25
February 2020 - 11:30 am IST

Download Our Mobile App

Flash News
Archives

Mollywood

indrans

ഇന്ദ്രന്‍സ് വീണ്ടും അംഗീകാരത്തിന്‍റെ നിറവില്‍; മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ദര്‍ബംഗാ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലിൽ

Published:25 January 2020

ചിത്രം 7-ാമത് ദര്‍ബംഗാ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ 2020 ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഇന്ദ്രന്‍സ് വീണ്ടും രാജ്യാന്തര അംഗീകാരത്തിന്‍റെ നിറവിലായി.

കൊച്ചി: അവതരണത്തിലെ പുതുമയും വ്യത്യസ്തമായ പ്രമേയവും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയ്ക്ക് രാജ്യാന്തര അംഗീകാരം. ചിത്രം 7-ാമത് ദര്‍ബംഗാ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ 2020 ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഇന്ദ്രന്‍സ് വീണ്ടും രാജ്യാന്തര അംഗീകാരത്തിന്‍റെ നിറവിലായി. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിച്ച ചിത്രത്തിൽ ഇന്ദ്രന്‍സും ബാലുവര്‍ഗീസുമാണ് പ്രധാന വേഷത്തിലെത്തിയത്.

ഷാനു സമദാണ് സംവിധാനം ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള (ഇന്ദ്രന്‍സ്) 65-ാം വയസില്‍ തന്‍റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ പ്രമേയം. 

രണ്‍ജി പണിക്കര്‍, ലാല്‍ജോസ്, രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, അമല്‍ദേവ്, സുബൈര്‍ വയനാട്, സി പി ദേവ്, രചന നാരായണന്‍കുട്ടി, അഞ്ജലി നായര്‍, മാലാ പാര്‍വ്വതി, സാവിത്രി ശ്രീധരന്‍, സ്നേഹാ ദിവാകരന്‍, നന്ദന വര്‍മ, വത്സലാ മേനോന്‍, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം -അന്‍സൂര്‍, സംഗീതം - സാജന്‍ കെ റാം, ഹിഷാം അബ്ദുള്‍ വഹാബ്, കോഴിക്കോട് അബൂബക്കര്‍.


വാർത്തകൾ

Sign up for Newsletter



top