03
April 2020 - 9:55 am IST

Download Our Mobile App

Flash News
Archives

Travel

nepal-travel

ദു​ര​ന്ത​ങ്ങ​ൾ ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ത്

Published:02 February 2020

# മി​നി വി​ശ്വ​നാ​ഥ​ൻ

വി​നോ​ദ സ​ഞ്ചാ​ര​ത്തി​നി​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ വാ​യി​ക്കു​മ്പോ​ൾ സ​ങ്ക​ട​ത്തോ​ടൊ​പ്പം ഞെ​ട്ട​ലും അ​നു​ഭ​വ​പ്പെ​ട്ട​ത് ആ​റ് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഞ​ങ്ങ​ളും അ​ങ്ങ​നെ​യൊ​രു യാ​ത്ര​ക്കാ​രാ​യി​രു​ന്നു എ​ന്ന​ത് കൊ​ണ്ടാ​ണ്. ഒ​രു പ​രി​ച​യ​വു​മി​ല്ലാ​ത്ത ഒ​രു നാ​ട്ടി​ൽ അ​പ​ക​ട​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രു​ന്ന​ത് ഭീ​ക​ര​മാ​യ ഒ​ര​വ​സ്ഥ​യാ​ണ്. ഇ​ത്ത​ര​മൊ​രു വാ​ർ​ത്ത​ക്ക് ശേ​ഷം തി​രി​ഞ്ഞ് നോ​ക്കു​മ്പോ​ൾ പ്ര​ത്യേ​കി​ച്ചും.നി​ല​പ്പാ​പ്പാ​ത്തി​ക​ൾ എ​ന്ന പു​സ്ത​കം ര​ചി​ച്ച പ്ര​വാ​സി​യാ​യ എ​ഴു​ത്തു​കാ​രി​ മി​നി വി​ശ്വ​നാ​ഥ​ൻ നേപ്പാളിലൂടെയുള്ള യാത്രാ അനുഭവങ്ങൾ വിവരിക്കുന്നു.

ക​ഴി​ഞ്ഞ പ്ര​ള​യം ഓ​ർ​മ്മ മാ​ത്ര​മാ​യി അ​വ​ശേ​ഷി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ വെ​ക്കേ​ഷ​ൻ പ്ലാ​ൻ ചെ​യ്ത​ത്. നേ​പ്പാ​ളി​ലൂ​ടെ​യാ​വാം നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര എ​ന്ന് തീ​രു​മാ​നി​ച്ച​ത് പെ​ട്ടെ​ന്നാ​യി​രു​ന്നു.  മ​ഴ​ക്കാ​ല​മാ​ണെ​ങ്കി​ലും കാ​ഴ്ച​ക​ൾ കാ​ണാ​ൻ ത​ട​സ്സ​മു​ണ്ടാ​വി​ല്ലെ​ന്ന് കൂ​ടെ ജോ​ലി ചെ​യ്യു​ന്ന നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ൾ ധൈ​ര്യം ത​ന്നു. റെ​യി​ൻ കോ​ട്ടു​ക​ളും കു​ട​യു​മാ​യി ഒ​രു വി​നോ​ദ​യാ​ത്ര​യു​ടെ വൈ​ഭി​ന്ന്യം പ​രീ​ക്ഷി​ക്കാ​മെ​ന്ന് തീ​രു​മാ​നി​ച്ചാ​ണ് ഞ​ങ്ങ​ൾ നേ​പ്പാ​ളി​ലേ​ക്ക് വി​മാ​നം ക​യ​റി​യ​ത്. താ​മ​സി​ക്കാ​നു​ള്ള മു​റി​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്തി​രു​ന്നു.  ര​ണ്ടു ദി​വ​സം ത​മ്മേ​ൽ മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ മൈ​ൽ​സ്റ്റോ​ൺ ഹോ​ട്ട​ലി​ലും അ​ടു​ത്ത ദി​വ​സം ഹി​മാ​ല​യ കാ​ഴ്ച​ക​ൾ കാ​ണാ​നാ​യി നാ​ഗ​ർ​കോ​ട്ടി​ലെ പീ​സ്ഫു​ൾ കോ​ട്ടേ​ജ് എ​ന്ന റി​സോ​ർ​ട്ടി​ലും ആ​യി​രു​ന്നു ബു​ക്കി​ങ്ങ്. 

