25
February 2020 - 8:38 am IST

Download Our Mobile App

Flash News
Archives

Kerala

km-basheer

മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തു; കെ. എം ബഷീറിനെ സസ്പെൻഡ് ചെയ്ത് മുസ്ലിം ലീഗ്

Published:28 January 2020

ഇ​ട​ത് പ​രി​പാ​ടി​യി​ൽ അ​നു​മ​തി​യി​ല്ലാ​തെ പ​ങ്കെ​ടു​ത്തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബഷീറിനെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ബഷീറിനെ കൂടാതെ നിരവധി ലീഗ് പ്രവർത്തകരും മനുഷ്യ മഹാശൃംഖലയിൽ അണിചേർന്നിരുന്നു. ബഷീറിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ആദ്യം മുസ്ലിം ലീഗ് നേതാക്കളിൽ നിന്നുണ്ടായത്.

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ​നി​യ​മ​ത്തി​നെ​തി​രെ ഇ​ട​തു​മു​ന്ന​ണി സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ല്‍ പങ്കെടുത്ത മു​സ്ലിം ​ലീ​ഗ് നേ​താ​വി​നെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി. ബേ​പ്പൂ​ര്‍ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം ​ബ​ഷീ​റി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. ഇ​ട​ത് പ​രി​പാ​ടി​യി​ൽ അ​നു​മ​തി​യി​ല്ലാ​തെ പ​ങ്കെ​ടു​ത്തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബഷീറിനെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

യു​ഡി​എ​ഫി​നെ​തി​രെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച​തും നേ​തൃ​ത്വ​ത്തെ ചൊ​ടി​പ്പി​ച്ചു. ബഷീറിനെ കൂടാതെ നിരവധി ലീഗ് പ്രവർത്തകരും മനുഷ്യ മഹാശൃംഖലയിൽ അണിചേർന്നിരുന്നു. ബഷീറിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ആദ്യം മുസ്ലിം ലീഗ് നേതാക്കളിൽ നിന്നുണ്ടായത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ആര് നിലപാട് സ്വീകരിച്ചാലും സാധാരണ ജനങ്ങൾ അതിനോട് സഹകരിക്കും എന്നും അത് ചർച്ചയാക്കേണ്ട കാര്യമില്ലെന്നുമാണ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. എന്നാൽ രാജ്യത്ത് കരിനിയമങ്ങൾക്ക് ഇരയാക്കപ്പെടുന്ന ന്യൂനപക്ഷ സമുദായത്തിലെ ഒരംഗവും പൗരനെന്ന നിലയിലുമാണ് താൻ മനുഷ്യ മഹാശൃംഖലയുടെ ഭാഗമായതെന്ന് കെ.എം ബഷീർ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.


വാർത്തകൾ

Sign up for Newsletter



top