25
February 2020 - 9:08 am IST

Download Our Mobile App

Flash News
Archives

World

earthquake

തുർക്കിയിൽ വൻ ഭൂചലനം: 18 മരണം

Published:25 January 2020

6.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ 30 പേരെ കാ​ണാ​താ​യി​ട്ടു​ണ്ട്. കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യാ​യ എ​ലാ​സി​ലെ ചെ​റി​യ പ​ട്ട​ണ​മാ​യ സി​വ്രി​ജ​യാ​ണ് ഭൂ​ച​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

അ​ങ്കാ​റം: കി​ഴ​ക്ക​ന്‍ തു​ര്‍​ക്കി​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ന​ത്തി​ല്‍ 18 പേ​ര്‍ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ 600 പേ​ര്‍​ക്ക് പരുക്കേല്‍ക്കു​ക​യും ചെ​യ്തു. 6.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ 30 പേരെ കാ​ണാ​താ​യി​ട്ടു​ണ്ട്. കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യാ​യ എ​ലാ​സി​ലെ ചെ​റി​യ പ​ട്ട​ണ​മാ​യ സി​വ്രി​ജ​യാ​ണ് ഭൂ​ച​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 8.55 ഓ​ടെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​തെ​ന്ന് തു​ര്‍​ക്കി സ​ര്‍​ക്കാ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അറിയിച്ചു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ക​ര്‍​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ലും തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. മലാ​ത്യ പ്ര​വി​ശ്യ​യി​ല്‍ ആ​രും അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നി​ല്ലെ​ന്നും എ​ന്നാ​ല്‍ 30 പൗ​ര​ന്മാ​രെ കണ്ടെ​ത്താ​ന്‍ എ​ലാ​സി​ഗി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.


വാർത്തകൾ

Sign up for Newsletter



top