ആ​ദ്യ​ത്തെ ര​ണ്ടു ദി​വ​സം ചാ​റ്റ​ൽ മ​ഴ​യും ചൂ​ടു ചാ​യ​യു​മാ​യി കാ​ഠ്മ​ണ്ഡു ചു​റ്റി​ക്ക​റ​ങ്ങി. മ​ഴ ഒ​രു ശ​ല്യ​മാ​യ​തേ ഇ​ല്ല ഞ​ങ്ങ​ൾ​ക്ക്. കാ​ഴ്ച​ക​ളാ​ൽ സ​മൃ​ദ്ധ​മാ​യ നേ​പ്പാ​ളി​ന്‍റെ വ​ന്യ ഭം​ഗി​യി​ൽ ഞ​ങ്ങ​ൾ മ​തി​മ​റ​ന്നെ​ങ്കി​ലും ഭൂ​ക​മ്പം ആ ​നാ​ടി​നെ ഏ​ല്പി​ച്ച മു​റി​പ്പാ​ടു​ക​ളു​ടെ കാ​ഴ്ച​ക​ൾ വേ​ദ​നി​പ്പി​ക്കു​ക​യും  ചെ​യ്തി​രു​ന്നു. പ​ക്ഷേ മൂ​ന്നാം ദി​വ​സം വെ​യി​ലി​ല്ലാ​ത്ത മ​ഴ​യോ​ടെ​യാ​ണ് ദി​വ​സം പു​ല​ർ​ന്ന​ത് ത​ന്നെ. ഭ​ക്താ​പ്പൂ​ർ ദ​ർ​ബാ​ർ സ്ക്വ​യ​റി​ലെ കാ​ഴ്ച​ക​ൾ​ക്ക് ശേ​ഷം ഹി​മാ​ല​യ​ൻ വ്യു ​കാ​ണാ​നു​ള്ള ഹി​ൽ​സ്റ്റേ​ഷ​നി​ലേ​ക്കാ​യി​രു​ന്നു അ​ന്ന​ത്തെ യാ​ത്ര തീ​രു​മാ​നി​ച്ച​ത്. മ​ഴ പെ​യ്ത് കൊ​ണ്ടേ​യി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. വ​ഴി​യി​ൽ ഒ​ഴു​കി​യൊ​ലി​ക്കു​ന്ന മ​ഴ​വെ​ള്ള​ക്കാ​ഴ്ച​ക​ൾ   മ​ന​സ്സി​ൽ ആ​ശ​ങ്ക​ക​ളു​ണ​ർ​ത്തി. പ​ക്ഷേ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ്വ​ദേ​ശി ഡ്രൈ​വ​ർ ആ​യ ന​രേ​ഷ് ഇ​തി​വി​ടെ പ​തി​വാ​ണെ​ന്ന് ധൈ​ര്യ​പ്പെ​ടു​ത്തി. 

പ​ക്ഷേ ഞ​ങ്ങ​ളു​ടെ വാ​ഹ​നം കു​ന്നു ക​യ​റു​മ്പോ​ഴേ​ക്ക് ത​ന്നെ  എ​നി​ക്ക് എ​ന്തോ പ​ന്തി​കേ​ട് തോ​ന്നി​ത്തു​ട​ങ്ങി​യി​രു​ന്നു. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ നി​ന്ന് പു​ത്ത​ൻ മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ഴു​ന്ന​ത് എ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഒ​രി​ട​ത്ത് ഞ​ങ്ങ​ളു​ടെ ക​ൺ​മു​ന്നി​ൽ വെ​ച്ച് റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണു. ഇ​തൊ​ക്കെ മ​ഴ​ക്കാ​ല​ത്ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും പേ​ടി​ക്കാ​നൊ​ന്നു​മി​ല്ലെ​ന്നും ന​രേ​ഷ് ധൈ​ര്യം ത​ന്നു. പ​ക്ഷേ എ​ന്‍റെ വ​ശ​ത്ത് നി​ന്ന് താ​ഴേ​ക്കു നോ​ക്കു​മ്പോ​ൾ മ​ണ്ണ് ഇ​ടി​യു​ന്ന കാ​ഴ്ച കാ​ണാ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ കേ​ര​ള​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​ക്കി​യ അ​പ​ക​ട​ങ്ങ​ൾ ഓ​ർ​മ്മ​യു​ള്ള​ത് കൊ​ണ്ട് ഞാ​ൻ പ്രാ​ർ​ത്ഥ​ന​യോ​ടെ നി​ശ​ബ്ദ​യാ​യി. 

