25
February 2020 - 11:46 am IST

Download Our Mobile App

Flash News
Archives

Kollywood

r-k-suresh

73 ൽ നിന്നും 95 ലേക്ക്, ജോസഫായി സുരേഷ്, വൈറലായി മേക്കോവർ

Published:24 January 2020

ട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ ജോസഫ് ആയി ജോജു തകര്‍ത്തഭിനയിച്ച നായക കഥാപാത്രം തമിഴില്‍ ചെയ്യാന്‍ പോകുന്നത് നിര്‍മാതാവും നടനുമായ ആര്‍ കെ സുരേഷ് ആണ്.

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ജോസഫ് തമിഴിലേക്ക് റീമേക്കിനൊരുങ്ങുകയാണ്. തമിഴിലും സിനിമ സംവിധാനം ചെയ്യുന്നത് എം പത്മകുമാര്‍ ആണ്. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ ജോസഫ് ആയി ജോജു തകര്‍ത്തഭിനയിച്ച നായക കഥാപാത്രം തമിഴില്‍ ചെയ്യാന്‍ പോകുന്നത് നിര്‍മാതാവും നടനുമായ ആര്‍ കെ സുരേഷ് ആണ്.

ചിത്രത്തിനായി മികച്ച മേക്കോവറാണ് സുരേഷ് നടത്തിയിരിക്കുന്നത്. സിനിമയിലെ രണ്ട് ഗെറ്റപ്പുകള്‍ക്കായി 22 കിലോ ഭാരമാണ് സുരേഷ് കൂട്ടിയത്. 73 കിലോയില്‍ നിന്നും 95 കിലോയില്‍ അദ്ദേഹം എത്തി. പ്രമുഖ തമിഴ് സംവിധായകന്‍ ബാലയാണ് ചിത്രം നിര്‍മിക്കുന്നത്.

103 ദിവസമാണ് ജോസഫ് തിയെറ്ററുകളില്‍ ഓടിയത്. സിനിമയിലെ പ്രകടനം ജോജുവിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡും നേടിക്കൊടുത്തു.

 

വാർത്തകൾ

Sign up for Newsletter



top