23
February 2020 - 10:28 am IST

Download Our Mobile App

Flash News
Archives

Other news

novac-djokovic-ustralian-open

ഓസ്ട്രേലിയ‌ൻ ഓപ്പണിൽ ജോക്കോവിച്ചിന് എട്ടാമിടം

Published:02 February 2020

അ​ഞ്ച് സെ​റ്റ് അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ 4-6, 6-4, 6-2, 3-6, 4-6 എ​ന്ന സ്‌​കോ​റി​നാ​ണ് ജോ​ക്കോ​വി​ച്ച് ജ​യി​ച്ചു​ക​യ​റി​യ​ത്. ഇ​തോ​ടെ താ​ര​ത്തി​ന്‍റെ ഗ്രാ​ൻ​സ്‌​ലാം കി​രീ​ട​ങ്ങ​ളു​ടെ എ​ണ്ണം 17 ആ​യി. ക​രു​ത്തി​ന്‍റെ​യും സൗ​ന്ദ​ര്യ​ത്തി​ന്‍റെ​യും സ്ഥി​ര​ത​യും പോ​രാ​ട്ടം പു​റ​ത്തെ​ടു​ത്ത ജോ​ക്കോ​വി​ച്ചി​നോ​ട് ക​രു​ത്തു​റ്റ പോ​രാ​ട്ടം കാ​ഴ്ച​വ​യ്ക്കാ​നാ​യി എ​ന്ന​തി​ൽ തീ​മി​ന് ആ​ശ്വ​സി​ക്കാം

മെ​ല്‍ബ​ണ്‍: ഇ​ല്ല, തീ​മി​ന് ജോ​ക്കോ​വി​ച്ചി​നു മു​ന്നി​ൽ തീ​യാ​കാ​നാ​യി​ല്ല, എ​ന്നാ​ൽ, വെ​ല്ലു​വി​ളി​ക്ക​രാ​നാ​യി. ഓ​സ്ട്രി​യ​ൻ താ​രം ഡൊ​മി​നി​ക് തീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ലോ​ക ര​ണ്ടാം ന​മ്പ​ർ താ​രം സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന് എ​ട്ടാം ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ കി​രീ​ടം. അ​ഞ്ച് സെ​റ്റ് അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ 4-6, 6-4, 6-2, 3-6, 4-6 എ​ന്ന സ്‌​കോ​റി​നാ​ണ് ജോ​ക്കോ​വി​ച്ച് ജ​യി​ച്ചു​ക​യ​റി​യ​ത്. ഇ​തോ​ടെ താ​ര​ത്തി​ന്‍റെ ഗ്രാ​ൻ​സ്‌​ലാം കി​രീ​ട​ങ്ങ​ളു​ടെ എ​ണ്ണം 17 ആ​യി. ക​രു​ത്തി​ന്‍റെ​യും സൗ​ന്ദ​ര്യ​ത്തി​ന്‍റെ​യും സ്ഥി​ര​ത​യും പോ​രാ​ട്ടം പു​റ​ത്തെ​ടു​ത്ത ജോ​ക്കോ​വി​ച്ചി​നോ​ട് ക​രു​ത്തു​റ്റ പോ​രാ​ട്ടം കാ​ഴ്ച​വ​യ്ക്കാ​നാ​യി എ​ന്ന​തി​ൽ തീ​മി​ന് ആ​ശ്വ​സി​ക്കാം. 

ഒ​രു​ഫ്ര​ഞ്ച് ഓ​പ്പ​ണും അ​ഞ്ച് വിം​ബി​ള്‍ഡ​ണും മൂ​ന്ന് യു ​എ​സ് ഓ​പ്പ​ണും 32കാ​ര​നാ​യ ജോ​ക്കോ​വി​ച്ചി​ന്‍റെ അ​ക്കൗ​ണ്ടി​ലു​ണ്ട്. ഇ​തോ​ടെ കൂ​ടു​ത​ൽ ഗ്രാ​ൻ​സ്‌​ലാം കി​രീ​ടം നേ​ടി​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ജോ​ക്കോ​വി​ച്ചി​ന് ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള സ്പെ​യി​നി​ന്‍റെ ലോ​ക ഒ​ന്നാം ന​മ്പ​ർ റ​ഫേ​ൽ ന​ദാ​ലു​മാ​യു​ള്ള വ്യ​ത്യാ​സം ര​ണ്ടാ​ക്കി കു​റ​യ്ക്കാ​നു​മാ​യി. ന​ദാ​ലി​ന് 19 ഗ്രാ​ൻ​സ്‌​ലാ​മു​ക​ളു​ണ്ട്. 20 ഗ്രാ​ൻ​സ്‌​ലാ​മു​ക​ളു​ള്ള സ്വി​സ് താ​രം റോ​ജ​ർ ഫെ​ഡ​റ​റാ​ണ് മു​ന്നി​ൽ. 26കാ​ര​നാ​യ തീ​മി​ന്‍റെ ആ​ദ്യ ഗ്രാ​ന്‍സ്‌​ലാം കി​രീ​ട​ത്തി​നാ​ണ് മെ​ല്‍ബ​ണി​ല്‍ ജോ​ക്കോ​വി​ച്ച് വി​ല​ങ്ങു​ത​ടി​യാ​യ​ത്. 2018, 2019 വ​ര്‍ഷ​ങ്ങ​ളി​ല്‍ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ലും തീം ​പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഫ്രാ​ഞ്ച് ഓ​പ്പ​ണി​ൽ സെ​മി​യി​ൽ ജോ​ക്കോ​വി​ച്ചി​നെ തീം ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. 

റോ​ഡ് ലെ​വ​ര്‍ അ​റീ​ന​യി​ല്‍ ആ​ദ്യ സെ​റ്റ് ജോ​ക്കോ​വി​ച്ചി​നാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ടു​ത്ത ര​ണ്ട് സെ​റ്റി​ലും മ​നോ​ഹ​ര​മാ​യി തി​രി​ച്ചു​വ​ന്ന തീം ​ജോ​ക്കോ​യെ അ​മ്പ​ര​പ്പി​ച്ചു. ര​ണ്ടും മൂ​ന്നും സെ​റ്റ് തീ​മി​ന്. എ​ന്നാ​ല്‍ നി​ര്‍ണാ​യ​ക നാ​ലാം സെ​റ്റി​ല്‍ ജോ​ക്കോ തി​രി​ച്ച​ടി​ച്ചു. മ​ത്സ​രം അ​വ​സാ​ന സെ​റ്റി​ലേ​ക്ക്. എ​ന്നാ​ല്‍ തീ​മി​ന്‍റെ സ​ര്‍വീ​സ് ബ്രേ​ക്ക് ചെ​യ്ത് നി​ല​വി​ലെ ചാം​പ്യ​ന്‍ സെ​റ്റ് കി​രീ​ടം സ്വ​ന്ത​മാ​ക്കി. ദീ​ർ​ഘ​മേ​റി​യ റാ​ലി​ക​ളി​ൽ ജോ​ക്കോ​വി​ച്ചി​ന് പ​രി​ച​യ​സ​മ്പ​ന്ന​ത തു​ണ​യാ​യി.  ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് ഡൊ​മി​നി​ക് തീം ​ഗ്രാ​ൻ​സ്‌​ലാം ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ൽ തോ​ൽ​ക്കു​ന്ന​ത്. 2018,19 വ​ർ​ഷ​ങ്ങ​ളി​ൽ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ ന​ദാ​ലി​നോ​ടു തോ​റ്റി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top