25
February 2020 - 8:57 am IST

Download Our Mobile App

Flash News
Archives

Mollywood

suraj-manju

സുരാജിന്‍റെ നായകിയായി മഞ്ജു വാര്യർ

Published:25 January 2020

ചിത്രത്തിൽ മഞ്ജു വാര്യരും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. എം മുകുന്ദന്‍റെ തന്നെ തിരക്കഥയിൽ ഹരികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എം. മുകുന്ദന്‍റെ ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ എന്ന ചെറുകഥ സിനിമയാകുന്നു. ചിത്രത്തിൽ മഞ്ജു വാര്യരും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. എം മുകുന്ദന്‍റെ തന്നെ തിരക്കഥയിൽ ഹരികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അലസനായ സജീവൻ എന്ന ഓട്ടോത്തൊഴിലാളിയുടെയും ഭാര്യയുടെയും കഥയാണ് ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ എന്ന ചിത്രം പറയുന്നത്. ഇത് ആദ്യമായാണ് മഞ്ജുവും സുരാജും ഒന്നിച്ചെത്തുന്നത്. പ്രതി പൂവൻകോഴി എന്ന ചിത്രമാണ് മഞ്ജുവിന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. സണ്ണി വെയ്ൻ നായകനാകുന്ന ചതുർമുഖം എന്ന ചിത്രത്തിലാണിപ്പോൾ മഞ്ജു അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top