25
February 2020 - 12:24 pm IST

Download Our Mobile App

Flash News
Archives

Football

kbfc-vs-goa-fc

മാ​നം​ കാ​ക്കാ​ൻ ഗോ​വ​യി​ൽ ; ബ്ലാസ്റ്റേഴ്സ് - എഫ്സി ഗോവ പോരാട്ടം രാത്രി 7.30ന്

Published:25 January 2020

# ഷൈ​ജു ദാ​മോ​ദ​ര​ൻ

ആ​റാ സീ​സ​ണി​ന്‍റെ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ പ​തി​നാ​ലാം റൗ​ണ്ടി​ലേ​ക്കു ക​ട​ക്കു​മ്പോ​ഴും പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ എ​ട്ടാം സ്ഥാ​ന​ക്കാ​ർ മാ​ത്ര​മാ​ണ് മു​മ്പ് ര​ണ്ടു വ​ട്ടം  ഐ​എ​സ്എ​ൽ ഫൈ​ന​ൽ ക​ളി​ച്ച കേ​ര​ള ടീം. ​

പ്ര​തി​സ​ന്ധി​ക​ളു​ടെ തീ​ക്ക​ട​ലി​നു ന​ടു​വി​ലാ​ണ് ഷ​ട്ടോ​രി​യു​ടെ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ്. വീ​ണ്ടു​മൊ​രു ഐ​എ​സ്എ​ൽ സീ​സ​ണി​ൽ​ക്കൂ​ടി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​വാ​ത്ത​തി​ന് കേ​ൾ​ക്കേ​ണ്ടി വ​രു​ന്ന പ​ഴി ചെ​റു​ത​ല്ല. മൂ​ന്നാം സീ​സ​ൺ ഫൈ​ന​ലി​ന് ശേ​ഷം പി​ന്നീ​ടി​തേ വ​രെ യ​ഥാ​ർ​ത്ഥ​ത്തി​ൽ കൈ​യ​ടി​ക്ക​ർ​ഹ​മാ​യ പ്ര​ക​ട​ന​ങ്ങ​ളൊ​ന്നും ബ്ലാ​സ്റ്റേ​ഴ്‌​സി​ൽ നി​ന്നു​ണ്ടാ​യി​ട്ടി​ല്ല. ആ​റാ സീ​സ​ണി​ന്‍റെ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ പ​തി​നാ​ലാം റൗ​ണ്ടി​ലേ​ക്കു ക​ട​ക്കു​മ്പോ​ഴും പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ എ​ട്ടാം സ്ഥാ​ന​ക്കാ​ർ മാ​ത്ര​മാ​ണ് മു​മ്പ് ര​ണ്ടു വ​ട്ടം  ഐ​എ​സ്എ​ൽ ഫൈ​ന​ൽ ക​ളി​ച്ച കേ​ര​ള ടീം. ​മ​ഡ്ഗാ​വി​ലെ ഫ​ത്തോ​ർ​ഡ സ്‌​റ്റേ​ഡി​യ​ത്തി​ൽ ആ​തി​ഥേ​യ​രാ​യ എ​ഫ് സി ​ഗോ​വ ഇ​ന്ന് ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നു മു​മ്പി​ലൊ​രു വ​മ്പ​ൻ ക​ട​മ്പ​യാ​ണ്.

