23
February 2020 - 9:59 am IST

Download Our Mobile App

Flash News
Archives

Football

kbfc-vs-chennayin-fc

ബ്ലാസ്റ്റേഴ്സിനു വീണ്ടും കമ്മി ബജറ്റ് ; കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സ്വ​ന്തം മൈ​താ​ന​ത്തു തോ​റ്റു​തൊ​പ്പി​യി​ട്ടു

Published:01 February 2020

കേ​ര​ള ക്ല​ബ്ബി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം തോ​ൽ​വി.  ഈ ​സീ​സ​ണി​ല്‍ ഏ​റ്റ​വും ഗോ​ളു​ക​ള്‍ പി​റ​ന്ന മ​ത്സ​ര​ത്തി​ല്‍ മൂ​ന്നി​നെ​തി​രെ ആ​റ് ഗോ​ളു​ക​ള്‍ക്കാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ത​ക​ര്‍ന്ന​ടി​ഞ്ഞ​ത്. ഒ​ഗ്‌​ബെ​ച്ചെ​യു​ടെ ഹാ​ട്രി​ക് മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ന് ആ​ശ്വ​സി​ക്കാ​നു​ള്ള​ത്

കൊ​ച്ചി: ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം തോ​ല്‍വി. ക​ഴി​ഞ്ഞ ര​ണ്ട് എ​വേ മ​ത്സ​ര​ങ്ങ​ളി​ലും തോ​റ്റ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സ്വ​ന്തം മൈ​താ​ന​ത്തു തോ​റ്റു​തൊ​പ്പി​യി​ട്ടു. കേ​ര​ള ക്ല​ബ്ബി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം തോ​ൽ​വി.  ഈ ​സീ​സ​ണി​ല്‍ ഏ​റ്റ​വും ഗോ​ളു​ക​ള്‍ പി​റ​ന്ന മ​ത്സ​ര​ത്തി​ല്‍ മൂ​ന്നി​നെ​തി​രെ ആ​റ് ഗോ​ളു​ക​ള്‍ക്കാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ത​ക​ര്‍ന്ന​ടി​ഞ്ഞ​ത്. ഒ​ഗ്‌​ബെ​ച്ചെ​യു​ടെ ഹാ​ട്രി​ക് മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ന് ആ​ശ്വ​സി​ക്കാ​നു​ള്ള​ത്. ഈ ​സീ​സ​ണി​ല്‍ ആ​ദ്യ ഹാ​ട്രി​ക്കാ​ണ്  ഇ​ന്ന​ലെ ഒ​ഗ്‌​ബെ​ച്ചെ​യു​ടെ ബൂ​ട്ടി​ല്‍നി​ന്ന് പി​റ​ന്ന​ത്. മ​ത്സ​ര​ത്തി​ല്‍ ആ​കെ പി​റ​ന്ന​ത് 9 ഗോ​ളു​ക​ള്‍. ഗോ​ളി ര​ഹ്‌​നേ​ഷി​ന്‍റെ നാ​ണ​ക്കേ​ടി​ന്‍റെ അ​ധ്യാ​യ​വും പ്ര​തി​രോ​ധം പൊ​ളി​ഞ്ഞ​തു​മാ​ണ് ടീ​മി​ന്‍റെ തോ​ല്‍വി​ക്ക് മു​ഖ്യ​കാ​ര​ണം.

ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​ക്ക് വേ​ണ്ടി ക്രി​വെ​ല്ലേ​റോ​യും വാ​ല്‍സ്‌​കി​സും ലാ​ല്‍ലി​യ​ന്‍സു​ല ചാ​ങ്‌​തെ​യും ര​ണ്ട് ഗോ​ളു​ക​ള്‍ വീ​തം നേ​ടി. ആ​ദ്യ​പ​കു​തി​യി​യു​ടെ അ​വ​സാ​ന ആ​റ് മി​നി​റ്റി​നി​ടെ വ​ഴ​ങ്ങി​യ മൂ​ന്ന് ഗോ​ളു​ക​ളാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ വി​ധി​യെ​ഴു​തി​യ​ത്. ഈ ​പ​രാ​ജ​യ​ത്തോ​ടെ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ പ്ലേ ​ഓ​ഫ് സാ​ധ്യ​ത​യും അ​സ്ത​മി​ച്ചു. ജ​യ​ത്തോ​ടെ 14 ക​ളി​ക​ളി​ല്‍ നി​ന്ന് 21 പോ​യി​ന്‍റു​മാ​യി ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍ന്നു. ബ്ലാ​സ്‌​റ്റേ​ഴ്‌​സ് 15 ക​ളി​ക​ളി​ല്‍ നി​ന്നും 14 പോ​യി​ന്‍റു​മാ​യി എ​ട്ടാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. ഇ​നി​യു​ള്ള മൂ​ന്ന് ക​ളി​ക​ളും ജ​യി​ച്ചാ​ലും ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് 23 പോ​യി​ന്‍റ് മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ഇ​റ​ങ്ങി​യ ഇ​ല​വ​നി​ല്‍ ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ഇ​ന്ന​ലെ കൊ​ച്ചി​യി​ലെ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. വ്‌​ളാ​റ്റ്‌​കോ ഡ്രോ​ബ​റോ​വ്,  മു​ഹ​മ്മ​ദ് നി​ങ് എ​ന്നി​വ​ര്‍ക്ക് പ​ക​രം സു​വ​ര്‍ലൂ​ണും ജീ​ക്‌​സ​ണ്‍ സി​ങും എ​ത്തി. മു​ന്‍ മ​ത്സ​ര​ങ്ങ​ളി​ലെ​ന്ന​പോ​ലെ 4-4-2 ശൈ​ലി​യി​ലാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ചെ​ന്നൈ​യി​ന്‍ 4-2-3-1 ശൈ​ലി​യി​ലും.

പ​ന്ത​ട​ക്ക​ത്തി​ലും അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​ലും ബ്ലാ​സ്‌​റ്റേ​ഴ്‌​സ് മു​ന്നി​ട്ടു​നി​ന്നെ​ങ്കി​ലും മു​ന്നേ​റ്റ​ങ്ങ​ള്‍ക്ക് മൂ​ര്‍ച്ച കു​റ​വാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ല്‍ മെ​സ്സി ബൗ​ളി​യും ഒ​ഗ്‌​ബെ​ച്ചെ​യും ചി​ല ന​ല്ല മു​ന്നേ​റ്റ​ങ്ങ​ള്‍ ന​ട​ത്തി ചെ​ന്നൈ​യി​ന്‍ പ്ര​തി​രോ​ധ​ത്തി​ലെ പൊ​ളി​ച്ചെ​ങ്കി​ലും ഗോ​ളി വി​ശാ​ല്‍ കെ​യ്ത്തി​നെ കീ​ഴ​ട​ക്കാ​നു​ള്ള ക​രു​ത്ത് ഷോ​ട്ടു​ക​ള്‍ക്കു​ണ്ടാ​യി​ല്ല. തു​ട​ക്ക​ത്തി​ല്‍ ചെ​ന്നൈ​യി​ന്‍ മു​ന്നേ​റ്റ​ങ്ങ​ള്‍ക്കും കൃ​ത്യ​ത​യി​ല്ലാ​യി​രു​ന്നു.  11-ാം മി​നി​റ്റി​ല്‍ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ലീ​ഡ് നേ​ടി​യെ​ന്ന് തോ​ന്നി​ച്ചെ​ങ്കി​ലും വ​ല​കു​ലു​ങ്ങി​യി​ല്ല. സു​വ​ര്‍ലോ​ണ്‍ ബോ​ക്‌​സി​ന് തൊ​ട്ടു​പു​റ​ത്തു​നി​ന്ന് പ​റ​ത്തി​യ ലോ​ബ് നെ​റ്റി​ന് മു​ക​ളി​ലാ​ണ് പ​തി​ച്ച​ത്. 

