25
February 2020 - 11:40 am IST

Download Our Mobile App

Flash News
Archives

Trends

madona-sebastain

സ്റ്റൈലിഷ് ലുക്കിൽ മഡോണ; ചിത്രം ഏറ്റെടുത്ത് ഫാഷൻപ്രേമികൾ

Published:25 January 2020

വാനം കൊട്ടട്ടും എന്ന പുതിയ തമിഴ് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിൽ വ്യത്യസ്ത ലുക്കിൽ തിളങ്ങിയിരിക്കുകയാണ് താരം.

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടിയാണ് മഡോണ സെബാസ്റ്റ്യൻ. ഇപ്പോൾ താരത്തിന്‍റെ പുത്തൻ മേക്കോവറാണ് ഫാഷൻ ലോകത്തെ ചർച്ച.

വാനം കൊട്ടട്ടും എന്ന പുതിയ തമിഴ് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിൽ വ്യത്യസ്ത ലുക്കിൽ തിളങ്ങിയിരിക്കുകയാണ് താരം.

ധനശേഖരന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിക്രം പ്രഭു, ഐശ്വര്യ രാജേഷ്, ശരത്കുമാർ, രാധിക ശരത്കുമാർ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

മദ്രാസ് ടാക്കീസിന്‍റെ ബാനറിൽ മണിരത്നമാണ് ഈ പ്രണയചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

മഡോണയുടെ അഞ്ചാമത്തെ തമിഴ് ചിത്രം കൂടിയാണിത്. പൃഥ്വിരാജ് നായകനായ ബ്രദേഴ്സ് ഡേ ആണ് മഡോണ അവസാനം അഭിനയിച്ച മലയാള ചിത്രം.


വാർത്തകൾ

Sign up for Newsletter



top