07
July 2020 - 5:27 pm IST

Download Our Mobile App

Flash News
Archives

Market

banana-leaf

പ്ലാ​സ്‌​റ്റി​ക്‌ ഇല്ലല്ലോ, ഇപ്പോൾ ഇലയ്ക്കാണ് വില

Published:02 February 2020

ന​ഗ​ര​ത്തി​ലേ​ക്കു​ള്ള ബ​സു​ക​ളി​ൽ മ​ല​യോ​ര​ത്തു​നി​ന്നു​ള്ള വാ​ഴ​യി​ല​ക്കെ​ട്ടു​ക​ൾ.  പ്ലാ​സ്‌​റ്റി​ക്‌ നി​രോ​ധ​ന​മാ​ണ്‌ നാ​ട​ൻ വാ​ഴ​യി​ല​യു​ടെ ആ​വ​ശ്യം വ​ർ​ധി​പ്പി​ച്ച​ത്‌. ഇ​തോ​ടെ ഇ​ല വെ​ട്ടി വി​ൽ​ക്കു​ന്ന​വ​രു​ടെ ജീ​വി​തം ത​ളി​ർ​ത്തു​തു​ട​ങ്ങി.

കാ​സ​ർ​കോ​ട്‌: തോ​ട്ടി​യും ക​ത്തി​യു​മാ​യി ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക്‌ എ​ത്തു​ന്ന ഇ​ല​വെ​ട്ടു​കാ​രു​ടെ എ​ണ്ണം കൂ​ടി. ഇ​ട​ക്കാ​ല​ത്ത്‌ ഇ​ല്ലാ​താ​യ ഒ​രു കാ​ഴ്‌​ച​യും ഇ​പ്പോ​ഴു​ണ്ട്‌. ന​ഗ​ര​ത്തി​ലേ​ക്കു​ള്ള ബ​സു​ക​ളി​ൽ മ​ല​യോ​ര​ത്തു​നി​ന്നു​ള്ള വാ​ഴ​യി​ല​ക്കെ​ട്ടു​ക​ൾ.  പ്ലാ​സ്‌​റ്റി​ക്‌ നി​രോ​ധ​ന​മാ​ണ്‌ നാ​ട​ൻ വാ​ഴ​യി​ല​യു​ടെ ആ​വ​ശ്യം വ​ർ​ധി​പ്പി​ച്ച​ത്‌. ഇ​തോ​ടെ ഇ​ല വെ​ട്ടി വി​ൽ​ക്കു​ന്ന​വ​രു​ടെ ജീ​വി​തം ത​ളി​ർ​ത്തു​തു​ട​ങ്ങി. ഹോ​ട്ട​ലു​ക​ളി​ൽ പ​ല​ഹാ​ര​ങ്ങ​ളും ചോ​റും പൊ​തി​ഞ്ഞു ന​ൽ​കാ​നാ​ണ്‌ പ്ര​ധാ​ന​മാ​യും ഇ​ല കൊ​ണ്ടു​പോ​കു​ന്ന​ത്‌. ആ​വ​ശ്യം കൂ​ടി​യ​തോ​ടെ ഇ​ല​യു​ടെ വി​ല​യും കൂ​ടി. 

 ഫോ​യി​ൽ പേ​പ്പ​റി​ൽ എ​ണ്ണ​പ്പ​ല​ഹാ​ര​ങ്ങ​ൾ പൊ​തി​ഞ്ഞു വാ​ങ്ങു​ന്ന​ത്‌ ആ​ളു​ക​ൾ​ക്ക്‌ ഇ​ഷ്ട​മ​ല്ല. ഇ​വ​യു​ടെ ക​ച്ച​വ​ടം കു​റ​ഞ്ഞ​തോ​ടെ​യാ​ണ്‌ ഇ​ല​യി​ൽ പൊ​തി​ഞ്ഞു ന​ൽ​കു​ക​യെ​ന്ന പ​ഴ​യ​രീ​തി​യി​ലേ​ക്ക്‌ ഹോ​ട്ട​ലു​കാ​ർ മ​ട​ങ്ങി​യ​ത്‌.  പ്ലാ​സ്‌​റ്റി​ക്‌ നി​രോ​ധ​നം വ​രും വ​രെ തുഛ​വി​ല​യ്‌​ക്ക്‌ ഇ​ല ല​ഭി​ക്കു​മാ​യി​രു​ന്നു. ഒ​രു കൊ​ടി​യി​ല കേ​വ​ലം ഒ​രു​രൂ​പ​യ്‌​ക്ക്‌. ഇ​പ്പോ​ൾ ഒ​ന്നി​ന്‌ മൂ​ന്നു​രൂ​പ​യാ​ണ്‌. ഇ​ല എ​ത്തി​ക്കു​ന്ന​വ​ർ​ക്ക്‌ 1.80 ല​ഭി​ക്കും. ക​ഷ​ണം ഇ​ല​യ്‌​ക്ക്‌ വി​ല കു​റ​വാ​ണ്‌.
നാ​ട്ടു​മ്പു​റ​ങ്ങ​ളി​ൽ തോ​ട്ട​ങ്ങ​ൾ മൊ​ത്ത​ത്തി​ലെ​ടു​ത്താ​ണ്‌ ഇ​ല ശേ​ഖ​രി​ക്കു​ന്ന​ത്‌. നേ​ന്ത്ര​ൻ, പൂ​വ​ൻ എ​ന്നീ വാ​ഴ​ക​ളു​ടെ ഇ​ല ഉ​പ​യോ​ഗി​ക്കാ​റി​ല്ല. ഞാ​ലി​പ്പൂ​വ​ന്‍റെ ഇ​ല​യാ​ണ് കൂ​ടു​ത​ലും ശേ​ഖ​രി​ക്കു​ന്ന​ത്‌.  


വാർത്തകൾ

Sign up for Newslettertop