16
July 2020 - 11:00 pm IST

Download Our Mobile App

Flash News
Archives

World

corona-virus

കൊറോണ വൈറസ്: ചൈനയിൽ മരണം 25 ആയി

Published:24 January 2020

മ​രി​ച്ച​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും ഹൂ​ബി​യി​ൽ ​നി​ന്നു​ള്ള​വ​രാ​ണ്. ജ​പ്പാ​ൻ, യു​എ​സ്, ദ​ക്ഷി​ണ​കൊ​റി​യ, സിം​ഗ​പ്പൂ​ർ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ണ്ട്. വു​ഹാ​നി​ൽ നി​ന്നു മ​ട​ങ്ങി​യെത്തി​യ​വ​ർ​ക്കാ​ണു രോ​ഗം പി​ടി​പെ​ട്ട​ത്.

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 25 ആ​യി. 830 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. മ​രി​ച്ച​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും ഹൂ​ബി​യി​ൽ ​നി​ന്നു​ള്ള​വ​രാ​ണ്. ജ​പ്പാ​ൻ, യു​എ​സ്, ദ​ക്ഷി​ണ​കൊ​റി​യ, സിം​ഗ​പ്പൂ​ർ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ണ്ട്. വു​ഹാ​നി​ൽ നി​ന്നു മ​ട​ങ്ങി​യെത്തി​യ​വ​ർ​ക്കാ​ണു രോ​ഗം പി​ടി​പെ​ട്ട​ത്.

എ​ന്നാ​ൽ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത് വ​ള​രെ കു​റ​ച്ചു​പേ​ർ​ക്ക് മാ​ത്ര​മാ​ണ്. 12 പേ​ർ​ക്കാ​ണ് രോഗ​ബാ​ധ സ്ഥിരീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ലോ​കാ​രാ​ഗ്യ സം​ഘ​ട​ന രാ​ജ്യാ​ന്ത​ര ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. മി​ക്ക രാ​ജ്യ​ങ്ങ​ളും എ​യ​ർ​പോ​ർ​ട്ടി​ൽ സ്ക്രീ​നിം​ഗ് ശ​ക്ത​മാ​ക്കി. പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നൊ​രു​ങ്ങു​ന്ന (ലൂ​ണാ​ർ ന്യൂ ​ഇ​യ​ർ) ചൈ​ന പൊ​തു​പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കു​ക​യാ​ണ്. ബെ​യ്ജിം​ഗും ഹോ​ങ്കോ​ങ്ങും ആ​ളു​ക​ൾ ഒ​ത്തു​ചേ​രു​ന്ന​ത് ത​ട​യാ​ൻ പ​ല​പ്ര​ധാ​ന പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കി.

പു​തു​വ​ത്സ​രം പ്ര​മാ​ണി​ച്ചു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ബെ​യ്ജിം​ഗ് മു​നി​സി​പ്പ​ൽ ബ്യൂ​റോ റ​ദ്ദാ​ക്കി. ബെയ്ജിം​ഗി​ൽ പുരാ​ത​ന കൊ​ട്ടാ​ര സ​മു​ച്ച​യം സ്ഥി​തി​ചെ​യ്യു​ന്ന ഫോ​ർ​ബി​ഡ​ൻ സി​റ്റി(​നി​രോ​ധി​ത ന​ഗ​രം) ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ തു​റ​ക്കി​ല്ല. രോ​ഗ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യം രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ടു ചെ​യ്ത വു​ഹാ​നു പു​റ​മേ ഹു​വാം​ഗ്‌​ഗാ​ങ്, എ​ഴു എ​ന്നീ ന​ഗ​ര​ങ്ങ​ളിലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര വി​ല​ക്കി.

വു​ഹാ​നു ചു​റ്റു​മു​ള്ള ഹൈ​വേ ടോ​ളു​ക​ൾ അ​ട​ച്ച​തോ​ടെ റോ​ഡ് ഗ​താ​ഗ​തം നി​ല​ച്ചു. വി​മാ​ന സ​ർ​വീ​സു​ക​ളും ട്രെ​യ്ൻ സർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ചു. മൂ​ന്നു ന​ഗ​ര​ങ്ങ​ളി​ലും​കൂ​ടി ര​ണ്ടു​കോ​ടി ജ​ന​ങ്ങ​ളാ​ണു​ള്ള​ത്. വു​ഹാ​നി​ലു​ള്ള ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ കു​റേ​പ്പേ​ർ പ​രീ​ക്ഷ ക​ഴി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നു നേ​ര​ത്തെ നാ​ട്ടിലേ​ക്കു മ​ട​ങ്ങു​ക​യു​ണ്ടാ​യി.


വാർത്തകൾ

Sign up for Newsletter



top