പ​തി​യെ താ​ളം വീ​ണ്ടെ​ടു​ത്ത ചെ​ന്നൈ​യി​ന്‍ മി​ക​ച്ച ആ​ക്ര​മ​ണ​ങ്ങ​ള്‍ മെ​ന​ഞ്ഞു തു​ട​ങ്ങി​യ​തോ​ടെ ക​ളി​ക്ക് വേ​ഗം കൂ​ടി. എ​ന്നാ​ല്‍ ക​ളി​യു​ടെ ഗ​തി​ക്കെ​തി​രാ​യി 39-ാം മി​നി​റ്റി​ല്‍ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് വ​ല കു​ലു​ങ്ങി. ടി.​പി. ര​ഹ്‌​നേ​ഴ്‌​സി​ന്‍റെ പൊ​റു​ക്കാ​നാ​വാ​ത്ത പി​ഴ​വി​ല്‍ നി​ന്നാ​യി​രു​ന്നു ഗോ​ള്‍. ത​നി​ക്ക് കി​ട്ടി​യ ബാ​ക്ക് പാ​സ് ക്ലി​യ​ര്‍ ചെ​യ്ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് പ​ക​രം ത​ട്ടി​യി​ട്ടു​കൊ​ടു​ത്ത​ത് റാ​ഫേ​ല്‍ ഷൂ​ള​ര്‍ ക്രി​വെ​ല്ലാ​റോ​യു​ടെ കാ​ലു​ക​ളി​ലേ​ക്ക്. പ​ന്ത് കി​ട്ടി​യ ഈ ​ഇ​റ്റ​ലി​ക്കാ​ര​ന്‍ തൊ​ടു​ത്ത ഷോ​ട്ടി​ന് ര​ഹ്‌​നേ​ഷ്‌​സി​ന് മ​റു​പ​ടി​യു​ണ്ടാ​യി​ല്ല (1-0). ലീ​ഡ് വ​ഴ​ങ്ങി​യ​തോ​ടെ പ്ര​തി​രോ​ധം മ​റ​ന്ന് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ആ​ക്ര​മ​ണം ക​ന​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു.

ഇ​തി​ന് ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ന്‍പ് ര​ണ്ടു ത​വ​ണ കൂ​ടി വി​ല കൊ​ടു​ക്കേ​ണ്ടി​വ​ന്നു. 45-ാം മി​നി​റ്റി​ലും പ​രി​ക്ക് സ​മ​യ​ത്തു​മാ​യി​രു​ന്നു ഗോ​ളു​ക​ള്‍. ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ എ​ല്ലാ താ​ര​ങ്ങ​ളൂം മൈ​താ​ന​മ​ധ്യ​ത്ത് നി​ല്‍ക്കേ സ്വ​ന്തം പ​കു​തി​യി​ല്‍ നി​ന്ന് നീ​ട്ടി​ക്കി​ട്ടി​യ പ​ന്ത് കാ​ലു​ക​ളി​ല്‍ കൊ​രു​ത്ത് റാ​ഫേ​ല്‍ മു​ന്നോ​ട്ട് കു​തി​ച്ച​ശേ​ഷം ഒ​പ്പം ഓ​ടി​ക്ക​യ​റി​യ നെ​രു​ജി​സ് വ്‌​ളാ​സ്‌​കി​സ് തൊ​ടു​ത്ത ഷോ​ട്ട് ര​ഹ്‌​നേ​ഷ്‌​സി​ന് ഒ​രു അ​വ​സ​ര​വും ന​ല്‍കാ​തെ വ​ല​യി​ലെ​ത്തി. തൊ​ട്ടു​പി​ന്നാ​ലെ മൂ​ന്നാം ഗോ​ളും പി​റ​ന്നു. അ​നി​രു​ദ്ധ് ഥാ​പ്പ​യു​ടെ പാ​സി​ല്‍ നി​ന്ന് റാ​ഫേ​ല്‍ ക്രി​വെ​ല്ലാ​റോ ത​ന്‍റെ ര​ണ്ടാ​മ​ത്തെ​യും ടീ​മി​ന്‍റെ മൂ​ന്നാം ഗോ​ളും ക​ണ്ടെ​ത്തി​യ​ത്. 

