25
February 2020 - 11:28 am IST

Download Our Mobile App

Flash News
Archives

Special

snake

കൊറോണ മനുഷ്യരിലെത്തിയത് പാമ്പിൽ നിന്ന്; പുതിയ കണ്ടെത്തൽ

Published:23 January 2020

വർഷങ്ങൾക്ക് മുമ്പ് ഭീതി വിതച്ച് വ്യാപകമായ സാർസ് എന്ന പകർച്ചവ്യാധിയുമായി ഏറെ സാമ്യതകളാണ് കൊറോണ വൈറസ് ബാധിച്ചവരിലും കാണപ്പെടുന്നത്.

കൊറോണ വൈറസ് ലോകത്തെയാകമാനം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ചൈനയിൽ 17 പേരുടെ ജീവനാണ് കൊറോണ വൈറസ് അപഹരിച്ചത്. ആദ്യഘട്ടത്തിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മാത്രം പകരുന്നത് എന്നായിരുന്നു കൊറോണയെക്കുറിച്ച് കേട്ടിരുന്നത്. എന്നാലിപ്പോൾ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നും സ്ഥിരീകരിച്ചു കഴിഞ്ഞു. ഈ വൈറസ് മനുഷ്യരിലേക്കെത്തിയത് പാമ്പിൽ നിന്നാണെന്നാണ് പുതിയ കണ്ടെത്തൽ.

ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. ഇവിടെ രോഗബാധ കണ്ടെത്തിയവർക്കെല്ലാം ഹോൾസെയ്‌ൽ മാർക്കറ്റിൽ വിൽപ്പനയ്ക്ക് വെച്ച മൃഗങ്ങളുമായി സമ്പർക്കമുണ്ടായിരുന്നു. കടൽ മീനുകൾ, കോഴി, പാമ്പ്, വവ്വാൽ തുടങ്ങിയവയാണ് ഇവിടെ വിൽപ്പന നടത്തിയിരുന്നത്.

ഈ സാഹചര്യങ്ങളെല്ലാം അവലോകനം ചെയ്ത് ചൈനയിലെ പീക്കിങ് സർവകലാശാല ആരോഗ്യശാസ്ത്ര വിഭാഗം നടത്തിയ പഠനത്തിലാണ് പുതിയ നിർണായക കണ്ടെത്തലുകൾ. നോവൽ കൊറോണ വൈറസിനെക്കുറിച്ചുള്ള വിശദമായ ജനിതക പഠനത്തിൽ നിന്നാണ് പുതിയ കണ്ടെത്തലുകൾ. വിവിധ ഭാഗങ്ങളിൽ ഉണ്ടായ കൊറോണ വൈറസ് ബാധയുമായി താരതമ്യം ചെയ്ത് നടത്തിയ പഠനത്തിൽ വവ്വാലുകളിൽ കാണുന്ന കൊറോണ വൈറസും കണ്ടെത്താനാകാത്ത മറ്റൊരു ശ്രോതസുമാണ് നോവൽ കൊറോണ പരത്തുന്നതെന്നായിരുന്നു ഗവേഷകരുടെ വിലയിരുത്തൽ.

എന്നാൽ പിന്നീട് നടത്തിയ സൂക്ഷ്മ പരിശോധനയിൽ വൈറസ് മനുഷ്യരിലേക്ക് പടർന്ന്പിടിക്കുന്നതിന് മുമ്പ് പാമ്പുകളിലായിരിക്കാം അധിവസിച്ചിരുന്നത് എന്ന് കണ്ടെത്തി. ചൈനീസ് ക്രെയ്റ്റ്, ചൈനീസ് മൂർഖൻ എന്നീ ഇനത്തിൽപ്പെട്ട പാമ്പുകളാണ് കൊറോണ വൈറസിന്‍റെ യഥാർഥ സ്രോതസുകൾ എന്നാണ് പഠനം പറയുന്നത്. ബാൻഡഡ് ക്രെയ്റ്റ് ഇനത്തിൽപ്പെട്ട ഉഗ്രവിഷമുള്ള നിരവധി പാമ്പുകൾ ചൈനയിലുണ്ട്.

വർഷങ്ങൾക്ക് മുമ്പ് ഭീതി വിതച്ച് വ്യാപകമായ സാർസ് എന്ന പകർച്ചവ്യാധിയുമായി ഏറെ സാമ്യതകളാണ് കൊറോണ വൈറസ് ബാധിച്ചവരിലും കാണപ്പെടുന്നത്. ശ്വാസകോശങ്ങളുടെ പ്രവർത്തനങ്ങളെ തകരാറിലാക്കുകയും വൈകാതെ രോഗിയുടെ ആരോഗ്യനില സങ്കീർണമാക്കുകയും ചെയ്യുന്നതായിരുന്നു സാർസിന്‍റെ രീതി. അതിന് സമാനമായാണ് കൊറോണയും പ്രവർത്തിക്കുന്നതെന്നാണ് വിദഗ്ധർ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്.


വാർത്തകൾ

Sign up for Newsletter



top