25
February 2020 - 11:47 am IST

Download Our Mobile App

Flash News
Archives

Cricket

shreyas-iyyer

അ​യ്യ​ർ ദി ​ഗ്രേ​റ്റ്

Published:25 January 2020

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ ന്യൂ​സീ​ല​ൻ​ഡ് നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ പ​ടു​ത്തു​യ​ർ​ത്തി​യ 204 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം, ആ​റു പ​ന്തു ബാ​ക്കി​നി​ൽ​ക്കെ നാ​ലു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു.

വെ​ല്ലി​ങ്ടൺ : വി​രാ​ട് കോ​ഹ്‌​ലി ബാ​റ്റ് ചെ​യ്യു​മ്പോ​ൾ ഹോ​ട്സ്റ്റാ​റി​ൽ ക​ളി​ക​ണ്ട​ത് 60 ല​ക്ഷം പേ​ര്, ശ്രേ​യ​സ് അ​യ്യ​ർ ബാ​റ്റ് ചെ​യ്ത​പ്പോ​ൾ ഇ​ത് ഒ​രു കോ​ടി അ​ഞ്ചു ല​ക്ഷ​ത്തി​ലെ​ത്തി. അ‍യ്യ​ർ ദി ​ഗ്രേ​റ്റ്. അ​തെ, മ​ല​യാ​ളി താ​രം ശ്രേ​യ​സ് അ​യ്യ​രു​ടെ മി​ക​വി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ ഓ​ക്‌​ല​ൻ‍ഡ് ഈ​ഡ​ൻ പാ​ർ​ക്കി​ൽ ന​ട​ന്ന ആ​ദ്യ  ട്വ​ന്‍റി20​യി​ൽ ഇ​ന്ത്യ​ക്ക് ആ​റു വി​ക്ക​റ്റി​ന്‍റെ അ​നാ​യാ​സ ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ ന്യൂ​സീ​ല​ൻ​ഡ് നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ പ​ടു​ത്തു​യ​ർ​ത്തി​യ 204 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം, ആ​റു പ​ന്തു ബാ​ക്കി​നി​ൽ​ക്കെ നാ​ലു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. ഇ​തോ​ടെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 1–0ന് ​മു​ന്നി​ലെ​ത്തി. 29 പ​ന്തി​ൽ അ​ഞ്ചു ബൗ​ണ്ട​റി​യും മൂ​ന്നു സി​ക്സു​മ​ട​ക്കം 58 റ​ൺ​സ് നേ​ടി​യ ശ്രേ​യ​സ് അ​യ്യ​രാ​ണ് ക​ളി​യി​ലെ കേ​മ​ൻ. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം നാ​ളെ ന​ട​ക്കും.

ടി-20​യി​ലെ10–ാം അ​ർ​ധ​സെ​ഞ്ചു​റി ക​ണ്ടെ​ത്തി​യ ഓ​പ്പ​ണ​ർ ലോ​ക​ഷ് രാ​ഹു​ൽ (27 പ​ന്തി​ൽ 56), ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി (32 പ​ന്തി​ൽ 45) എ​ന്നി​വ​ർ മി​ന്നും പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ര​ണ്ടാം വി​ക്ക​റ്റി​ൽ ലോ​കേ​ഷ് രാ​ഹു​ൽ – വി​രാ​ട് കോ​ഹ്‌​ലി സ​ഖ്യം പ​ടു​ത്തു​യ​ർ​ത്തി​യ 99 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നി​ങ്സി​ന്‍റെ ന​ട്ടെ​ല്ല്. ഈ ​കൂ​ട്ടു​കെ​ട്ടി​നു പി​ന്നാ​ലെ 27 റ​ൺ​സി​നി​ടെ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​മാ​യെ​ങ്കി​ലും പി​രി​യാ​ത്ത അ​ഞ്ചാം വി​ക്ക​റ്റി​ൽ 62 റ​ൺ​സ് കൂ​ട്ടു​കെ​ട്ട് തീ​ർ​ത്ത് ശ്രേ​യ​സ് അ​യ്യ​ർ – മ​നീ​ഷ് പാ​ണ്ഡെ സ​ഖ്യം ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. വെ​റും 34 പ​ന്തി​ൽ​നി​ന്നാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് 62 റ​ൺ​സെ​ടു​ത്ത​ത്. രോ​ഹി​ത് ശ​ർ​മ (7), ശി​വം ദു​ബെ ( 13) എ​ന്നി​വ​ർ പു​റ​ത്താ​യി. മ​നീ​ഷ് പാ​ണ്ഡെ 12 പ​ന്തി​ൽ 14 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ന്യൂ​സീ​ല​ൻ​ഡി​നാ​യി ഇ​ഷ് സോ​ധി ര​ണ്ടും മി​ച്ച​ൽ സാ​ന്‍റ്ന​ർ, ബ്ല​യ​ർ ടി​ക്‌​ന​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