ഞ​ങ്ങ​ൾ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ഇ​റ​ങ്ങി​യ ചെ​റി​യ ച​ന്ത സ്ഥ​ലം പോ​ലെ ഉ​ള്ള സ്ഥ​ലം വ​യ​നാ​ട് ഓ​ർ​മ്മി​പ്പി​ച്ചു. മ​ഴ പെ​യ്ത് ദ്ര​വി​ച്ചി​രു​ന്നു ചു​റ്റു​പാ​ടും.അ​വി​ടെ എ​ല്ലാ​വ​രു​ടെ​യും ച​ർ​ച്ച​ക​ൾ കാ​റ്റി​ലും മ​ഴ​യി​ലും പെ​ട്ട് വീ​ടു​ക​ൾ ത​ക​ർ​ന്ന​തും മ​റ്റ് അ​പ​ക​ട​ങ്ങ​ളു​മാ​യി​രു​ന്നു. എ​ന്റെ ഉ​ള്ളി​ൽ ഭ​യം അ​രി​ച്ച് ക​യ​റാ​ൻ തു​ട​ങ്ങി. യാ​ത്ര ഇ​വി​ടെ വെ​ച്ച് മ​തി​യാ​ക്കി തി​രി​ച്ചു പോ​വാ​മെ​ന്ന് എ​ന്ന് ഞാ​ൻ പ​റ​ഞ്ഞെ​ങ്കി​ലും ഏ​താ​യാ​ലും ഇ​ന്ന് രാ​ത്രി റി​സോ​ർ​ട്ടി​ൽ ക​ഴി​ച്ച് കൂ​ട്ടി നാ​ളെ അ​തി​രാ​വി​ലെ പു​റ​പ്പെ​ടാം എ​ന്ന് പി​ന്നീ​ട് തീ​രു​മാ​നി​ച്ചു.

പൊ​ട്ടി​പൊ​ളി​ഞ്ഞ റോ​ഡി​ലൂ​ടെ താ​മ​സം ഏ​ർ​പ്പാ​ടാ​ക്കി​യ റി​സോ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​വി​ടേ​ക്കു ക​യ​റാ​നു​ള്ള പ​ടി​ക്കെ​ട്ടു​ക​ൾ പോ​ലും ഇ​ടി​ഞ്ഞു വീ​ണി​രി​ക്കു​ന്നു. ശ​രി​ക്കും അ​സ്ഥി​ക​ളി​ൽ കൂ​ടെ ഭ​യം അ​രി​ച്ചു ക​യ​റി, അ​വി​ട​ത്തെ അ​വ​സ്ഥ ക​ണ്ടി​ട്ട്. ര​ണ്ടു ദി​വ​സ​മാ​യി ക​ര​ണ്ടി​ല്ല. പ​വ​ർ ബാ​ക്ക് അ​പ്പ് ഇ​ല്ല. ഇ​തൊ​ക്കെ സാ​ധാ​ര​ണ​മാ​ണെ​ന്ന ഭാ​വ​ത്തി​ൽ നി​സ്സം​ഗ​രാ​യി നി​ൽ​ക്കു​ന്ന ജോ​ലി​ക്കാ​ർ.ഗൂ​ഗി​ൾ കാ​ണി​ച്ചു ത​ന്ന ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളു​മാ​യി ഒ​ട്ടും യോ​ജി​ക്കാ​ത്ത അ​ന്ത​രീ​ക്ഷം.

അ​വി​ടെ പെ​ട്ടു കി​ട​ക്കു​ന്ന ചെ​റി​യ കു​ഞ്ഞ് അ​ട​ക്ക​മു​ള്ള ഒ​രു ഫാ​മി​ലി ഉ​ണ്ടാ​യി​രു​ന്നു. അ​വ​ർ​ക്ക് അ​ടു​ത്ത ദി​വ​സം ബ​ഹ​റി​നി​ലേ​ക്ക് തി​രി​ച്ച് പോ​വാ​നു​ള്ള​താ​ണ്. റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ​ക്ക് താ​മ​സ​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​ൽ യാ​തൊ​രു ശ്ര​ദ്ധ​യും ഇ​ല്ലെ​ന്ന് അ​യാ​ൾ ഞ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ന​രേ​ഷ് ഔ​ദാ​ര്യ​പൂ​ർ​വ്വം അ​വ​രെ താ​ഴെ​യെ​ത്തി​ക്കാ​മെ​ന്ന് ഓ​ഫ​ർ ചെ​യ്ത​ത് അ​യാ​ൾ സ്വീ​ക​രി​ച്ചി​ല്ല. 

