾ

Sign up for Newsletter



top