നേ​ര​ത്തെ,  ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ നി​ലം​തൊ​ടീ​ക്കാ​തെ അ​ടി​ച്ച​ക​റ്റി​യാ​ണ് ന്യൂ​സി​ല​ൻ​ഡ് കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​യ​ത്.  ഓ​പ്പ​ണ​ർ കോ​ളി​ൻ മ​ൺ​റോ, ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ൻ, റോ​സ് ടെ​യ്‌​ല​ർ എ​ന്നി​വ​ർ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. മ​ൺ​റോ 42 പ​ന്തി​ൽ ആ​റു ഫോ​റും ര​ണ്ടു സി​ക്സും സ​ഹി​തം 59 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ, വി​ല്യം​സ​ൻ 26 പ​ന്തി​ൽ നാ​ലു വീ​തം സി​ക്സും ഫോ​റും സ​ഹി​തം 51 റ​ണ്‍സെ​ടു​ത്തും പു​റ​ത്താ​യി. ആ​റു വ​ർ​ഷ​ത്തി​നു​ശേ​ഷം ട്വ​ന്‍റി20​യി​ൽ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ റോ​സ് ടെ​യ്‌​ല​ർ, 27 പ​ന്തി​ൽ മൂ​ന്നു വീ​തം സി​ക്സും ഫോ​റും സ​ഹി​തം 54 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

ഇ​ന്ത്യ​ൻ നി​ര​യി​ൽ മൂ​ന്ന് ഓ​വ​റി​ൽ 44 റ​ൺ​സ് വ​ഴ​ങ്ങി​യ ഷാ​ർ​ദു​ൽ താ​ക്കൂ​റി​നെ ത​ല്ലി​ക്കൊ​ന്നു. ഒ​രു വി​ക്ക​റ്റ് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച​ത്. അ​തി​ലും ദ‍്യ​നീ​യ​മാ​ണ് ഷ​മി​യു​ടെ കാ​ര്യം. മു​ഹ​മ്മ​ദ് ഷ​മി നാ​ല് ഓ​വ​റി​ൽ 53 റ​ൺ​സ് വ​ഴ​ങ്ങി, വി​ക്ക​റ്റൊ​ന്നും കി​ട്ടി​യി​ല്ല. നാ​ല് ഓ​വ​റി​ൽ 31 റ​ൺ​സ് വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റെ​ടു​ത്ത ജ​സ്പ്രീ​ത് ബു​മ്ര, നാ​ല് ഓ​വ​റി​ൽ 32 റ​ൺ​സ് വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റെ​ടു​ത്ത യു​സ്‌​വേ​ന്ദ്ര ച​ഹ​ൽ എ​ന്നി​വ​രാ​ണ് ഭേ​ദ​പ്പെ​ട്ടു​നി​ന്ന​ത്. ശി​വം ദു​ബെ മൂ​ന്ന് ഓ​വ​റി​ൽ 24 റ​ൺ​സ് വ​ഴ​ങ്ങി​യും ര​വീ​ന്ദ്ര ജ​ഡേ​ജ ര​ണ്ട് ഓ​വ​റി​ൽ 18 റ​ൺ​സ് വ​ഴ​ങ്ങി​യും ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി.

