25
February 2020 - 12:06 pm IST

Download Our Mobile App

Flash News
Archives

Special

viral-video

ഇവര് സാറ്മാര് തന്നെയാണോ ? വൈറലായി അധ്യാപകരുടെ തകർപ്പൻ ഡാൻസ്

Published:25 January 2020

നിവിൻ പോളി നായകനായെത്തിയ ലവ് ആക്ഷൻ ഡ്രാമയിലെ കുടുക്ക് പൊട്ടിയ കുപ്പായം എന്ന ഗാനത്തിലൂടെയാണ് ഡാൻസ് ആരംഭിക്കുന്നത്.

കോളെജ് വേദിയെ ഡാൻസിലൂടെ കൈയിലെടുത്തിരിക്കുകയാണ് ഒരു കൂട്ടം അധ്യാപകർ. അധ്യാപകരുടെ ഈ ഡാൻസ് വിഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. എസ്‌സിഎംഎസ് എൻജിനീയറിങ് കോളെജിലെ ചെറുപ്പക്കാരായ ഏഴ് അധ്യാപകരാണ് കിടിലൻ ഡാൻസിലൂടെ തരംഗമായി മാറിയിരിക്കുന്നത്. നിവിൻ പോളി നായകനായെത്തിയ ലവ് ആക്ഷൻ ഡ്രാമയിലെ കുടുക്ക് പൊട്ടിയ കുപ്പായം എന്ന ഗാനത്തിലൂടെയാണ് ഡാൻസ് ആരംഭിക്കുന്നത്.

എസ്‌സിഎംഎസിന്‍റെ സ്ഥാപക ദിനത്തിലാണ് അധ്യാപകരുടെ ഈ തകർപ്പൻ പ്രകടനം അരങ്ങേറിയത്. കോളെജിന്‍റെ ഫെയ്സ്ബുക്ക് പേജിലാണ് വിഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. പിന്നീട് മണിക്കൂറുകൾക്കകം വിഡിയോ വൈറലാവുകയായിരുന്നു. ഇത് അധ്യാപകർ തന്നെയാണോ എന്നാണ് വിഡിയോ കണ്ടവർ പലരുടെയും സംശയം.


വാർത്തകൾ

Sign up for Newsletter



top