24
February 2020 - 12:59 am IST

Download Our Mobile App

Flash News
Archives

National

periyar-statue

തമിഴ്നാട്ടിൽ പെരിയാറിന്‍റെ പ്രതിമ തകർത്ത നിലയിൽ

Published:24 January 2020

മുൻപ് നടൻ രജിനീകാന്ത് പെരിയാറിനെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് പ്രതിമ തകർത്തത്.

ചെങ്കൽപേട്ട: തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിൽ പെരിയാറിന്‍റെ പ്രതിമ തകർത്ത നിലയിൽ. പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മുൻപ് നടൻ രജിനീകാന്ത് പെരിയാറിനെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് പ്രതിമ തകർത്തത്. 71 ൽ പെരിയാർ നടത്തിയ സമരത്തിൽ സീതയുടെയും രാമന്‍റെയും നഗ്നചിത്രങ്ങൾ ഉപയോഗിച്ചെന്നായിരുന്നു രജനിയുടെ ആരോപണം.

പ്രസ്താവനയക്കെതിരെ ദ്രാവിഡ പാർട്ടി പൊലീസിൽ പരാതി നൽകി. എന്നാൽ പരാമർശം പിൻവലിക്കാനോ മാപ്പ് പറയാനോ തയാറല്ലെന്ന് രജനീകാന്ത് വ്യക്തമാക്കിയിരുന്നു. താന്‍ പറഞ്ഞത് വാസ്തവമാണ്. അതില്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നായിരുന്നു രജനികാന്തിന്‍റെ പ്രതികരണം.

പെരിയാര്‍ വിഷയത്തില്‍ തെറ്റായ ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്നും നടന്ന കാര്യങ്ങള്‍ മാത്രമാണ് പ്രസംഗത്തില്‍ വ്യക്തമാക്കിയതെന്നും രജനികാന്ത് പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top