25
February 2020 - 9:10 am IST

Download Our Mobile App

Flash News
Archives

Mollywood

kunchako-boban

സുധി മുതൽ അൻവർ ഹുസൈൻ വരെ; മനോഹര യാത്രയെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

Published:24 January 2020

സുധി മുതൽ അൻവർ ഹുസൈൻ വരെ...ചോക്ലേറ്റിൽ നിന്ന് ഡാർക്ക് ചോക്ലേറ്റിലേക്ക്...

മലയാളത്തിലെ ചോക്ലേറ്റ് ഹീറോ എന്ന വിളിപ്പേരുള്ള നടനാണ് കുഞ്ചാക്കോ ബോബൻ. 1997 മാർച്ച് 24 ന് ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയ താരം ചാക്കോച്ചൻ സിനിമയിലെത്തിയത്. ഇപ്പോൾ സിനിമയിൽ 23 വർഷം പിന്നിട്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

അനിയത്തി പ്രാവ് എന്ന ചിത്രത്തിന് ഇന്നും ആളുകളുടെ ഇടയിൽ വൻസ്വീകാര്യതയാണുള്ളത്. അനിയത്തി പ്രാവ് മുതൽ അടുത്തിടെ പുറത്തിറങ്ങി തിയെറ്ററുകളിൽ വൻ വിജയമായി മുന്നേറുന്ന അഞ്ചാം പാതിരവരെയുള്ള ചിത്രങ്ങളെക്കുറിച്ച് അതിമനോഹരമായ കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ് ചാക്കോച്ചൻ. 

എപി മുതൽ എപി വരെ. അനിയത്തി പ്രാവ് മുതൽ അഞ്ചാം പാതിര വരെ. സുധി മുതൽ അൻവർ ഹുസൈൻ വരെ...ചോക്ലേറ്റിൽ നിന്ന് ഡാർക്ക് ചോക്ലേറ്റിലേക്ക്... റൊമാന്‍റിക് സിനിമകളിൽ നിന്നും ക്രൈം ത്രില്ലറുകളിലേക്ക്..അനുഗ്രഹങ്ങളേറെ ലഭിച്ചു. പാഠങ്ങളേറെ പഠിച്ചു. ഒരുപാട് നന്ദിയുണ്ട്, ഈ സ്നേഹത്തിന് കുഞ്ചാക്കോ ബോബൻ കുറിച്ചു. 

ഈ വർഷം പുറത്തിറങ്ങിയ ആദ്യത്തെ കുഞ്ചാക്കോ ബോബൻ ചിത്രമാണ് അഞ്ചാം പാതിര. ഇൻവസ്റ്റിഗേഷൻ ക്രൈത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top