24
February 2020 - 1:21 am IST

Download Our Mobile App

Flash News
Archives

Mollywood

kunchako-boban

ഇത് ചാക്കോച്ചൻ തന്നെയോ ? കണ്ണുതള്ളി യുവതാരങ്ങൾ

Published:27 January 2020

മസിൽ പെരുപ്പിച്ച് നിൽക്കുന്ന തന്‍റെ മേക്കോവർ ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്.

നടൻ കുഞ്ചാക്കോ ബോബന്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രം ആരാധകരിൽ കൗതുകമുണർത്തുകയാണ്. മസിൽ പെരുപ്പിച്ച് നിൽക്കുന്ന തന്‍റെ മേക്കോവർ ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്. തന്‍റെ ശരീരത്തിന്‍റെ ചിത്രങ്ങള്‍ക്കൊപ്പം സിനിമയിലെ വടംവലി ചിത്രീകരണത്തില്‍ പങ്കെടുത്തതിന്‍റെയും അതില്‍നിന്ന് ലഭിച്ച മുറിവുകളുടെയും ചിത്രങ്ങളും ചാക്കോച്ചന്‍ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് രാത്രികളിലായി കഠിനമായ ചിത്രീകരണമായിരുന്നുവെന്നും ചാക്കോച്ചന്‍ പറയുന്നു. പാഷനും കമിറ്റ്മെന്‍റുമുണ്ടെങ്കിൽ നിങ്ങൾക്കും ഉയരങ്ങളിലെത്താം. എനിക്ക് സാധിക്കുമെങ്കിൽ നിങ്ങൾക്കുമാകും എന്നും ചാക്കോച്ചൻ കുറിച്ചിട്ടുണ്ട്.

എന്നാൽ താരത്തിന്‍റെ ചിത്രത്തിന് കമന്‍റുകളുമായി യുവതാരങ്ങളും എത്തിയിട്ടുണ്ട്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായാണ് താരത്തിന്‍റെ പുത്തൻ മേക്കോവർ.

ജോജു ജോര്‍ജ്, നിമിഷ സജയന്‍, യമ, അനില്‍ നെടുമങ്ങാട് എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ ഷാഹി കബീര്‍. ഛായാഗ്രഹണം ഷൈജു ഖാലിദ്. അഞ്ചാം പാതിരയാണ് താരത്തിന്‍റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.


വാർത്തകൾ

Sign up for Newsletter



top