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ ഒ​ഗ്‌​ബെ​ച്ചെ​യി​ലൂ​ടെ ആ​തി​ഥേ​യ​ര്‍ ഒ​രു ഗോ​ള്‍ മ​ട​ക്കി. ജെ​സ്സെ​ല്‍ ക​ര്‍നെ​യ്‌​റോു​ടെ പാ​സി​ല്‍ നി​ന്നാ​യി​രു​ന്നു നാ​യ​ക​ന്‍റെ ഗോ​ള്‍. ഒ​രു ഗോ​ള്‍ മ​ട​ക്കി​യ​തി​ന്‍റെ ആ​ഹ്ലാ​ദം ഏ​റെ നീ​ണ്ടു​നി​ന്നി​ല്ല. 59-ാം മി​നി​റ്റി​ല്‍ പ്ര​തി​രോ​ധ​പ്പി​ഴ​വ് മു​ത​ലെ​ടു​ത്ത് ലാ​ല്‍ലി​യ​ന്‍സു​ല ചാ​ങ്‌​തെ സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി ല​ക്ഷ്യം ക​ണ്ടു. പ്ര​തി​രോ​ധം മ​റ​ന്ന​തി​നു​ള്ള തി​രി​ച്ചി​ട​യാ​യി​രു​ന്നു ഈ ​ഗോ​ള്‍ (4-1). 

തു​ട​ര്‍ന്നും ഗോ​ള്‍ മ​ട​ക്കാ​ന്‍ കി​ണ​ഞ്ഞു ശ്ര​മി​ക്കു​ന്ന ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നെ​യാ​ണ് ക​ള​ത്തി​ല്‍ ക​ണ്ട​ത്. 65-ാം മി​നി​റ്റി​ല്‍ ഒ​ഗ്‌​ബെ​ച്ചെ ഒ​രു ഗോ​ള്‍ കൂ​ടി മ​ട​ക്കി. ബോ​ക്‌​സി​ന് തൊ​ട്ടു​പു​റ​ത്തു​നി​ന്ന് നാ​യ​ക​ന്‍ തൊ​ടു​ത്ത ഷോ​ട്ട് മു​ഴു​നീ​ളെ പ​റ​ന്ന ചെ​ന്നൈ​യി​ന്‍ ഗോ​ളി​യെ മ​റി​ക​ട​ന്ന് വ​ല​യി​ല്‍ (4-2). 76-ാം മി​നി​റ്റി​ല്‍ ഒ​ഗ്‌​ബെ​ച്ചെ​യി​ലൂ​ടെ ഒ​രു ഗോ​ള്‍ കൂ​ടി മ​ട​ക്കി​യെ​ങ്കി​ലും നാ​ല് മി​നി​റ്റി​നു​ശേ​ഷം ലാ​ല്‍ലി​യ​ന്‍സു​ല ചെ​ന്നൈ​യി​നാ​യി വീ​ണ്ടും ല​ക്ഷ്യം. ക​ണ്ടു. പി​ന്നീ​ട് ഇഞ്ചുറി സ​മ​യ​ത്ത് വാ​ല്‍സ്‌​കി​സ് ത​ന്‍റെ ര​ണ്ടാം ഗോ​ളും ടീ​മി​ന്‍റെ ആ​റാം ഗോ​ളും നേ​ടി​യ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ കൊ​മ്പ​ന്മാ​ര്‍ കൊ​മ്പൊ​ടി​ഞ്ഞ് വീ​ണു. 7ന് ​ന​ട​ക്കു​ന്ന എ​വേ മ​ത്സ​ര​ത്തി​ല്‍ നോ​ര്‍ത്ത് ഈ​സ്റ്റാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ എ​തി​രാ​ളി​ക​ള്‍.
 


വാർത്തകൾ

Sign up for Newsletter



top