അ​വി​ടെ അ​ന്ന് രാ​ത്രി താ​മ​സി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ല എ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ഞ​ങ്ങ​ൾ തി​രി​ച്ച് കു​ന്നി​റ​ങ്ങി. റോ​ഡു​ക​ൾ മു​ഴു​വ​ൻ മ​ണ്ണി​ടി​ച്ചി​ൽ കാ​ര​ണം വ​ഴി തി​രി​ച്ച് വി​ട്ടി​രു​ന്നു. മി​ലി​ട്ട​റി അ​ടി​യ​ന്തി​ര സ​ഹാ​യ​വു​മാ​യി അ​പ്പോ​ഴേ​ക്കും റോ​ഡു​ക​ൾ ക്ലി​യ​ർ ചെ​യ്ത് തു​ട​ങ്ങി​യി​രു​ന്നു. അ​തി സാ​ഹ​സി​ക​മാ​യി ത​ന്നെ ഞ​ങ്ങ​ൾ താ​ഴ് വാ​ര​ത്തി​ലെ​ത്തി. എ​ന്‍റെ ഭ​യ​പ്പാ​ട് ക​ണ്ട് ത​മാ​ശ​ക​ൾ പ​റ​ഞ്ഞ് എ​ന്നെ ക​ളി​യാ​ക്കി​യ​വ​രും താ​ഴെ എ​ത്തു​മ്പോ​ഴേ​ക്ക് നി​ശ​ബ്ദ​രാ​യി​രു​ന്നു. ടൗ​ണി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​ള​യാ​ക്ര​മ​ണ​ത്തി​ന്റെ ഭീ​ക​ര​ത​യും വി​മാ​ന​ങ്ങ​ൾ ക്യാ​ൻ​സ​ലാ​ക്കി​യ​തു​മാ​യ വി​വ​രം അ​റി​യു​ന്ന​ത്. ഒ​രു വി​മാ​നം റ​ൺ​വേ​യി​ൽ തെ​ന്നി​പ്പോ​യ​തു കാ​ര​ണം എ​യ​ർ​പോ​ർ​ട്ട്  അ​ട​ച്ചു. സീ​സ​ൺ അ​ല്ലാ​ഞ്ഞി​ട്ടു പോ​ലും ഹോ​ട്ട​ലു​ക​ൾ നി​റ​ഞ്ഞ​തി​നു കാ​ര​ണ​വും അ​താ​യി​രു​ന്നു.

മ​നു​ഷ്യ​നി​ലെ ന​ന്മ തി​രി​ച്ച​റി​യാ​നു​മൊ​രു അ​വ​സ​ര​വു​മാ​യി അ​ത്. ന​രേ​ഷ് ധൈ​ര്യം ത​ന്ന് സ​മാ​ധാ​നി​പ്പി​ച്ചു . ഞ​ങ്ങ​ൾ ദു​ബാ​യി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് പോ​വു​ന്ന വ​ഴി​യാ​യ​തി​നാ​ൽ ല​ഗേ​ജു​ക​ളും ധാ​രാ​ള​മു​ണ്ടാ​യി​രു​ന്നു. ഒ​രു പാ​ട് അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​രു മീ​ഡി​യം റേ​ഞ്ച് ഹോ​ട്ട​ലി​ൽ റൂം ​കി​ട്ടി. പ​ക്ഷേ ര​ണ്ട് പ്ര​ശ്ന​ങ്ങ​ൾ, ലി​ഫ്റ്റും, എ.​സി​യും ഇ​ല്ല. എ.​സി അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത കാ​ലാ​വ​സ്ഥ​യാ​ണ്. പ​ക്ഷേ ലി​ഫ്റ്റി​ല്ലാ​തെ ല​ഗേ​ജ് എ​ങ്ങി​നെ മു​ക​ളി​ലെ​ത്തി​ക്കും ? സ​മ്മാ​നം കൊ​ടു​ക്കാ​നാ​യി വാ​ങ്ങി​യ സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ അ​ട​ക്ക​മു​ണ്ട് ല​ഗേ​ജി​ൽ . രാ​ത്രി വൈ​കി​യ​തി​നാ​ൽ അ​ധി​കം ആ​ലോ​ചി​ക്കാ​തെ ഞ​ങ്ങ​ൾ ബാ​ഗു​ക​ൾ ന​രേ​ഷി​ന്‍റെ വ​ണ്ടി​യി​ൽ വെ​ച്ചു; അ​യാ​ളു​ടെ താ​മ​സ സ്ഥ​ലം ഇ​തി​ന​ടു​ത്താ​ണെ​ന്നും സാ​ധ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി​രി​ക്കും എ​ന്ന് അ​യാ​ൾ പ​റ​ഞ്ഞ​ത് വി​ശ്വ​സി​ക്കാ​തെ മ​റ്റു വ​ഴി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഞ​ങ്ങ​ളു​ടെ മു​റി​ക​ൾ പ​രി​ശോ​ധി​ച്ച് സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടേ ന​രേ​ഷ് പോ​യു​മു​ള്ളൂ. രാ​ത്രി ക​ഴി​ച്ച് കൂ​ട്ടി​യ​ത് എ​ങ്ങി​നെ​യെ​ന്ന​റി​യി​ല്ല. പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഷെ​ഡ്യു​ളു​ക​ളി​ൽ മാ​റ്റം വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും എ​യ​ർ​പോ​ർ​ട്ട് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