മോ​ശം പ്ര​ക​ട​ന​മെ​ന്ന് വി​ല​യി​രു​ത്തു​മ്പോ​ൾ നി​ർ​ഭാ​ഗ്യ​വും നെ​ഗ​റ്റീ​വ് റ​ഫ​റി​യിം​ഗും ഒ​ക്കെ ടീ​മി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട് എ​ന്ന​തി​ലും ത​ർ​ക്ക​മി​ല്ല. പ്ര​ത്യേ​കി​ച്ച് ന​ട​പ്പു സീ​സ​ണി​ൽ. ജം​ഷ​ഡ്പൂ​രി​നെ​തി​രെ ര​ണ്ടു വ​ട്ടം ലീ​ഡ് നേ​ടി​യി​ട്ടും 2-3 ന് ​പ​രാ​ജ​യ​പ്പെ​ട്ട ക​ഴി​ഞ്ഞ മ​ത്സ​രം മാ​ത്രം എ​ടു​ത്താ​ൽ മ​തി. ഒ​രു പെ​നാ​ൽ​റ്റി ഗോ​ൾ മ​റ്റൊ​രു സെ​ൽ​ഫ് ഗോ​ൾ. ഇ​ത് ര​ണ്ടു​മാ​ണ് ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​രു​ടെ വി​ധി​യെ​ഴു​തി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ മെ​സി ബോ​ളി​യി​ലൂ​ടെ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ലീ​ഡ് എ​ടു​ത്തു നി​ൽ​ക്കെ മു​സ്ത​ഫ നിം​ഗി​നെ​തി​രെ ക​ടു​ത്ത ടാ​ക്കി​ൾ ന​ട​ത്തി​യ ജോ​യ്‌​ന​ർ ലോ​റ​ൻ​കോ വാ​സ്ത​വ​ത്തി​ൽ ചു​വ​പ്പു കാ​ർ​ഡ് അ​ർ​ഹി​ച്ചി​രു​ന്നു. അ​വി​ടെ കേ​ര​ള ടീ​മി​ന് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന മു​ൻ​തൂ​ക്ക​മാ​ണ് റ​ഫ​റി മ​ഞ്ഞ​യി​ലൊ​തു​ക്കി ഇ​ല്ലാ​താ​ക്കി​യ​ത്. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ് ക​ണ്ട ഹ​ക്കു പു​റ​ത്തു​പോ​യ​തോ​ടെ ഈ ​ആ​നു​കൂ​ല്യം ജം​ഷ​ഡ്പൂ​രി​നാ​ണ് കി​ട്ടി​യ​ത്.

പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ആ​ദ്യ നാ​ലു സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന എ​ഫ് സി ​ഗോ​വ​യ്ക്ക് ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നെ​തി​രെ മൂ​ന്നു പോ​യ​ന്‍റും ക​ര​സ്ഥ​മാ​ക്കു​ക മാ​ത്ര​മാ​വും ല​ക്ഷ്യം. കൊ​ച്ചി​യി​ൽ ആ​ദ്യ പാ​ദ​ത്തി​ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ 2-2 സ​മ​നി​ല​യാ​യി​രു​ന്നു മ​ത്സ​ര​ഫ​ലം. പ്ര​സ്തു​ത മ​ത്സ​ര​ത്തി​ലും ഉ​റ​പ്പാ​യ ജ​യ​മാ​ണ് അ​ന്നും ബ്ലാ​സ്റ്റേ​ഴ്‌​സ് കൈ​വി​ട്ടു ക​ള​ഞ്ഞ​ത്. ക​ളി തീ​രാ​ൻ സെ​ക്ക​ന്‍റു​ക​ൾ മാ​ത്രം ബാ​ക്കി​യി​രി​ക്കെ​യാ​ണ് ലെ​ന്നി റോ​ഡ്രി​ഗ​സി​ന്‍റെ സ​മ​നി​ല ഗോ​ൾ ഗോ​വ​യെ തോ​ൽ​വി​യി​ൽ നി​ന്ന് ക​ര​ക​യ​റ്റി​യ​ത്. പ്ര​ധാ​ന സ്‌​ട്രൈ​ക്ക​ർ ഫെ​റാ​ൻ കോ​റോ​യി​ല്ലാ​തെ​യാ​ണ് അ​ന്ന് ഗോ​വ കൊ​ച്ചി​യി​ൽ ക​ളി​ച്ച​തെ​ങ്കി​ൽ , ശ​നി​യാ​ഴ്ച ഫ​ത്തോ​ർ​ഡ​യി​ൽ കോ​റോ​യും ബോ​മ​സും ജാ​ഹു​വും ഫാ​ളും പീ​നി​യ​യും അ​ട​ക്കം എ​ല്ലാ ആ​യു​ധ​ങ്ങ​ളും അ​ണി​നി​ര​ത്തി​യാ​വും ഗോ​വ പ​ട​യ്ക്കി​റ​ങ്ങു​ക.

