25
February 2020 - 8:50 am IST

Download Our Mobile App

Flash News
Archives

Kerala

tp-senkumar

മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവം: ടി.പി സെൻകുമാറിനെതിരെ കേസ്

Published:25 January 2020

തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബി​ൽ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ സം​ഘം ചേ​ര്‍​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ണ് ക​ന്‍റോൺ​മെ​ന്‍റ് പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. സെ​ൻ​കു​മാ​റി​നൊ​പ്പം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന സു​ഭാ​ഷ് വാ​സു​വി​നെ​തി​രെ​യും കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം: പ്ര​സ് ക്ല​ബി​ൽ വ​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് മു​ൻ ഡി​ജി​പി ടി.പി. സെൻകു​മാ​റി​നെ​തി​രെ പൊ​ലീ​സ് കേ​സ്. തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബി​ൽ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ സം​ഘം ചേ​ര്‍​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ണ് ക​ന്‍റോൺ​മെ​ന്‍റ് പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. സെ​ൻ​കു​മാ​റി​നൊ​പ്പം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന സു​ഭാ​ഷ് വാ​സു​വി​നെ​തി​രെ​യും കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ ക​ട​വി​ൽ റ​ഷീ​ദാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. മാധ്യമപ്രവർത്തകൻ നൽകിയ പരാതി കോടതിക്ക് കൈമാറി. കോടതി അനുമതിയോടെയാണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്. മാധ്യമപ്രവർത്തകനെതിരെ സെൻകുമാർ നൽകിയ പരാതിയും കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. ഈ മാസം 16നായിരുന്നു സംഭവം. വെള്ളാപ്പള്ളി നടേശനെതിരായ അഴിമതി ആരോപണങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

വാർത്താ സമ്മേളനത്തിൽ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനോട് സെൻകുമാർ തട്ടിക്കയറുകയായിരുന്നു. സെൻകുമാറിനൊപ്പം വന്ന 2 പേർ മാധ്യമ പ്രവർത്തകനെ കൈയേറ്റം ചെയ്തു. സെൻകുമാറിനെ ഡിജിപിയാക്കിയതു തനിക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമാണെന്നു മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ടല്ലോ എന്നു ചോദിച്ചതാണു സെൻകുമാറിനെ പ്രകോപിപ്പിച്ചത്. താങ്കൾ മാധ്യമ പ്രവർത്തകനാണോ, മദ്യപിച്ചിട്ടുണ്ടോ, ചോദ്യം ഉന്നയിക്കുകയാണെങ്കിൽ വേദിക്കു മുന്നിൽ വന്നു ചോദിക്കണമെന്നും സെൻകുമാർ പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top