25
February 2020 - 11:50 am IST

Download Our Mobile App

Flash News
Archives

National

air-india

എയർ ഇന്ത്യയുടെ മുഴുവൻ ഓഹരികളും വിൽക്കുന്നു; നടപടികൾക്ക് തുടക്കം

Published:27 January 2020

2018 ൽ 76 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാൽ ആരും താൽപര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടർന്നാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്.

ന്യൂഡൽഹി: എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. കനത്ത സാമ്പത്തിക ബാധ്യതയാണ് കമ്പനിക്കെന്നും സ്വകാര്യവത്കരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും സർക്കാർ പറയുന്നു. 2018 ൽ 76 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാൽ ആരും താൽപര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടർന്നാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്.

ഇത്തവണയും ആരും ഓഹരികൾ വാങ്ങാൻ മുന്നോട്ടുവന്നില്ലെങ്കിൽ എയർ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഓഹരി വിൽപ്പന സംബന്ധിച്ച് എയർ ഇന്ത്യ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. 2020 മാർച്ച് 17 വരെയാണ് താത്പര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി.

കമ്പനിയുടെ 326 കോടി ഡോളർ (ഏകദേശം 23,000 കോടി രൂപ) വരുന്ന കടവും മറ്റ് ബാധ്യതകളും പൂർണമായും ഓഹരി വാങ്ങുന്നവർ ഏറ്റെടുക്കണം. വിദേശ കമ്പനികളാണ് വാങ്ങാൻ താത്പര്യപ്പെടുന്നതെങ്കിലും വിദേശകമ്പനികൾക്ക് പൂർണമായും ഓഹരികൾ വാങ്ങുന്നതിന് നിയന്ത്രണമുണ്ട്. വിദേശ കമ്പനികൾക്ക് ഇന്ത്യൻ പങ്കാളിയുമായി ചേർന്ന് മാത്രമേ എയർ ഇന്ത്യയെ വാങ്ങാൻ സാധിക്കു.


വാർത്തകൾ

Sign up for Newsletter



top