ന്യൂ​സീ​ല​ൻ​ഡ് മു​ന്നോ​ട്ടു​വ​ച്ച 204 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​ത്തി​നാ​യി ബാ​റ്റെ​ടു​ത്ത ഇ​ന്ത്യ​യു​ടെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. സ്കോ​ർ ബോ​ർ​ഡി​ൽ 16 റ​ൺ​സു​ള്ള​പ്പോ​ൾ രോ​ഹി​ത് ശ​ർ​മ പു​റ​ത്താ​യി. ആ​റു പ​ന്തി​ൽ ഒ​രു സി​ക്സ് സ​ഹി​തം ഏ​ഴു റ​ൺ​സെ​ടു​ത്ത രോ​ഹി​ത്തി​നെ മി​ച്ച​ൽ സാ​ന്‍റ്ന​റാ​ണ് പു​റ​ത്താ​ക്കി​യ​ത്. റോ​സ് ടെ​യ്‍ല​ർ ക്യാ​ച്ചെ​ടു​ത്തു. സാ​ന്‍റ്ന​റി​നെ​തി​രെ സി​ക്സ് നേ​ടി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് രോ​ഹി​ത് പു​റ​ത്താ​യ​ത്. പി​ന്നീ​ട് രാ​ഹു​ലും കോ​ഹ്‌​ലി​യും അ​തി​നു ശേ​ഷം ശ്രേ​യ​സ് അ​യ്യ​രും മ​നീ​ഷ് പാ​ണ്ഡെ​യും ചേ​ർ​ന്ന് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ച് ഇ​ന്നി​ങ്സു​ക​ളി​ലും രാ​ഹു​ലി​ന്‍റേ​ത് മി​ന്നും പ്ര​ക​ട​ന​മാ​ണ്. 11, 91, 45, 54, 56 എ​ന്നി​ങ്ങ​നെ​യാ​ണ് രാ​ഹു​ലി​ന്‍റെ സ്കോ​റു​ക​ൾ. 

റെ​ക്കോ​ഡ് തി​ള​ക്കം

ഇ​ന്ത്യ വി​ദേ​ശ മ​ണ്ണി​ൽ പി​ന്തു​ട​ർ​ന്നു ജ​യി​ക്കു​ന്ന ഉ​യ​ർ​ന്ന ട്വ​ന്‍റി20 സ്കോ​റാ​ണി​ത്. ആ​കെ നോ​ക്കി​യാ​ൽ ഉ​യ​ർ​ന്ന മൂ​ന്നാ​മ​ത്തെ സ്കോ​റും. മാ​ത്ര​മ​ല്ല, ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ട്വ​ന്‍റി20 മ​ത്സ​ര​ത്തി​ൽ അ​ഞ്ച് താ​ര​ങ്ങ​ൾ അ​ർ​ധ​സെ​ഞ്ചു​റി നേ​ടു​ന്ന​ത്. ന്യൂ​സീ​ല​ൻ​ഡ് നി​ര​യി​ൽ കോ​ളി​ൻ മ​ൺ​റോ, കെ​യ്ൻ വി​ല്യം​സ​ൻ, റോ​സ് ടെ​യ്‍ല​ർ, ഇ​ന്ത്യ​ൻ നി​ര​യി​ൽ കെ.​എ​ൽ. രാ​ഹു​ൽ, ശ്രേ​യ​സ് അ​യ്യ​ർ എ​ന്നി​വ​രാ​ണ് അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ​ത്.  ട്വ​ന്‍റി20​യി​ൽ ഇ​ന്ത്യ 200നു ​മു​ക​ളി​ലു​ള്ള സ്കോ​ർ വി​ജ​യ​ക​ര​മാ​യി പി​ന്തു​ട​രു​ന്ന​ത് ഇ​ത് നാ​ലാം ത​വ​ണ​യാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഇ​തും റെ​ക്കോ​ർ​ഡാ​ണ്. 


വാർത്തകൾ

Sign up for Newsletter



top