24
February 2020 - 12:40 am IST

Download Our Mobile App

Flash News
Archives

Kerala

fuel

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും താഴേക്ക്

Published:27 January 2020

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്‍റെ ഇന്നത്തെ വില 75 രൂപ 72 പൈസയാണ്. ഡീസൽ വില 70 രൂപ 37 പൈസയും. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 77 രൂപ 07 പൈസയും ഡീസലിന് 71 രൂപ 73 പൈസയുമാണ്.

കൊച്ചി: ഇന്ധന വില വീണ്ടും കുറഞ്ഞു. തുടർച്ചയായി അഞ്ചാം ദിവസമാണ് പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ കുറവ് രേഖപ്പെടുത്തുന്നത്. പെട്രോൾ വില ലിറ്ററിന് 16 പൈസയും ഡീസൽ വില 26 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ജനുവരി 12 നു ശേഷം പെട്രോൾ, ഡീസൽ വില കുറയുന്ന പ്രവണതയാണ് കാണുന്നത്. ഇതുവരെയായി ശരാശരി രണ്ടര രൂപയോളം ലിറ്ററിന് കുറഞ്ഞു.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്‍റെ ഇന്നത്തെ വില 75 രൂപ 72 പൈസയാണ്. ഡീസൽ വില 70 രൂപ 37 പൈസയും. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 77 രൂപ 07 പൈസയും ഡീസലിന് 71 രൂപ 73 പൈസയുമാണ്. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 76 രൂപ 05 പൈസ, 70 രൂപ 70 പൈസ എന്നിങ്ങനെയാണ്.

ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 73.71 രൂപയായി. ഡീസലിനാകട്ടെ 66.71 രൂപയുമാണ് വില. മുംബൈയിൽ യഥാക്രമം 79.32 ഉം 69 രൂപ 92 പൈസയുമാണ് വില. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കുറയുകയാണ്.


വാർത്തകൾ

Sign up for Newsletter



top