25
February 2020 - 7:43 am IST

Download Our Mobile App

Flash News
Archives

World

ann-us

അമെരിക്കയിൽ മലയാളി വിദ്യാർഥിനി തടാകത്തിൽ മരിച്ച നിലയിൽ

Published:25 January 2020

ആന്‍ റോസ് ജെറി (21)യുടെ മൃതദേഹം ക്യാംപസിലെ സെന്‍റ് മേരീസ് ലെയ്ക്കില്‍ നിന്നാണ് കണ്ടെത്തിയത്. എറണാകുളം സ്വദേശികളാണു കുടുംബം.

ന്യുയോര്‍ക്ക്: അമെരിക്കയിലെ ഇൻഡ്യാനയിൽ നോട്രെഡെയിം സർവകലാശാലയിൽ നിന്ന് മൂന്നു ദിവസം മുന്‍പ് കാണാതായ മലയാളി വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആന്‍ റോസ് ജെറി (21)യുടെ മൃതദേഹം ക്യാംപസിലെ സെന്‍റ് മേരീസ് ലെയ്ക്കില്‍ നിന്നാണ് കണ്ടെത്തിയത്. മിനസോട്ടയിലെ ബ്ലെയിന്‍ ഹൈസ്‌കൂളില്‍ നിന്നാണു ആന്‍ റോസ് 2016-ല്‍ ബിരുദം നേടിയത്.

എറണാകുളം സ്വദേശികളാണു കുടുംബം. നാഷനല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയാണു ആന്‍ റോസ് പഠനം നടത്തിയിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് എട്ടേമുക്കാലോടെയാണു കുട്ടിയെ കാണാതായത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ക്യാംപസി​നു സ​മീ​പ​മു​ള്ള കോ​ള്‍​മാ​ന്‍ മോ​ര്‍​സി​ലാ​ണ് ഇ​വ​രെ അ​വ​സാ​ന​മാ​യി കാ​ണു​ന്ന​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു.

ആ​ൻ റോ​സി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നി​ൽ എ​ന്തെ​ങ്കി​ലും ദു​രൂ​ഹ​ത ഉ​ള്ള​താ​യി ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല. മൃതദേഹം കിട്ടിയതോടെ അന്വേഷണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top