24
February 2020 - 12:44 am IST

Download Our Mobile App

Flash News
Archives

World

kobe

ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയന്‍റ് ഹെലികോപ്റ്റർ തകർന്ന് മരിച്ചു

Published:27 January 2020

ബ്ര​യ​ന്‍റും മ​ക​ൾ ജിയാ​ന​യും ഉ​ൾ​പ്പെ​ടെ ഹെലികോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​മ്പ​തു പേ​രും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ലാ​സ് വി​ർ​ജെ​നെ‌​സി​ൽ നി​ന്ന് പു​റ​പ്പെ​ട്ട സ്വ​കാ​ര്യ ഹെ​ലി​കോ​പ്റ്റ​ർ ക​ല​ബ​സാ​സ് മേ​ഖ​ല​യി​ൽ ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

ലോ​സ് ആ​ഞ്ച​ൽ​സ്: അ​മെരി​ക്ക​ൻ ബാ​സ്ക​റ്റ് ബോ​ൾ ഇ​തി​ഹാ​സം കോ​ബി ബ്ര​യ​ന്‍റ്(41) ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു മരിച്ചു. ക​ലി​ഫോ​ർ​ണി​യ​യി​ൽ പ്ര​ദേ​ശി​ക സ​മ​യം രാ​വി​ലെ പ​ത്തി​നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബ്ര​യ​ന്‍റും മ​ക​ൾ ജിയാ​ന​യും ഉ​ൾ​പ്പെ​ടെ ഹെലികോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​മ്പ​തു പേ​രും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ലാ​സ് വി​ർ​ജെ​നെ‌​സി​ൽ നി​ന്ന് പു​റ​പ്പെ​ട്ട സ്വ​കാ​ര്യ ഹെ​ലി​കോ​പ്റ്റ​ർ ക​ല​ബ​സാ​സ് മേ​ഖ​ല​യി​ൽ ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ശേ​ഷം ഹെ​ലി​കോ​പ്റ്റ​റി​ന് തീ​പി​ടി​ച്ച​ത് ദു​ര​ന്ത​ത്തി​ന്‍റെ ആ​ഴം​കൂ​ട്ടി. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​റ്റു​ള്ള​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ര​ണ്ടു പ​തി​റ്റാ​ണ്ടോ​ളം‌ എ​ൻ​ബി​എ ടീം ​ലോ​സ് ആ​ഞ്ച​ലീ​സ് ലീ​ക്കേ​ഴ്സി​ന്‍റെ താ​ര​മാ​യി​രു​ന്നു ബ്ര​യ​ന്‍റ്. അ​ഞ്ച് ത​വ​ണ ചാംപ്യന്‍​ഷി​പ്പും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2006ൽ ​ടോ​റ​ന്‍റോ റാ​പ്ടോ​ർ​സി​നെ​തി​രെ നേ​ടി​യ 81 പോ​യി​ന്‍റ് എ​ൻ​ബി​എ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ വ്യ​ക്തി​ഗ​ത സ്കോ​റാ​ണ്.

2008 ൽ ​എ​ൻ​ബി​എ​യി​ലെ മോ​സ്റ്റ് വാ​ല്യു​ബി​ൾ പ്ലേ​യ​ർ പു​ര​സ്കാ​രം ബ്ര​യ​ന്‍റ്  നേ​ടി. ര​ണ്ടു ത​വ​ണ എ​ൻ​ബി​എ സ്കോ​റിം​ഗ് ചാംപ്യ​നു​മാ​യി 2008 ലും 2012​ ലും യു​എ​സ് ബാ​സ്ക​റ്റ് ബോ​ൾ ടീ​മി​നൊ​പ്പം ര​ണ്ടു ത​വ​ണ ഒ​ളി​മ്പി​ക് സ്വ​ർ​ണ​വും സ്വന്ത​മാ​ക്കി. 2016 ഏ​പ്രി​ലി​ലാ​ണ് അ​ദ്ദേ​ഹം വി​ര​മി​ച്ച​ത്. 2018ൽ '​ഡി​യ​ർ ബാ​സ്ക​റ്റ് ബോ​ൾ' എ​ന്ന അ​ഞ്ച് മി​നി​റ്റ് ദൈർഘ്യ​മു​ള്ള ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ഹ്ര​സ്വ അ​നി​മേ​ഷ​ൻ ചി​ത്ര​ത്തി​നു​ള്ള ഓ​സ്ക​ർ അ​വാ​ർ​ഡും ബ്ര​യ​ന്‍റ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

 


വാർത്തകൾ

Sign up for Newsletter



top