രാ​വി​ലെ ഏ​ഴ് മ​ണി​യാ​വു​മ്പോ​ഴേ​ക്കും ന​രേ​ഷ് എ​ത്തി ഞ​ങ്ങ​ളെ സ​മാ​ധാ​നി​പ്പി​ച്ചു. അ​യാ​ള​ല്ലാ​യി​രു​ന്നു ഡ്രൈ​വ​ർ എ​ങ്കി​ൽ  ഞ​ങ്ങ​ളു​ടെ അ​വ​സ്ഥ അ​തി ഭീ​ക​ര​മാ​വു​മാ​യി​രു​ന്നു. ഞ​ങ്ങ​ളെ ഒ​ട്ടും പ​രി​ഭ്രാ​ന്ത​രാ​ക്കാ​തെ ആ ​സ്ഥി​തി​വി​ശേ​ഷം അ​യാ​ൾ ഭം​ഗി​യാ​യി കൈ​കാ​ര്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ഭാ​ഗ്യ​ത്തി​ന് ഫ്ലൈ​റ്റ് ആ​റ് മ​ണി​ക്കൂ​ർ താ​മ​സി​ച്ചാ​ണെ​ങ്കി​ലും ഞ​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​യി നാ​ട്ടി​ലെ​ത്തി. അ​പ്ര​തീ​ക്ഷി​ത​മാ​യ പ്ര​ള​യാ​നു​ഭ​വ​ങ്ങ​ളു​ടെ ഓ​ർ​മ്മ​ക​ൾ എ​ഴു​ത​ണ​മെ​ന്ന് ഓ​ർ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് ഈ ​അ​പ​ക​ട വാ​ർ​ത്ത ഒ​രു സ​ങ്ക​ട​മാ​യി മാ​റി​യ​ത്. നേ​പ്പാ​ൾ യാ​ത്ര​യി​ൽ ഞ​ങ്ങ​ളും പ​ഠി​ച്ച കാ​ര്യം ക​സ്റ്റ​മ​റു​ടെ സു​ര​ക്ഷി​ത​ത്വ​ത്തെ​ക്കു​റി​ച്ച് അ​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ​ക്ക് വ​ലി​യ ആ​ശ​ങ്ക​ക​ൾ ഒ​ന്നും ഇ​ല്ലെ​ന്ന് ത​ന്നെ​യാ​ണ്. nദു​ര​ന്ത​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​ണെ​ങ്കി​ലും ന​മ്മ​ൾ ആ​വു​ന്ന പോ​ലെ​യൊ​ക്കെ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തേ പ​റ്റൂ.. യാ​ത്ര​ക​ളി​ൽ ഒ​രു പാ​ഠ​മാ​യി ഈ ​അ​നു​ഭ​വം എ​ന്നും മ​ന​സ്സി​ലു​ണ്ടാ​വും.


വാർത്തകൾ

Sign up for Newsletter



top