25
February 2020 - 10:36 am IST

Download Our Mobile App

Flash News
Archives

World

china

കൊറോണ വൈറസ്: ചൈനയിൽ മരണം 80, രോഗബാധയേറ്റവരുടെ എണ്ണം 2700 കടന്നു

Published:27 January 2020

ഹുബൈയില്‍ മാത്രം 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസിഡന്‍റ് ഷീ ജിൻപിങ് മുന്നറിയിപ്പ് നൽകി. അതിവേഗമാണ് ചൈനയിൽ കൊറോണാ വൈറസ് പടരുന്നത്.

വുഹാന്‍: ചൈനയിൽ കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. അതേസമയം രാജ്യത്ത് വൈറസ് ബാധ ഏറ്റവരുടെ എണ്ണം 2744 ആയി. ഹുബൈയില്‍ മാത്രം 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസിഡന്‍റ് ഷീ ജിൻപിങ് മുന്നറിയിപ്പ് നൽകി. അതിവേഗമാണ് ചൈനയിൽ കൊറോണാ വൈറസ് പടരുന്നത്. ഷാങ്ഹായ് നഗരത്തിലും കൊറോണാ മരണം റിപ്പോർട്ട് ചെയ്തുകഴിഞ്ഞു.

വൈറസ് വ്യാപനം തടയാൻ കർശന നടപടികളിലേക്ക് അധികൃതർ കടക്കുകയാണ്. രാജ്യത്ത് വ്യാപകമായി യാത്രാ വിലക്ക് പ്രഖ്യാപിക്കുകയാണ്. നിലവിൽ 12 നഗരങ്ങളിലാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതെന്ന് കരുതുന്ന വുഹാൻ നഗരം എതാണ്ട് പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. 50 ലക്ഷത്തിലധികം ആളുകളാണ് ഇവിടെനിന്ന് പലായനം ചെയ്തത്. വുഹാനിലുള്ള ഇന്ത്യക്കാർ നിലവിൽ സുരക്ഷിതരാണെന്നും ആർക്കും അണുബാധ ഏറ്റിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

വുഹാനിലെ യുഎസ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ അമെരിക്ക നാളെ പ്രത്യേക വിമാനത്തിൽ തിരിച്ചുകൊണ്ടുപോകും. എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്ന് പൗരൻമാര്‍ക്ക് അമെരിക്ക നിര്‍ദ്ദേശം നൽകി. വൈറസിന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് വന്യജീവികളുടെ വിൽപ്പന ചൈന നിരോധിച്ചു. അതേസമയം വൈറസ് ഭീതിയെത്തുടർന്ന് സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിലാണ്.


വാർത്തകൾ

Sign up for Newsletter



top