ബ്ലാ​സ്റ്റേ​ഴ്‌​സി​ന് ഈ ​സീ​സ​ണി​ന്‍റെ തു​ട​ക്കം മു​ത​ൽ പി​ന്തു​ട​രു​ന്ന പ​രു​ക്കി​ന്‍റെ മാ​റാ​പ്പി​ന് ഗോ​വ​യി​ലും മാ​റ്റ​മി​ല്ല. സെ​യ്ത്യ​സെ​ൻ മ​ട​ങ്ങി​വ​രു​മ്പോ​ൾ മാ​രി​യോ ആ​ർ​ക്കെ​സ് വീ​ണ്ടും പ​രി​ക്കേ​റ്റു പു​റ​ത്താ​ണ്. സു​യി​വ​ർ​ലൂ​ണും രാ​ജു ഗേ​ക്ക് വാ​ദും ഒ​ക്കെ ക​ട്ട​പ്പു​റ​ത്തു ത​ന്നെ. ഹ​ക്കു സ​സ്‌​പെ​ൻ​ഷ​നി​ലാ​യ​തി​നാ​ൽ സെ​ന്‍റ​ർ​ബാ​ക്ക് സ്ഥാ​ന​ത്ത് പ​ക​രം ക​ളി​ക്കേ​ണ്ട​ത് ആ​രെ​ന്ന് ക​ളി​യു​ടെ ത​ലേ​ന്നും നി​ശ്ച​യി​ക്കാ​നാ​വാ​ത്ത സ്ഥി​തി. ക​ഴി​ഞ്ഞ 13 ക​ളി​യി​ലും ഇ​ത് ത​ന്നെ​യാ​യി​രു​ന്നു അ​വ​സ്ഥ. പ​രി​ക്കു മൂ​ലം മ​ത്സ​ര​ത്തി​ന്‍റെ ത​ലേ​ന്നും ഫൈ​ന​ൽ സ്റ്റാ​ർ​ട്ടിം​ഗ് ഇ​ല​വ​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത ദു​ര​വ​സ്ഥ. മു​സ്ത​ഫ നിം​ഗ് മാ​ത്ര​മാ​ണ് കോ​ച്ചി​ന്‍റെ പ​ക്ക​ലു​ള്ള ഏ​ക ഓ​പ്ഷ​ൻ.

വ​ല​ത് വി​ങ്ബാ​ക്ക് മു​ഹ​മ്മ​ദ് റാ​ക്കി​പ്പും ഇ​ട​ത് വിം​ഗ് ബാ​ക്ക് ജെ​സ്സ​ൽ കാ​ർ​ണെ​യ്‌​റോ​യും മാ​ത്ര​മാ​ണ് 13 മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ച ര​ണ്ടേ ര​ണ്ടു ബ്ലാ​സ്റ്റേ​ഴ്‌​സ് താ​ര​ങ്ങ​ൾ. എ​ന്തു കൊ​ണ്ട് ടീ​മി​ന് സ്ഥി​ര​ത​യി​ല്ലാ​തെ പോ​കു​ന്നു എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​താ​വും കോ​ച്ചി​ന്‍റെ മ​റു​പ​ടി. ഓ​രോ മ​ത്സ​ര​ത്തി​ലും കോ​മ്പി​നേ​ഷ​ൻ മാ​റ്റേ​ണ്ടി വ​രു​ന്ന​തി​ന്‍റെ നി​സ​ഹാ​യാ​വ​സ്ഥ ഷ​ട്ടോ​രി തു​റ​ന്നു പ​റ​യു​ന്നു. ഡി​ഫ​ൻ​സ് ഫോ​റി​നെ​ക്കു​റി​ച്ച് ഒ​രു വ്യ​ക്ത​ത​യും ഇ​ല്ലാ​ത്ത ഘ​ട്ട​ത്തി​ലും ഓ​ൾ ഔ​ട്ട് അ​റ്റാ​ക്ക് ക​ളി​ക്കു​ക​യ​ല്ലാ​തെ മ​റ്റ് നി​ർ​വ്വാ​ഹ​വു​മി​ല്ല. കാ​ര​ണം ഗോ​വ​യ്‌​ക്കെ​തി​രെ​യു​ള്ള മ​ത്സ​രം ഉ​ൾ​പ്പെ​ടെ അ​ഞ്ചു മാ​ച്ച് മാ​ത്ര​മാ​ണ് ഇ​നി ശേ​ഷി​ക്കു​ന്ന​ത്. വി​ജ​യം കൊ​ണ്ടു മാ​ത്ര​മെ മാ​നം കാ​ക്കാ​നെ​ങ്കി​ലും ക​ഴി​യൂ.


വാർത്തകൾ

Sign up for Newsletter



top